താൾ:Malayalam New Testament complete Gundert 1868.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


I. CORINTHIANS XIV.

പറയുന്നു. (യശ. ൨൮,൧൧) അവ്വണ്ണം ഭാഷകൾ അടയാളമായിരിക്കുന്നു, വിശ്വാസിക്കുന്നവൎക്കു അല്ല അവിശ്വാസികൾക്കത്രെ; പ്രവചനമൊ അവിശ്വാസികൾക്കല്ല വിശ്വസിക്കുന്നവൎക്കു തന്നെ. എങ്കിൽ സഭ ഒക്കെയും ഒർ എടത്തു കൂടി വരുമ്പോൾ എല്ലാവരും ഭാഷകളാൽ ഉരെക്കിൽ സാമാന്യരൊ അവിശ്വാസികളൊ അകമ്പുക്കാൽ നിങ്ങൾക്ക് ഭ്രാന്തുണ്ടെന്നു ചൊല്ലുകയില്ലയൊ? എല്ലാവരും പ്രവചിക്കിലൊ, അവിശ്വാസിയൊ, സാമാന്യനൊ അകമ്പുക്കാൽ എല്ലാവരാലും ശാസിക്കപ്പെടുന്നു എല്ലാവരാലും വിവേചിക്കപ്പെടുന്നു അവന്റെ ഹൃദയരഹസ്യങ്ങൾ വെളിവാകുന്നു. അങ്ങിനെ അവൻ മുഖ കവിണ്ണു വീണു ദൈവം ഉള്ളവണ്ണം നിങ്ങളിൽ ഇരിക്കുന്നു എന്ന് ഏറ്റു പറഞ്ഞു ദൈവത്തിന്നു നമസ്കരിക്കും.

എന്നാൽ എന്തു സഹോദരന്മാരെ, നിങ്ങൾ കൂടിവരുമ്പോൾ നിങ്ങളിൽ ഓരോരുത്തന്നു സങ്കീൎത്തനം ഉണ്ടു, ഉപദേശം ഉണ്ടു, ഭാഷ ഉണ്ടു, വെളിപ്പാടുണ്ടു, വ്യാഖ്യാനം ഉണ്ടു, എല്ലാം വീട്ടുവൎദ്ധനെക്കായി ഭവിക്ക. ഭാഷയാൽ ഉരെക്കിൽ ഇരുവർ താൻ പക്ഷെ മൂവരോളം താൻ ഉരെക്ക അതും മുറ മുറയെ ആക ഒരുവൻ വ്യാഖ്യാനിപ്പു. വ്യാഖ്യാനി ഇല്ലാഞ്ഞാൽ (ഭാഷക്കാരൻ)സഭയിൽ മിണ്ടാതെ ഇരിക്ക തന്നോടും ദൈവത്തോടും മാത്രം ഉരെക്ക. പ്രവാചകന്മാർ ഇരുവരൊ മൂവരൊ പറ മറ്റേവർ വകതിരിക്കുക. ഇരിക്കുന്ന മറ്റൊരുവന്നു വെളിപ്പാടു വരികിലൊ ഒന്നാമൻ മിണ്ടാതെ ഇരിക്ക. എല്ലാവരും പഠിപ്പാനും എല്ലാവരും പ്രബോധനം കൊൾവാനും താന്താനായിട്ടു നിങ്ങൾ എല്ലാവരും പ്രവചിച്ചു കൂടുമല്ലൊ. പ്രവാചകാത്മാക്കളും പ്രവാചകന്മാൎക്ക് കീഴടങ്ങുന്നു. ദൈവ ആകട്ടെ കലക്കത്തിന്റെ അല്ല, സമാധാനത്തിന്റെ (ദൈവം) ആകുന്നു.

വിശുദ്ധരുടെ സൎവ്വ സഭകളിലും ഉള്ള പ്രകാരം സ്ത്രീകൾ സഭകളിൽ മിണ്ടാതെ ഇരിക്ക, ധൎമ്മവും ചൊല്ലുന്ന പ്രകാരം കീഴടങ്ങുക അല്ലാതെ, ഉരെപ്പാൻ അവൎക്ക് അനുവാദം ഇല്ല. സഭകളിൽ ഉരെക്കുന്നത് സ്ത്രീകൾക്ക് ലജ്ജ ആകയാൽ അല്ലൊ അവർ വല്ലതും പഠിപ്പാൻ ഇഛ്ശിച്ചാൽ വീട്ടിൽ തങ്ങളുടെ പുരുഷന്മാരോടു ചോദിച്ചു കൊൾക. എന്തൊ ദേവവചനം നിങ്ങളിൽ നിന്നൊ പുറപ്പെട്ടു വന്നത്; നിങ്ങളോളം മാത്രമൊ എത്തിയതു. ഒരുത്തൻ പ്രവാചകൻ എന്നൊ, ആത്മികൻ എന്നൊ

൪൧0


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/438&oldid=163901" എന്ന താളിൽനിന്ന് ശേഖരിച്ചത്