താൾ:Malayalam New Testament complete Gundert 1868.pdf/435

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. കൊരിന്തർ ൧൨. ൧൩. അ.

ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവറ്റിൽ എത്രയും അധികം മാനത്തെ അണിയുന്നു; നമ്മിൽ ഉചിതം കുറഞ്ഞവറ്റിന്ന് അധികം ഔചിത്യവും വരുന്നു. നമ്മിൽ ഉചിതമായ വറ്റിന്നു അത് ആവശ്യം അല്ലല്ലൊ. ദൈവം ആകട്ടെ ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൽക്കു തങ്ങളിൽ ഒരുപോലെ ചിന്ത വേണം എന്നു വെച്ചു കുറവുള്ളതിന്ന് അധികം മാനത്തെ കൊടുത്തുകൊണ്ടു ശരീരത്തെ കലൎന്നു ചേൎത്തതു. അതിനാൽ ഒർ അവയവം പണിപ്പെട്ടാലും അവയവങ്ങൾ ഒക്കയും കൂടെ പെടുന്നു; ഒന്നിന്നു തേജസ്സ് വന്നാലും അവയവങ്ങൾ ഒക്കയും കൂടെ സന്തോഷിക്കുന്നു. നിങ്ങളൊ ക്രിസ്തന്റെ ശരീരവും അംശമംശമായിട്ട് അവയവങ്ങളും ആകുന്നു. ദൈവം ആകട്ടെ സഭയിൽ ചിലരെ ആക്കിവെച്ചു ഒന്നാമത് അപോസ്തലരെ, രണ്ടാമത് പ്രവാചകരെ, മൂന്നാമത് ഉപദേഷ്ടാക്കളെ. അനന്തരം ശക്തികളെ പിന്നെ ചികിത്സകളുടെ വരങ്ങൾ തുണസേവകൾ പരിപാലനങ്ങൾ ഭാഷകളുടെ വിധങ്ങൾ. എല്ലാവരും അപോസ്തലരൊ? എല്ലാവരും ശക്തികളൊ? എല്ലാവൎക്കും ചികിത്സാവരങ്ങൾ ഉണ്ടൊ? എല്ലാവരും ഭാഷകളാൽ ഉരെക്കുന്നുവൊ? എല്ലാവരും വ്യാഖ്യാനിക്കുന്നുവൊ? എന്നാൽ ഗുണം ഏറിയവരങ്ങളെ തന്നെ കൊതിപ്പിൻ ഇനി അതിശ്രേഷ്ഠ വഴിയെ നിങ്ങൾക്കു കാണിക്കുന്നുണ്ടു.

൧൩. അദ്ധ്യായം.

വരങ്ങളിൽ കെച്ചതു സ്നേഹം. ഞാൻ മനുഷ്യരുടെയും ദൂതരുടെയും ഭാഷകളാൽ ഉരെച്ചാലും സ്നേഹം ഇല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പൊ, ചിലമ്പുന്ന താളമൊ ആയ്ചമഞ്ഞു. എനിക്ക് പ്രവചനം ഉണ്ടായിട്ടു സകല മൎമ്മങ്ങളും എല്ലാ അറിവും ബോധിച്ചാലും മലകളെ അകറ്റുമാറു സൎവ്വവിശ്വാസവും ഉണ്ടായാലും സ്നേഹം ഇല്ല എങ്കിൽ ഞാൻ ഒന്നും ഇല്ല. എനിക്കുള്ളവ ഒക്കയും കബളീകരിച്ചു കൊടുത്താലും എൻ ശരീരത്തെ ചുടുവാൻ ഏല്പിച്ചാലും സ്നേഹം ഇല്ല എങ്കിൽ എനിക്കു പ്രയോജനവും ഇല്ല. സ്നേഹം ദീൎഘം ക്ഷമിക്കുന്നതും ഭയ കോലുന്നതും ആകുന്നു, സ്നേഹം സ്പൎദ്ധിക്കുന്നില്ല; സ്നേഹം പൊങ്ങച്ചം കാണിക്കുന്നില്ല ചീൎക്കുന്നില്ല.

൪0൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/435&oldid=163898" എന്ന താളിൽനിന്ന് ശേഖരിച്ചത്