താൾ:Malayalam New Testament complete Gundert 1868.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. കൊരിന്തർ ൧൦. അ.

നിങ്ങളും പ്രാപിച്ചുകലവാൻ ഓടുവിൻ! പിന്നെ അങ്കം പൊരുന്നവൻ ഒക്കയും എല്ലാം വൎജ്ജിക്കുന്നു; അതു വാടുന്ന മാല കിട്ടുവാൻ അവരും വാടാത്തതിന്നായി നാമും(ചെയ്പു). ആകയാൽ ഞാൻ നിശ്ചയം ഇല്ലാതപ്രകാരം അല്ല ഓടുന്നു; ആകാശത്തെ കത്തുന്നപ്രകാരം അല്ല മുഷ്ടി ചുരുട്ടുന്നു. എന്റെ ശരീരത്തെകുമെച്ച് അടിമയാക്കുക അത്രെ ചെയ്യുന്നു; പക്ഷെ മറ്റവരോടു ഘോഷിച്ച ശേഷം താൻ കൊള്ളരുതാത്തവനായി പോകായ്പാൻ തന്നെ.

൧൦. അദ്ധ്യായം.

സഭക്കാൎക്കും വീഴ്ചകഴിൎയാത്തതല്ല,(൧൪) ദുൎഭ്രതസ്പൎശത്തെമുറ്റും ഒഴിച്ചു,(൨൩) സകലത്തിലും പരോപകാരവും ദേവതേജസ്സും ലാക്കാക്കേണ്ടിയതു. ങ്ങിനെ എന്നാൽ സഹോദരന്മാരെ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴെ ആയിരുന്നു എന്നും, എല്ലാവരും സമുദ്രത്തുടെ കടന്നു എന്നും, എല്ലാവരും മേഘത്തിലും സമുദ്രത്തിലും മോശയിലേക്കു സ്നാനം ഏറ്റു എന്നും, എല്ലാവരും ഒരുപോലെ ആത്മികമായ പാനീയം കുടിച്ചു എന്നും, എല്ലാവരും ഒരുപോലെ ആത്മികമായ ആ ആത്മികമായ പാറയിൽനിന്നല്ലൊ അവർ കുടിച്ചു; ആ കൂടിചെല്ലുന്ന പാറയൊ ക്രസ്തനത്രെ. എന്നിട്ടും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല; അവർ മരുഭൂമിയിൽ വീഴ്ത്തിക്കളയപ്പെട്ടു എന്നും, നിങ്ങൾ ബോധിക്കാതെ ഇരിക്കരുത് എന്ന് ആഗ്രഹിക്കുന്നു. ഇവ നമുക്കു ദൃഷ്ടാന്തങ്ങളായി വന്നതുൽ ആയവർ മോഹിച്ചപോലെ നാം തിന്മകളെ മോഹിപ്പവർ ആകായ്പാൻ തന്നെ. അവരിൽ ചിലർ ആയ പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകയും അരുതു; ജനം ഭക്ഷിപ്പാനു കുടിപ്പാനും ഇരുന്നു, കളിപ്പാനും എഴുനീറ്റു (൨മോ. ൩൨, ൬.) എന്ന് എഴുതിയപ്രകാരമത്രെ. അവരിൽ ചിലർ പുലയാടി, ഒരു ദിവസത്തിൽ ൨൩൦൦൦ പേർ വീണുപോയ പോലെ നാം പുലയാടുകയും ഒല്ലാ. അവരിൽ ചിലർ പരീക്ഷിച്ചു സൎപ്പങ്ങളാൽ നശിച്ചു പോയപോലെ നാം ക്രിസ്തനെ പരീഷിക്കയും ഒല്ലാ. അവരിൽ ചിലർ പിറുപിറുത്തു സംഹരിയാൽ നശിച്ചു പോയപോലെ നിങ്ങൾ പിറുപിറുക്കയും അരുതു. ഇവ എല്ലാം ദൃഷ്ടാന്തമായിട്ട് അവൎക്കു സംഭവിച്ചു എങ്കിലും യുഗങ്ങളുടെ അന്തങ്ങൾ എത്തി വന്ന

൪0൧






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/429&oldid=163891" എന്ന താളിൽനിന്ന് ശേഖരിച്ചത്