താൾ:Malayalam New Testament complete Gundert 1868.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
I. CORINTHIANS IV. V

കൎത്താവിൽ വിശ്വാസ്തനും എന്റെ പ്രിയകുട്ടിയുമായ തിമോത്ഥ്യനെ അങ്ങ് അയച്ചു, ഞാൻ എങ്ങും ഏതു സഭയിലും ഉപദേശിക്കുംപ്രകാരം ക്രിസ്തനിൽ ഉള്ള എന്റെ വഴികളെ അവൻ നിങ്ങളെ ഓൎപ്പിക്കും. എങ്കിലും ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നു വെച്ചു ചിലർ ചീൎത്തുവല്ലൊ. കൎത്താവിന്ന് ഇഷ്ടം എങ്കിൽ, ഞാൻ വേഗം നിങ്ങളുടെ അടുക്കെ വന്നു ചീൎത്തുള്ളവരുടെ വചനം അല്ല; ശക്തിയെ അറിഞ്ഞു കൊള്ളുംതാനും. ദേവരാജ്യം വചനത്തിൽ അല്ല; ശക്തിയിൽ അല്ലൊ ആകുന്നു. നിങ്ങൾക്ക് ഏതു വേണം ഞാൻ അങ്ങു വടിയോടെ വരികയൊ; സ്നേഹത്തിലും ശാന്താത്മാവിലും വരികയൊ (വേണ്ടതു).

൫. അദ്ധ്യായം.

പ്രത്യക്ഷപാതകന്റെ ആക്ഷേപണം, (ൻ) ഇന്നവരോടു സമ്പൎക്കം അരുതു.

നിങ്ങളിൽ കേവലം പുലയാട്ട് ഉള്ളപ്രകാരം കേൾക്കുന്നു, ഒരുത്തൻ അഛ്ശന്റെ ഭാൎയ്യയെ വെച്ചുകൊള്ളുംവണ്ണം ജാതികളിൽ പോലും കേൾക്കാത്ത പുലയാട്ടു വക തന്നെ. എന്നിട്ടും നിങ്ങൾ ചീൎത്തിരിക്കുന്നുവൊ അല്ല; ഈ പണി ചെയ്തവൻ നിങ്ങളുടെ നടുവിൽനിന്നു നീങ്ങുവാനായി ഖേദിച്ചു പോകാതെയും ഇരുന്നുവൊ. ഞാനൊ ശരീരം കൊണ്ടു ദൂരസ്ഥൻ എങ്കിലും, ആത്മാവുകൊണ്ടു കൂടയുള്ളവനായി, ഇവ്വണ്ണം ഇതു നടത്തിയവനെ നിങ്ങളും എൻ ആത്മാവുമായി നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ ശക്തിയോടും, ഒന്നിച്ചു ചേൎന്നിരിക്കെ ഞാൻ അരികിലായതു പോലെ വിധിച്ചതാവിതു. നമ്മുടെകൎത്താവായ യേശുക്രിസ്തന്റെ നാമത്തിൽ ആയവനെ ആത്മാവ് കൎത്താവായ യേശുവിൻ നാളിൽ രക്ഷപ്പെടേണ്ടതിന്നു, ജഡസംഹാരത്തിന്നുയി സാത്താനിൽ ഏല്പിക്ക എന്നത്രെ. നിങ്ങളുടെ പ്രശംസനന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ എല്ലാം പുളിപ്പിക്കുന്നു എന്നറിയുന്നില്ലയൊ. നിങ്ങൾ പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ വാരി നീക്കുവിൻ; നിങ്ങളും പുളിപ്പില്ലാത്തവരായല്ലൊ; കാരണം നമ്മുടെ പെസഹയായി ക്രിസ്തൻ ഹോമിയ പുളിമാവിൽ അല്ല; ആകായ്മയും ദുഷ്ടതയും ആകുന്നു പുളിമാവിലും അല്ല; ആകായ്മയും ദുഷ്ടതയും ആകുന്നു പുളിമാവിലും അല്ല; സ്വഛ്ശതാസത്യങ്ങൾ ആകുന്നു പുളിപ്പില്ലായ്മയിൽ തന്നെ.

൩൯൨






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/420&oldid=163882" എന്ന താളിൽനിന്ന് ശേഖരിച്ചത്