താൾ:Malayalam New Testament complete Gundert 1868.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MATTHEW. XII.

ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവൻ എങ്കിലും തന്നിൽ വേരില്ലാതെ ഇരിക്കയാൽ തല്ക്കാലക്കാരൻ ആകുന്നു. ൨൧ വചനം നിമിത്തം ഉപദ്രവമൊ ഹിംസയൊ ഉരുവായാൽ ക്ഷണത്തിൽ അവന് ഇടൎച്ച തോന്നുന്നു. ൨൨ മുള്ളുകളിൽ വിതെക്കപ്പെട്ടവനൊ വചനത്തെ കേൾക്കുന്നവൻ എങ്കിലും ഈ യുഗത്തിലെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായിതീൎന്നു. ൨൩ നല്ലമണ്ണിൽ വിതെക്കപ്പെട്ടവനൊ വചനത്തെ കേട്ടു ഗ്രഹിക്കുന്നവൻ തന്നെ; അവൻ ഫലം കൊടുക്കുന്നു (അതിൽ) ഒരുവൻ നൂറും ഒരുവൻ അറുപതും ഒരുവൻ മുപ്പതും ഉണ്ടാക്കുന്നു.

൨൪ അവരിൽ മറ്റൊരു ഉപമയെ എല്പിച്ചതു: സ്വൎഗ്ഗരാജ്യം തന്റെ നിലത്തിൽ നല്ല വിത്തു വിതെക്കുന്ന ഒരു മനുഷ്യനോടു സദൃശമായി. ൨൫ പിന്നെ മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു കോതമ്പിന്റെ ഇടയിൽ നായ്ക്കല്ല വിതെച്ചു പോയ്ക്കളഞ്ഞു. ൨൬ പിന്നെ ഞാറു വളൎന്നു വിളയുമ്പോഴെക്കു നായ്ക്കല്ലകളും കാണായ് വന്നു. ൨൭ എന്നാറെ വീടുടയവന്റെ ദാസന്മാർ അവനെ ചെന്നു കണ്ടു: കൎത്താവെ, നിന്റെ നിലത്തിൽ നല്ല വിത്തു വിതെച്ചിട്ടില്ലയോ? പിന്നെ നായക്കല്ലകൾ അതിന്ന് എവിടെന്ന് ഉണ്ടായി? എന്നു പറഞ്ഞാറെ: ൨൮ ശത്രുവായവൻ ഇങ്ങിനെ ചെയ്തു എന്ന് അവരോടു പറഞ്ഞു; എന്നാൽ ഞങ്ങൾ പോയി അവറ്റെ പറിച്ചെടുപ്പാൻ മനസ്സോ? എന്നു ദാസന്മാർ അവനോട് പറഞ്ഞതിന്നു ചൊല്ലിയതു: ൨൯ ഇല്ല!പക്ഷെ നായ്ക്കല്ലകളെ കൂട്ടിയാൽ അതിനോട് ഒരുമിച്ചു കോതമ്പും പറിച്ചു പോകമല്ലൊ! ൩൦ രണ്ടും കൂടെ കൊയിത്തോളം വളരട്ടെ; കൊയിത്തുകാലത്തിൽ ഞാൻ മൂരുന്നവരോടു നിങ്ങൾ മുമ്പെ നായ്ക്കല്ല എടുത്തു കൂട്ടി ചുടുവാൻ കെട്ടാക്കി കൊൾവിൻ; കോതമ്പൊ എന്റെ കളപ്പുരയിൽ കൂട്ടി വെപ്പിൻ എന്നു പറയും.

൩൧ മറ്റൊരു ഉപമയെ അവരിൽ ഏല്പിച്ചിതു: സ്വൎഗരാജ്യം ഒരു മനുഷ്യൻ എടുത്തു തന്റെ നിലത്തു വിതെച്ച കടുകുമണിക്കു സദൃശമാകുന്നു. ൩൨ അത് എല്ലാവിത്തുകളിലും ചെറിയതെങ്കിലും വളൎന്നാൽ പിന്നെ സസ്യങ്ങളിൽ ഏറ്റം വലുതായി ആകാശപക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ കുടിപാൎക്കുവണ്ണം മരമായ്തീരുന്നു. ൩൩ മറ്റൊരു ഉപമയെ അവരോടു ചൊല്ലിയതു: സ്വൎഗരാജ്യം ഒരു സ്ത്രീ പുളിച്ചമാവിനെ എടുത്തു മൂന്നു പറ

൩൨






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/42&oldid=163881" എന്ന താളിൽനിന്ന് ശേഖരിച്ചത്