Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൎത്താവ് താൻ വരുവോളം സമയത്തിന്നു മുമ്പെ ഒന്നിനും ന്യായം വിധിക്കരുത്; അവൻ ഇരുട്ടിൽ മറഞ്ഞവറ്റെ വെളിച്ചത്താക്കി, ഹൃദയങ്ങളുടെ ആലോചനകളെ വിളങ്ങിക്കും അന്ന് ഓരോരുത്തന്നു ദൈവപക്കൽനിന്നു തൻ പുകഴ്ച ഉണ്ടാകും. ഇവറ്റെ സഹോദരന്മാരെ, ഞാൻ നിങ്ങൾക്കായിട്ടു ദൃഷ്ടാന്തമാക്കി, എന്നെയും അപൊല്ലൊനെയും ഉദ്ദേശിച്ചു ചൊല്ലിയതു എഴുതികിടക്കുന്നതിന്മീതെ ഭാവിക്കരുത് എന്നു നിങ്ങൾ ഞങ്ങളിൽ തന്നെ പഠിച്ചും ഒരുവനു വേണ്ടി ഒരുവൻ മറ്റവന്റെ നേരെ ചീൎത്തു പോകാതെയും വരേണ്ടിതിന്നത്രെ, നിന്നെ ആരുപോൽ വിശേഷിപ്പിക്കുന്നു. ലഭിച്ചതല്ലാതെ, നിണക്ക് എന്തുണ്ടു? ലഭിച്ചു എങ്കിലൊ ലഭിയാത്തവനെ പോലെ എന്തു പ്രശംസിക്കുന്നു? ഇത്ര ക്ഷണത്തിൽ നിങ്ങൾ തൃപ്തന്മാരായി കേവലം സമ്പന്നരായി ഞങ്ങളെ കൂടാതെ, വാഴുന്നവരായി അയ്യൊ ഞങ്ങളും കൂടെ വാഴുവാനായി നിങ്ങൾ വാഴികളായെങ്കിൽ കൊള്ളായിരുന്നു. എങ്ങിനെ എന്നാൽ, ദൈവം അപോസ്തലരാകുന്ന ഞങ്ങളെ പ്രാണദണ്ഡ്യന്മാരെ പോലെ എല്ലാറ്റിലും കിഴിഞ്ഞവരായി കാണിച്ചു, ദൂതരും മനുഷ്യരും ആകുന്ന ലോകത്തിന്നു ഞങ്ങൾ കൂത്തുകാഴ്ചയായ്തീൎന്നുവല്ലൊ എന്നു തോന്നുന്നു. ഞങ്ങൾ ക്രിസ്തൻ നിമിത്തം ഭോഷന്മാർ നിങ്ങൾ ക്രിസ്തനിൽ വിവേകികൾ, ഞങ്ങൾ ബലഹീനർ, നിങ്ങൾ ഊക്കന്മാർ നിങ്ങൾ തേജസ്വികൾ, ഞങ്ങൾ അപമാനികൾ അത്രെ. ഈ നാഴികവരെയും ഞങ്ങൾ വിശന്നു ദാഹിച്ചും ഉടുപ്പാൻ കാണാതെയും കുത്തുകൊണ്ടും നിലയറ്റും നടക്കുന്നു; ഈ കൈകളാൽ വേല ചെയ്ത് അദ്ധ്വാനിക്കുന്നു. വാവിഷ്ഠാണം കൊണ്ടിട്ട് ആശീൎവ്വദിക്കുന്നു; ഹിംസിക്കപ്പെട്ടു സഹിക്കുന്നു; ദൂഷിക്കപ്പെട്ടു (അമ്പോടെ) പ്രബോധിപ്പിക്കുന്നു. ഞങ്ങൾ ലോകത്തിന്റെ എച്ചിലും കുപ്പയും പോലെ ഇന്നെയോളം സകലത്തിന്റെ ചവറായും പോയതെ ഉള്ള. നിങ്ങളെ നാണിപ്പിപ്പാനല്ല; എന്റെ പ്രിയകുട്ടികളെ വഴിക്കാക്കികൊണ്ടത്രെ ഇവ എഴുതുന്നു. ക്രിസ്തനിൽ പത്തായിരം ഗുരുക്കന്മാർ ഉണ്ടായാലും നിങ്ങൾക്ക് അഛ്ശന്മാർ ഏറയില്ല താനും; ക്രിസ്തയേശുവിൽ ഞാനല്ലൊ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചു. അതുകൊണ്ടു എന്റെ അനുകാരികൾ ആകുവിൻ എന്നു നിങ്ങളെ പ്രബോധിപ്പിക്കുന്നു. ഇതിൻനിമിത്തം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/419&oldid=163880" എന്ന താളിൽനിന്ന് ശേഖരിച്ചത്