താൾ:Malayalam New Testament complete Gundert 1868.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧. കൊരിന്തൎക്ക് ൩. അ.
൩. അദ്ധ്യായം.


കൊരിന്തർ ജ്ഞാനപാത്രങ്ങൾ അല്ല, (൫) ഗുരുക്കളെ താരതമ്യം പോലെ മതിക്കുകയും, (൧൬) ഛിദ്രപക്ഷംകൂടാതെ അനുഭവിക്കയും വേണം. നിങ്ങളോടും സഹോദരന്മാരെ, എനിക്ക് ആത്മികരോട് ആകുവണ്ണം ചൊല്ലുവാൻ കഴിഞ്ഞില്ല; ജഡമയരും ക്രിസ്തനിൽ ശിശുക്കളും ആയവരോടത്രെ. നിങ്ങൾക്ക് ഉണ്മാനല്ല; പാൽ കുടിപ്പാൻ തന്നതെ ഉള്ളൂ; അതു നിങ്ങൾക്കു പ്രാപ്തി പോരാഞ്ഞതിനാൽ ചെയ്തതു; ഇപ്പോഴും പ്രാപ്തി വന്നതും ഇല്ല; ഇന്നും കൂടെ നിങ്ങൾ ജഡമയർ ആകുന്നുവല്ലൊ. നിങ്ങളിൽ എരിവും പിണക്കവും ദ്വന്ദ്വ പക്ഷങ്ങളും ഇരിക്കെ, നിങ്ങൾ ജഡമയരല്ലൊ ആകുന്നു; മാനുഷമായി നടക്കുകയും ചെയ്യുന്നു. ഒരുത്തൻ ഞാൻ പൌലിന്നുള്ളവൻ എന്നും മറ്റേവൻ ഞാൻ അപൊല്ലൊന്നുള്ളവൻ എന്നും ചൊല്ലുമ്പോൾ, നിങ്ങൾ മാനുഷരല്ലൊ ആകുന്നു.

എന്നിട്ട് അപൊല്ലൊൻ എന്തു. പൌൽ എന്തു, നിങ്ങൾ വിശ്വാസികൾ സേവിച്ച ശുശ്രൂഷക്കാർ അത്രെ; സേവിച്ചതൊ അവനവന്നു കൎത്താവ് കൊടുത്ത പോലെ. ഞാൻ നട്ടു അപൊല്ലൊൻ നനെച്ചു ദൈവമത്രെ വൎദ്ധിപ്പിച്ചു. ആകയാൽ നടുന്നവനും നനെക്കുന്നവനും ഏതു ഇല്ല; വൎദ്ധിപ്പിക്കുന്ന ദൈവമത്രെ (സാരം) പിന്നെ നടുന്നവനും നനെക്കുന്നവനും ഒന്നാകുന്നു. അവനവന്നു സ്വപ്രയത്നത്തിന്നു തക്ക തന്റെ തന്റെ കൂലിയും കിട്ടും. ദൈവത്തിന്നല്ലൊ ഞങ്ങൾ കൂട്ടുവേലക്കാർ നിങ്ങൾ ദൈവത്തിൻ കൃഷി, ദൈവത്തിൻ വീട്ടുനിൎമ്മാണം തന്നെ; എനിക്കു നല്കിയ ദേവകരുണക്ക് തക്കവണ്ണം ഞാൻ ജ്ഞാനമുള്ള ശില്പിമുപ്പനായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റവൻ മീതെ കെട്ടുന്നു; എങ്ങിനെ കെട്ടി പോരുന്നു എന്ന് ഒരോരുത്തൻ നോക്കുക. കാരണം ക്രിസ്തയേശു എന്നുള്ള അടിസ്ഥാനം ഇട്ടു കിടക്കുന്നത് എന്നിയെ, മറ്റൊന്നു വെപ്പാൻ ആൎക്കും കഴികയില്ല സത്യം. ആ അടിക്കു മീതെ വല്ലവനും പൊൻ, വെള്ളി, വിലക്കല്ലു, മരങ്ങൾ, പുല്ലുതണ്ടു ഇവ കെട്ടി പോരുകിൽ, അവനവന്റെ പണി സ്പഷ്ടമായ്പരും. ആ ദിവസമല്ലൊ അതിനെ തെളിവാക്കും; അഗ്നിയിൽ അല്ലൊ വെളിപ്പൊടുന്നു. ഓരോരുത്തന്റെ പണി ഇന്നപ്രകാരം എന്നു തീ തന്നെ ശോധന

൩൮൯


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/417&oldid=163878" എന്ന താളിൽനിന്ന് ശേഖരിച്ചത്