താൾ:Malayalam New Testament complete Gundert 1868.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യുടെയും പ്രാമാണ്യത്തിൽ അത്രെ ആയതു. നിങ്ങളുടെ വിശ്വാസം മാനുഷജ്ഞാനത്തിൽ അല്ല; ദേവശക്തിയിൽ നില്ക്കേണ്ടതിന്നു തന്നെ. തികഞ്ഞവരിൽ ഞങ്ങൾ ജ്ഞാനം ചൊല്ലുന്നു താനും; ആയതു ഈ യുഗത്തിന്റെതും നീക്കം വരുന്നവരായ ഈ യുഗപ്രഭുക്കളുടെ ജ്ഞാനവും അല്ല; ദൈവം യുഗങ്ങൾക്ക് മുമ്പെ, നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചും മറഞ്ഞു കിടന്നും ഉള്ള ദേവജ്ഞാനത്തെ ഞങ്ങൾ മൎമ്മമായിട്ടു ചൊല്ലുന്നു. അതും ഈ യുഗപ്രഭുക്കൾ ആൎക്കും അറിയാത്ത ജ്ഞാനം തന്നെ; അറിഞ്ഞു എങ്കിൽ, അവർ തേജസ്സിൻ കൎത്താവെ ക്രൂശിക്കയില്ലയായിരുന്നുവല്ലൊ. അല്ല എഴുതിയിരിക്കുന്നപ്രകാരം ദൈവം തന്നെ സ്നേഹിക്കുന്നവൎക്കു ഒരുക്കിയവ കൺ കാണാത്തതും ചെവി കേൾക്കാത്തതും മനുഷ്യഹൃദയത്തിൽ ഏറാത്തതും ആയവയത്രെ (യശ. ൬൪, ൪.൬൫, ൧൭.) ദൈവം തന്റെ ആത്മമൂലം ഞങ്ങൾക്കു വെളിപ്പെടുത്തി ആത്മാവാകട്ടെ, സകലവും ദൈവത്തിൻ ആഴങ്ങളേയും ആരായുന്നു. എങ്ങിനെ എന്നാൽ മനുഷ്യന്റെതു അവനിലുള്ള മാനുഷാത്മാവിന്ന് അല്ലാതെ, മനുഷ്യർ ആൎക്കു തിരിയുന്നു. അവ്വണ്ണം ദൈവത്തിന്റെവ ദേവാത്മാവ് അല്ലാതെ, ഒരുവനും അറിയുന്നതും ഇല്ല. ഞങ്ങളൊ ലോകത്തിൻ ആത്മാവെ അല്ല; ദൈവം നമുക്കു സമ്മാനിച്ചവ തിരിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവെ തന്നെ പ്രാപിച്ചു. അവയും ഞങ്ങൾ മാനുഷജ്ഞാനത്തിൽ പാഠമായ വചനങ്ങളാൽ അല്ല; ആത്മാവിൻ പാഠമായവറ്റാൽ അത്രെ, ചൊല്ലിക്കൊണ്ട് ആത്മികപ്പൊരുളുകളോടു ആത്മിക വാക്കും ചേൎത്തു പോരുന്നു. എന്നാൽ പ്രാണമയനായ മനുഷ്യൻ ദേവാത്മാവിന്റെവ കൈക്കൊള്ളുന്നില്ല; അത് അവന്നു ദോഷത്വമല്ലൊ ആകുന്നത്; ആത്മികമായി വിവേചിക്കേണ്ടതാകയാൽ, അത് അവനു തിരിവാൻ കഴികയും ഇല്ല. ആത്മികനൊ എല്ലാവറ്റെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുകയും ഇല്ല. കൎത്താവിന്റെ മനസ്സ് അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആരു പോൽ (യശ. ൪൦, ൧൩.) എന്നാൽ ഞങ്ങൾ ക്രിസ്തന്റെ മനസ്സുള്ളവർ ആകുന്നു.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/416&oldid=163877" എന്ന താളിൽനിന്ന് ശേഖരിച്ചത്