താൾ:Malayalam New Testament complete Gundert 1868.pdf/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രോമർ ൧൬. അ. കൎത്താവിൽ വളരെ അദ്ധ്വാനിച്ച പ്രിയ പെൎസിയെ വന്ദിപ്പിൻ. ൧൩ കൎത്താവിൽ തെരിഞ്ഞെടുക്കപ്പെട്ട രൂഫനേയും അവന്റെയും എന്റെയും അമ്മയെയും വന്ദിപ്പിൻ. ൧൪ അസുങ്ക്രിതൻ, ഫ്ലെഗൊൻ, ഹെൎമ്മാവ്, പത്രൊബാ, ഹെൎമ്മെ ഇവരേയും കൂടയുള്ള സഹോദരരേയും വന്ദിപ്പിൻ. ൧൫ ഫിലൊലഗനെയും, യൂലിയയേയും, നേരയുവേയും, അവന്റെ സഹോദരിയേയും, ഒലുമ്പാവേയും, അവരോടു കൂടയുള്ള വിശുദ്ധരേയും വന്ദിപ്പിൻ. ൧൬ വിശുദ്ധ ചുംബനം കൊണ്ട് അന്യോന്യം വന്ദിപ്പിൻ. ക്രിസ്തുന്റെ സഭകൾ എല്ലാം നിങ്ങളെ വന്ദിക്കുന്നു.

൧൭ എന്നാൽ സഹോദരന്മാരെ നിങ്ങൾ പഠിച്ച ഉപദേശത്തോടു ചേരാത്ത ദ്വന്ദ്വപക്ഷങ്ങളേയും ഇടൎച്ചകളേയും ഉണ്ടാക്കുന്നവരെ സൂക്ഷിപ്പാൻ ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നു വാങ്ങുവിൻ. ൧൮ കാരണം അപ്രകാരമുള്ളവർ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിനെ അല്ല, തങ്ങളുടെ വയറത്രെ സേവിച്ചുകൊണ്ടു ശുഭവാക്കിനാലും സുഭാഷണത്തിനാലും സാധുക്കളുടെ ഹൃദയങ്ങളെ ചതിച്ചുകളയുന്നു. ൧൯ നിങ്ങളുടെ അനുസരണം നീളെ എല്ലാവൎക്കും കേൾക്കായ്വന്നു, അതുകൊണ്ടു ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നന്മെക്കു നിങ്ങൾ ജ്ഞാനികളും തിന്മെക്കു കൂട്ടില്ലാത്തവരും ആകേണം എന്ന് ഇച്ഛിക്കുന്നു. ൨൦ സമാധാനത്തിന്റെ ദൈവമൊ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാലുകളിൻകീഴെ ചതെച്ചുകളയും. നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ കരുണ നിങ്ങളോടു കൂട ഇരിക്ക. ൨൧ എന്റെ കൂട്ടുവേലക്കാരനായ തിമോത്ഥ്യനും, എന്റെ ചേൎച്ചക്കാരായ ലൂക്യനും, യാസോനും, സോസിപത്രനും നിങ്ങളെ വന്ദിക്കുന്നു. ൨൨ ലേഖനത്തെ എഴുതിയ തെൎത്യൻ എന്നുള്ള ഞാൻ നിങ്ങളെ കൎത്താവിൽ വന്ദിക്കുന്നു. ൨൩ എനിക്കും സൎവ്വ സഭെക്കും ആതിത്ഥ്യം ചെയ്യുന്ന ഗായൻ നിങ്ങളെ വന്ദിക്കുന്നു; നഗരഭണ്ഡാരിയായ ഏരസ്തനും സഹോദരനായ ക്വൎത്തനും നിങ്ങളെ വന്ദിക്കുന്നു. ൨൪ നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ കരുണ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്ക; ആമെൻ

൨൫ എന്നാൽ യുഗകാലങ്ങളിൽ മിണ്ടാതെ കിടന്നശേഷം ഇപ്പോൾ വിളങ്ങി വന്നും, നിത്യ ദൈവത്തിൻ നിയോഗപ്രകാരം വിശ്വാസത്തിൻ അനുസരണത്തെ വരുത്തുവാൻ പ്രവാ

                          ൩൮൩





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Robincp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/411&oldid=163872" എന്ന താളിൽനിന്ന് ശേഖരിച്ചത്