താൾ:Malayalam New Testament complete Gundert 1868.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ROMANS. XVI.

ഞാൻ ദേവേഷ്ടത്താൽ സന്തോഷത്തോടെ അങ്ങു വന്നു, നിങ്ങളോടു കൂട മനം തണുക്കേണ്ടതിന്നു നിങ്ങൾ എനിക്കു വേണ്ടി ദൈവത്തോടു പ്രാൎത്ഥനകളിൽ കൂടെ പോരാടേണം എന്നു തന്നെ. സമാധനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിപ്പൂതാക.

൧൩. അദ്ധ്യായം.


ശിഫാൎസി, (൩) വന്ദനവാക്കുകളും. (൧൭) ഭേദിപ്പിക്കുന്നവരെ സൂക്ഷിക്കേണം, (൨൧) അന്യരുടെ വന്ദനങ്ങൾ. (൨൫) സമാപ്തി.

മ്മുടെ സഹോദരിയും കെങ്ക്രയസഭയിലെ ശുശ്രൂഷക്കാരിയും ആയുള്ള ഫൊയ്‌ബയെ. നിങ്ങൾ വിശുദ്ധൎക്കു യോഗ്യമാംവണ്ണം കൎത്താവിൽ കൈക്കൊണ്ട്, അവൾക്കു നിങ്ങളെ കൊണ്ട് ആവശ്യ്യം തോന്നുന്ന യാതൊരു കാൎയ്യത്തിലും സഹായിച്ചും വരേണ്ടതിന്നു, ഞാൻ നിങ്ങളിൽ ഭരമേല്പിക്കുന്നു; അവളും പലൎക്കും വിശേഷാൽ എനിക്കും ആശ്രയമായ്പന്നു സത്യം. ക്രിസ്തയേശുവിൽ എന്റെ കൂട്ടു വേലക്കാരാകുന്ന പ്രിസ്തയേയും അക്വിലാവെയും വന്ദിപ്പിൻ. ആയവർ എന്റെ പ്രാണനു വേണ്ടി, തങ്ങളുടെ കഴുത്തിനെ നീട്ടിവെച്ചു; അവൎക്കു കൃതജ്ഞത ചൊല്ലുന്നതു ഞാൻ മാത്രമല്ല; ജാതികളുടെ സകല സഭകളും കൂടെ തന്നെ; അവരെ വീട്ടിലെ സഭയേയും വന്ദിപ്പിൻ. ആസ്യയിൽനിന്നു ക്രിസ്തന്ന് ആദ്യവിലവായി എനിക്കു പ്രയമുള്ള എപൈനതനെ വന്ദിപ്പിൻ. ഞങ്ങൾക്കായി വളരെ അദ്ധ്വാനിച്ചുള്ള മൎയ്യമേ വന്ദിപ്പിൻ. എന്റെ ചേൎച്ചക്കാരും സഹബന്ധരുമായ അന്ത്രൊനിക്കനേയും യുനിയാവെയും വന്ദിപ്പിൻ; ആയവർ എന്റെ മുമ്പിലും ക്രിസ്തനിൽ ആയ്പന്നു. അപോസ്തലരിൽ പേർ കൊണ്ടവർ ആകുന്നു. കൎത്താവിൽ എനിക്കു പ്രിയമുള്ള അബ്ലിയാതനെ വന്ദിപ്പിൻ. ക്രിസ്തനിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉൎബ്ബാനനേയും എൻ പ്രിയനായ സ്താകുവേയും വന്ദിപ്പിൻ. ക്രിസ്തനിൽ കൊള്ളാകുന്നവനായ അപെല്ലാവെ വന്ദിപ്പിൻ. അരിസ്തബൂലന്റെ വീട്ടുകാരിൽനിന്നുള്ളവരെ വന്ദിപ്പിൻ. എന്റെ ചേൎച്ചക്കാരനായ ഹേരോദിയോനെ വന്ദിപ്പിൻ. നൎക്കിസ്സന്റെ വീട്ടുകാരിൽനിന്നു കൎത്താവിൽ ആയവരെ വന്ദിപ്പിൻ. കൎത്താവിൽ അദ്ധ്വാനിച്ചവരായ ത്രുഫൈനയേയും ത്രുഫോസയേയും വന്ദിപ്പിൻ.

൩൮൨






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/410&oldid=163871" എന്ന താളിൽനിന്ന് ശേഖരിച്ചത്