താൾ:Malayalam New Testament complete Gundert 1868.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മത്തായി. ൧൩ അ.

വന്നു അതിനെ തിന്നു കളഞ്ഞു. ൫ ചിലതു പാറമേൽ ഏറിയ മണ്ണില്ലാത്തെടുത്തു വീണു, മണ്ണിൻതാഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചു വന്നു; ൬ ആദിത്യൻ ഉദിച്ചാറെ ചൂടു തട്ടി വേരില്ലായ്കകൊണ്ട് ഉണങ്ങി പോകയും ചെയ്തു. ൭ മറ്റെതു മുള്ളുകളിൽ വീണു, മുള്ളുകൾ പൊങ്ങി വന്നു, അതിനെ ഞെരുക്കികളഞ്ഞു. ൮ മറ്റേതു നല്ലമണ്ണിൽ വീണു ചിലതു നൂറം ചിലത് അറുപതും ചിലത് മുപ്പതും ഫലം തരികയും ചെയ്തു. ൯ കേൾപാൻ ചെവികൾ ഉള്ളവൻ കേൾക്കുക.

൧൦ എന്നാറെ ശിഷ്യന്മാർ അടുത്തു വന്നു: അവരോടു ഉപമകൾ കൊണ്ടു പറവാൻ എന്തു? എന്ന് അവനോട് ചൊല്ലിയപ്പൊൾ-അവരോട് ഉത്തരം പറഞ്ഞിതു: ൧൧ സ്വൎഗ്ഗരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാനുള്ള വരം നിങ്ങൾക്ക നലക്കപ്പെട്ടിട്ടും അവൎക്ക് നലക്കപെടായ്കയാലത്രെ. ൧൨ കാരണം ഉള്ളവനു നിറഞ്ഞു വഴിവോളകൊടുക്കപ്പെടും; ഇല്ലാത്തവനോടൊഉള്ളതുംകൂടെ പറിച്ചെടുക്കപ്പെടും. ൧൩ അതുകൊണ്ട അവർ കണ്ടിട്ടും കാണാതെയും കേട്ടിട്ടും കേളാതെയും ഗ്രഹിയാതെയും ഇരിക്കയാൽ ഞാൻ അവരോട ഉപമകൾകൊണ്ട സംസാരിക്കുന്നു; (യശ. ൬, ൯) നിങ്ങൾ ചെവികേൾക്കും ഗ്രഹിക്കയില്ല താനും; കൺ കാണും ദൎശിക്കയില്ല താനും ൧൪ കാരണം ഈ ജനത്തിന്റെ ഹൃദയം സ്ഥൂലിച്ചതും അവർ ചെവികൾ കൊണ്ടു ദുഖേന കേൾക്കുന്നതും കണ്ണുകൾ അടെച്ചിട്ടതും ആയതു. ൧൫ അവർ കൺ കാണാതെയും ചെവി കേളാതെയും ഹൃദയം കൊണ്ട് ഗ്രഹിയാതെയും തിരിഞ്ഞു കൊള്ളാതെയും ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നത്രെ; എന്നുള്ള യശയ്യാ പ്രവാചകത്തിന്നു അവരിൽ നിവൃത്തി വരുന്നു. ൧൬ എങ്കിലും നിങ്ങളുടെ കണ്ണുകൾ കാണുന്നതുകൊണ്ട് ചെവികൾ കേൾക്കുന്നതുകൊണ്ടും ധന്യങ്ങളായവ.൧൭ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങൾ കാണുന്നതു കാണ്മാൻ ഏറിയ പ്രവാചകരും നീതിമാന്മരും ആഗ്രഹിച്ചിട്ടും കാണാതെ പോയി; നിങ്ങൾ കേൾക്കുന്നതു കേൾപാനും (ആഗ്രഹിച്ചിട്ടും) കേളാതെ പോയി. ൧൮ എന്നാൽ നിങ്ങൾ വിതെക്കുന്നവന്റെ ഉപമയെ കേട്ടുകൊൾവിൻ. ൧൯ ആരാനും രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിയാഞ്ഞാൽ ദുഷടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതെച്ചതിനെ അപഹരിക്കുന്നു; ഇവൻ വഴിയരികെ വിതക്കപ്പെട്ടവൻ. ൨൦ പാറമേൽ വിതെക്കപ്പെട്ടവനൊ വചനത്തെ കേട്ട

൩൧






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/41&oldid=163870" എന്ന താളിൽനിന്ന് ശേഖരിച്ചത്