താൾ:Malayalam New Testament complete Gundert 1868.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ROMANS. XIV.

ഒരുവൻ എല്ലാം തിന്മാൻ വിശ്വസിക്കുന്നു; ബലഹീനൻ സസ്യാദികളെ തിന്നുകെ ഉള്ളൂ. തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു, തിന്നാത്തവൻ തിന്നുന്നവന്നു ന്യായം വിധിക്കരുത്, ദൈവമല്ലൊ അവനെ ചേൎത്തുകൊണ്ടു; അന്യന്റെ ഭൃത്യനു വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതൊ വീഴുന്നതൊ തന്റെ കൎത്താവിന്നത്രെ; അവൻ നിലനില്ക്കും താനും; ദൈവം അവനെ നില്പിപ്പാൻ ശക്തനല്ലൊ ആകുന്നു. ഒരുവൻ ദിവസത്തേക്കാൾ ദിവസത്തെ മാനിക്കുന്നു, മറ്റവൻ എല്ലാദിവസങ്ങളെയും മാനിക്കുന്നു; അവനവൻ താന്താന്റെ മനസ്സിൽ നിറപടിയുള്ളവനാക. ദിവസത്തെ കരുതുന്നവൻ കൎത്താവിന്നായി കരുതുന്നു; ദിവസത്തെ കരുതാത്തവൻ കൎത്താവിന്നായി കരുതാത്തതു; പിന്നെ തിന്നുന്നവൻ ദൈവത്തെ സ്തുതിക്കയാൽ കൎത്താവിന്നായി തിന്നുന്നു, തിന്നാത്തവൻ കൎത്താവിന്നായി തിന്നാതെ ദൈവത്തെ സ്തുതിക്കയും ചെയ്യുന്നു. എങ്ങിനെ എന്നാൽ നമ്മിൽ ആരും തനിക്കും ജീവിക്കുന്നില്ല. ആരും തനിക്കു ചാകുന്നതും ഇല്ല; നാം ജീവിച്ചാലും കൎത്താവിന്നു ജീവിക്കുന്നു; ചത്താലും കൎത്താവിന്നു ചാകുന്നു. അതുകൊണ്ടു ജീവിച്ചാലും ചത്താലും കൎത്താവിന്നുള്ളവർ ആകുന്നു. കാരണം മരിച്ചവൎക്കും ജീവികൾക്കും ഉടയവൻ ആകേണ്ടതിന്നു തന്നെ ക്രിസ്തൻ മരിക്കയും ഉയിൎക്കയും ചെയ്തു. നീയൊ നിന്റെ സഹോദരനു ന്യായം വിധിപ്പാൻ എന്തു? അല്ല. നീയും നിന്റെ സഹോദരനെ ധിക്കരിപ്പാൻ എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നില്ക്കും സത്യം(യശ. ൪൫, ൨൩.) എന്റെ ജീവനാണ എല്ലാമുഴങ്കാലും എനിക്കു വണങ്ങും എല്ലാനാവും ദൈവത്തെ വാഴ്ത്തുകയും ചെയ്യും എന്ന് എഴുതി ഇരിക്കുന്നുവല്ലൊ. ആകയാൽ നമ്മിൽ ഒരോരുവനും താന്താന്റെ കണക്കിനെ ദൈവത്തോടു ബോധിപ്പിക്കും. എന്നതുകൊണ്ടു നാം ഇനി അന്യോന്യം ന്യായം വിധിക്കൊല്ല; സഹോദരന്ന് ഇടൎച്ചയൊ തടങ്ങലൊ വെക്കാതിരിപ്പാൻ അത്രെ വിധിച്ചുകൊൾവിൻ. ഞാൻ കൎത്താവായ യേശുവിൽ അറിഞ്ഞു തേറിയത് എന്തെന്നാൽ ഒന്നും തന്നാൽ തന്നെ തീണ്ടൽ ആകയില്ല; ഒരുവൻ അതു തീണ്ടൽ എന്ന് എണ്ണിയാൽ അവന്നത്രെ തീണ്ടൽ ആകുന്നു. ഭക്ഷണം നിമിത്തം നിന്റെ സഹോദരൻ ദുഃഖിച്ചു പോയാലൊ, നീ സ്നേഹപ്രകാരം

൩൭൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/406&oldid=163866" എന്ന താളിൽനിന്ന് ശേഖരിച്ചത്