താൾ:Malayalam New Testament complete Gundert 1868.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രോമർ ൧൨. അ.

ആരു പോൽ അറിഞ്ഞു? അവന് ആരു പോൽ മന്ത്രിയായി കൂടി? (യോബ്. ൪൧, ൩.) അല്ല അവനു വല്ലതും മുമ്പിൽ കൊടുത്തിട്ടു പകരം മേടിപ്പത് ആർ? കാരണം അവനിൽനിന്നും അവനാലും അവങ്കലേക്കും സകലവും ആകുന്നു, അവനു യുഗാദികളോളം തേജസ്സ് (ഉണ്ടാക)! ആമെൻ.

൧൨. അദ്ധ്യായം.

കൃത്ജ്ഞതയാൽ തന്നെ ദൈവത്തിന്നു ബലികഴിച്ചു, (൩.) താഴ്മയോടും, (൯) നാനാവിധസ്നേഹത്തോടും നടന്നു, (൧൭) സമാധാനത്തെ പരത്തുവാൻ പ്രബോധനം.

ന്നതുകൊണ്ടു! സഹോദരന്മാരെ! ഞാൻ ദൈവത്തിന്റെ മനസ്സലിവുകളെ ഓൎപ്പിച്ചു, നിങ്ങളെ പ്രബോധിപ്പിക്കുന്നിതു: നിങ്ങൾ ബുദ്ധിയുള്ള ഉപാസനയായി നിങ്ങളുടെ ശരീരങ്ങളെ ജീവിക്കുന്നതും വിശുദ്ധവും ദൈവത്തിന്നു പ്രസാദം വരുത്തുന്നതും ആയ ബലിയാക്കി കഴിക്ക. ഈ യുഗത്തെ മാതിരി ആക്കാതെ, മനസ്സിനെ പുതുക്കുകയാൽ രൂപാന്തരപ്പെട്ടിട്ടു, ദൈവത്തിന്ന് ഇഷ്ടമായി നന്മയും പ്രസാദവും തികവുമുള്ളത് ഇന്നത് എന്നു ശോധന ചെയ്യുമാറാക. എങ്ങിനെ എന്നാൽ എനിക്കു നല്കപ്പെട്ട കൃപനിമിത്തം ഞാൻ നിങ്ങളിലുള്ള എല്ലാവനോടും ചൊല്ലുന്നിതു: ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ, ദൈവം അവനവന്നു വിശ്വാസത്തിൻ അളവിനെ പകുത്തതു പോലെ സുബോധമാകുംവണ്ണം ഭാവിക്ക! ഏകശരീരത്തിൽ അല്ലൊ, നമുക്ക് അനേകം അവയ്അവങ്ങളും, അവയവങ്ങൾക്ക് ഒക്കയും ഒരുപോലെ അല്ല, പ്രവൃത്തിയും ഉള്ളപ്രകാരം തന്നെ. അനേകരായ നാം ക്രിസ്തനിൽ ഏകശരീരവും, അവനവൻ തങ്ങളിൽ അവയവങ്ങളും ആകുന്നു. വിശേഷിച്ചു നമുക്കു നല്കിയ കൃപെക്കു തക്കവണ്ണം വിവിധങ്ങളായ വരങ്ങൾ ഉള്ളതുകൊണ്ടു, പ്രവചനമായാൽ, വിശ്വാസത്തിന്റെ പ്രമാണപ്രകാരം ആകു; ശുശ്രൂഷ എങ്കിൽ, ശുശ്രൂഷയിൽ നാം ഇരിക്ക; ഉപദേശിക്കുന്നവൻ എങ്കിൽ, ഉപദേശത്തിൽ ആക; പ്രബോധിപ്പിക്കുന്നവൻ ആകയാൽ, പ്രബോധനത്തിൽ ആകെ. വിഭാഗിച്ചു കൊടുക്കുന്നവൻ ഏകാഗ്രതയോടെ, മുമ്പുള്ളവൻ ഉത്സാഹത്തോടെ, കനിയുന്നവൻ പ്രസന്നതയോടെ, സ്നേഹം നിൎവ്വ്യാജം, (ആക) തീയതിനെ അറെച്ചും നല്ലതെ സജ്ജിച്ചുംകൊണ്ടു (അമ. ൫, ൧൫.) സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു

൩൭൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/403&oldid=163863" എന്ന താളിൽനിന്ന് ശേഖരിച്ചത്