താൾ:Malayalam New Testament complete Gundert 1868.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രോമർ അ. തനിയെ ശേഷിച്ചു; എൻറെ പ്രാണനേയും അന്വേഷിക്കുന്നു. എന്നതിന്ന് അരുളുപ്പാട് ചൊല്ലുന്നതെന്തു? ബാൾക്കു മുട്ടുകുത്താതെ, ഏഴായിരം ആളുകളെ ഞാൻ എനിക്കായി ശേഷിപ്പിച്ചു. എന്നിപ്രകാരം ഈ കാലത്തിലും കരുണയാലുള്ള തെരിഞ്ഞെടുപ്പിനാൽ ഒരു ശേഷിപ്പുണ്ടു. അതു കരുണയാൽ എങ്കിൽ ക്രിയകളാല്ല സ്പഷ്ടം, അല്ലായ്ങ്കിൽ കരുണ ഇനി കരുണ എന്മാനില്ല. അതുകൊണ്ടെന്തു താൻ തിരയുന്നതിനെ ഇസ്രയേൽപ്രാപിച്ചില്ല. തെരിഞ്ഞെടുപ്പു പ്രാപിച്ചു താനും; ശേഷിച്ചവൎക്കൊ, തടിപ്പു സംഭവിച്ചതു. ( ) ദൈവം അവൎക്കു സ്തംഭനാത്മാവെ കൊടുത്തു (യശ. വൻ. )ഇന്നേവരെ കാണാത്ത കണ്ണുകളും കേൾക്കാത്ത ചെവികളും തന്നെ എന്ന് എഴുതിയിരിക്കുന്നപ്രകാരം പിന്നെ (സങ്കീ ന്നൻ, ൻ ) അവരുടെ മേശ അവൎക്കു കണിയും നായാട്ടും ഇടൎച്ചയും പ്രതിക്രിയയും ആക! അവരുടെ കണ്ണുകൾ കാണാതവണ്ണം ഇരുണ്ടുപോക! അവരുടെ മുതുകിനെ നിത്യം കൂനാക്കുക! എന്നു ദാവീദ് പറയുന്നു. എന്നാൽ അവർ വീഴേണ്ടതിന്ന് ഇടറി എന്നൊ? അതരുത് അവരുടെ പിഴയാൽ ജാതികൾക്കു രക്ഷ വന്നത് അവൎക്കു ചൂടു ജനിപ്പിപ്പാൻ തന്നെ. എന്നാൽ അവരുടെ പിഴ ലോകത്തിന്നു ധനവും; അവരുടെ തോല്യം ജാതികളുടെ സന്പത്തും ആയെങ്കിൽ‌, അവരുടെ തികച്ചാൽ എത്ര അധഇകും! ഞാനല്ലൊ ജാതികളായ നിങ്ങളോടു പറയുന്നതു; ഞാൻ ജാതികൾക്ക് അപോസ്തലൻ ആകുന്ന അവസ്ഥക്ക് എൻറെ ശുശ്രൂഷക്കു തേജസ്സ് കൂട്ടുന്നു സത്യം. അതിനാൽ എൻറെ ജഡമാകുന്നവൎക്കു എരിച്ചൽ ജനിപ്പിച്ച്, അവരിൽ ചിലരെ രക്ഷിപ്പാൻ നോക്കീട്ടു താനും. കാരണം അവരുടെ ഭൃംശം ലോകത്തിൽ നിരപ്പായി എങ്കിൽ, അവരുടെ ചേൎച്ച മരിച്ചതിൽ നിന്നുയിൎപ്പ് ഇന്നല്ലാതെ എന്താകും? ആദ്യമാവു ( ) വിശുദ്ധമാകിലൊ, പിണ്ഡവും അതെ; പേർ വിശുദ്ധം ആയാൽ കൊന്പുകളും അവ്വണ്ണം കൊന്പുകൾ ചിലത് ഒടിഞ്ഞു പോയി, കാട്ടൊലീവിൽ നിന്നുള്ള നീ അവറ്റിന്നിടയിൽ ഒട്ടിച്ചു ചേൎക്കപ്പെട്ടു; ഒലീവിൻ വപേൎക്കും നെയ്യും കൂട്ടാളിയായ്പന്നു എങ്കിലൊ ആ കൊന്പുകളെ നിന്ദിച്ചു പ്രശംസിക്കല്ലെ! പ്രശംസിച്ചാലൊ നീ വേരിനെ അല്ല പേർ ചുമക്കുന്നത്(ഓൎക്ക) എന്നാൽ ഞാൻ ഒട്ടിക്കപ്പെടുവാൻ കൊന്പുകൾ ഒടിച്ചുപോയി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/401&oldid=163861" എന്ന താളിൽനിന്ന് ശേഖരിച്ചത്