താൾ:Malayalam New Testament complete Gundert 1868.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
THE GOSPEL OF MATTHEW, XII.XIII.

൪൩ വിധിക്കും; ശലൊമോവിലും അധികമായത് ഇവിടെ ഇതാ, അശുദ്ധാത്മാവ് മനുഷ്യനെ വിട്ടു പുറപ്പെട്ടാൽ പിന്നെ നീരില്ലാത്ത സ്ഥലങ്ങളുടെ തണുപ്പ് തിരഞ്ഞും കാണാതെയും ൪൪ കടന്നുപോരുന്നു. പിന്നെ ഞാൻ പുറപ്പെട്ട പോന്ന എന്റെ വീട്ടിലേക്ക് മടങ്ങി ചെല്ലും ൪൫ എന്നു പറയുന്നു; ഉടനെ വന്നു അതു ശ്രന്യമായി അടിച്ചു തളിച്ചും അലങ്കരിച്ചും കാണുന്നു. അപ്പോൾ യാത്രയായി തന്നിലും ദുഷ്ടത ഏറിയ വേറെ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു, അവയും അവിടെ പൂക്കു കുടിയിരിക്കുന്നു; ആ മനുഷ്യന്റെ പിമ്പു മുമ്പിനേക്കാൾ വല്ലാതെ ചമയുന്നു; ഈ ദുഷ്ടതലമുറക്കും അപ്രകാരം ഉണ്ടാകും.

൪൬ അവൻ പുരുഷാരങ്ങളോറ്റു ചൊല്ലി പോരുമ്പോൾ തന്നെ;ഇതാ അവന്റെ അമ്മയും ൪൭ സഹോദരരും അവനോട് സംസാരിപ്പാൻ അന്വേഷിച്ചു കൊണ്ടു പുറത്തു നിന്നു; ഒരുത്തൻ അവനോടു കണ്ടാലും നിന്റെ അമ്മയും സഹോദരരും നിന്നോട് സംസാരിപ്പാൻ അന്വേഷിച്ചു പുറത്തു നിലക്കുന്നു എന്നു പറഞ്ഞു. ആ പറയുന്നവനോട് അവൻ ഉത്തരം ൪൮ ചൊല്ലിയതു:

൪൯ എന്നിട്ട് തന്റെ ശിഷ്യരുടെ മേൽ കൈ നീട്ടി:ഇതാ എന്റെ അമ്മയും സഹോദരന്മാരും തന്നെ!സ്വൎഗ്ഗസ്ഥനായ എൻപിതാവിന്റെ ഇഷടം ചെയ്യുന്നവൻ ആരെങ്കിലും എനിക്ക് സഹോദരനും സഹോദരിയും അമ്മയും ആകുന്നു സത്യം എന്നു പറയുകയും ചെയ്തു.

൧൩. അദ്ധ്യായം.
(൩)വിതെക്കുന്നവൻ മുതലായ സ്വൎഗ്ഗരാജ്യത്തിൻ ഉപംകൾക്കു,(൧\൦) കാരണവും, (൧൮) ഒന്നാമതിൽ വ്യാഖ്യാനവും {മാ. ൪,൮.} (൨൪) മൂന്നുപമകൾ {മാ.൪,൩൦.ലൂ.൧൩,൧൮} (൩൬) രണ്ടാമതിൽ വ്യഖ്യാനം,(൪൪) ശേഷം ഉപമകൾ മൂന്നും, (൫൩) നചറത്തിലെ അവിശ്വാസം [മാ.൬.ലൂ,൪,൧൬.]

൧ ആ ദിവസം യേശു വീട്ടിൽനിന്നും പുറപ്പെട്ടു കടലരികെ ഇരുന്നു.വളരെ പുരുഷാരങ്ങൾ ൨ അവന്റെ ചുറ്റും ചേരുകകൊണ്ട് അവൻ പടകിലേറി ഇരുന്നു; സമൂഹം എല്ലാം കരമേൽ ൩ നിന്നിരിക്കെ അവരോട് ഉപമകൾ കൊണ്ട് പലതും പറഞ്ഞിതു: കണ്ടാലും ൪ വിതെക്കുന്നവൻ ൪ വിതെപ്പാൻ പുറപ്പെട്ടു; വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു, പറജാതികൾ

൩൦


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/40&oldid=163859" എന്ന താളിൽനിന്ന് ശേഖരിച്ചത്