താൾ:Malayalam New Testament complete Gundert 1868.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


രോമർ ൧൦. അ.
൧൦. അദ്ധ്യായം.

(൯,൩൦) ജാതികൾക്കു ബോധിച്ച വിശ്വാസനീതിയെ, (൧൦, ൧) യഹൂദർ വെറുത്തു, (൧൪) കേട്ടതിനോടു മറുക്കയാൽ കുറ്റം അവൎക്കേ ഉള്ളു.

ഹോദരന്മാരെ, അവർ രക്ഷപ്പെടേണം എന്ന് എന്റെ ഹൃദയപ്രസാദവും ദൈവത്തോടു യാചനയും അവൎക്കു വേണ്ടി ആകുന്നു. കാരണം അവൎക്കു ദൈവത്തിന്നായി എരിച്ചൽ ഉണ്ടു, പരിജ്ഞാനത്തിൻ പ്രകാരമല്ല താനും; എന്നതിന്നു ഞാൻ സാക്ഷി. അവർ ദൈവത്തിൻനീതിയെ അറിയാതെ, സ്വനീതിയെ സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു, ദൈവനീതിക്കു കീഴ്പെട്ടു വന്നില്ലല്ലൊ. എങ്ങിനെ എന്നാൽ വിശ്വസിക്കുന്നവന്ന് ഏവനും നീതി വരുവാനായി, ക്രിസ്തൻ ധൎമ്മത്തിന്റെ അവസാനം ആകുന്നു. മോശയല്ലൊ ധൎമ്മത്താലെ നീതിയെ (൩. മോ. ൧൮, ൫.) അവറ്റെ ചെയ്തുകൊണ്ടു, മനുഷ്യൻ അവറ്റാൽ ജീവിക്കും എന്നു വൎണ്ണിക്കുന്നു. വിശ്വാസ(ത്താലെ) നീതിയൊ ഇവ്വണ്ണം പറയുന്നു (൫ മോ. ൩൦, ൧൨, ൧൪.) സ്വൎഗ്ഗത്തിൽ ആർ കരേറും? അൎത്ഥാൽ ക്രിസ്തനെ ഇറക്കേണ്ടതിന്ന് എന്നൊ? പാതാളത്തിൽ ആർ ഇറങ്ങും? അൎത്ഥാൽ ക്രിസ്തനെ മരിച്ചവരിൽനിന്നു കരേറ്റേണ്ടതിന്ന് എന്നൊ, നിന്റെ ഹൃദയത്തിൽ പറയരുതു. പിന്നെ എന്തു പറയുന്നു? വചനം നിണക്കും സമീപമായി നിന്റെ വായിലും ഹൃദയത്തിലും ഉണ്ടു, അതായതു ഞങ്ങൾ ഘോഷിക്കുന്ന വിശ്വാസവചനം തന്നെ. വായ്കൊണ്ടല്ലൊ, നീ യേശൂ കൎത്താവെന്നു സ്വീകരിക്കയും, ഹൃദയംകൊണ്ടൊ, ദൈവം അവനെ മരിച്ചവരിൽനിന്ന് ഉണൎത്തിയതു, വിശ്വാസിക്കയും ചെയ്താൽ, രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും, വായികൊണ്ടു രക്ഷെക്കായി സ്വീകരിക്കയും ആകുന്നു സ്പഷ്ടം. പിന്നെ (൯, ൩൩.) അവന്മേൽ വിശ്വസിക്കുന്നവൻ ഏവനും ലജ്ജപ്പെടുകയില്ല എന്ന് എഴുത്തു പറവാൻ കാരണം. ഏകൻ തന്നെ എല്ലാവൎക്കും കൎത്താവും, തന്നോടു വിളിച്ചു ചോദിക്ക എല്ലാവരിലും സമ്പന്നനായി കാടുന്നവനും ആകയാൽ യഹൂദനും യവനനും വ്യത്യാസം ഇല്ല സ്പഷ്ടം. (യോവേ. ൩, ൫.) കത്താവിൻ നാമത്തെ വിളിച്ചെടുക്കുന്ന ഏവനും രക്ഷപ്പെടും എന്നുണ്ടല്ലൊ. എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങിനെ

൩൭൧


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/399&oldid=163857" എന്ന താളിൽനിന്ന് ശേഖരിച്ചത്