താൾ:Malayalam New Testament complete Gundert 1868.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രോമർ ൭. അ.

ചത്തപ്രായം ആകുന്നുവല്ലൊ; ഞാനൊ പണ്ടു ധൎമ്മം എന്നിയെ ജീവിച്ചിരുന്നു. പിന്നെ കല്പന വന്നാറെ, പാപം പുൎജ്ജീവിച്ചു. ഞാനും മരിച്ചു; ഇങ്ങിനെ ജീവന്നായുള്ള കല്പന എനിക്കു മരണത്തിന്നായുള്ളത് എന്നു കാണായ്പന്നു. പാപമെല്ലൊ, അവസരം ലഭിച്ചിട്ടു, കല്പനയെകൊണ്ട് എന്നെ ചതിച്ചു അതിനാലും കൊന്നു. ആകയാൽ, ധൎമ്മം വിശുദ്ധം, കല്പന വിശുദ്ധവും ന്യായവും നല്ലതും ആകുന്നു. എന്നിട്ടു നല്ലതു തന്നെ എനിക്കു മരണമായ്പന്നു എന്നൊ? അരുതു! പാപമത്രെ (മരണമായ്തു). അതു നല്ലതിനെകൊണ്ട് എനിക്കു മരണത്തെ പ്രവൃത്തിക്കുന്നതിനാൽ പാപമായി തോന്നുവാനും പാപം കല്പനയാൽ അനവധി പാപമായിചമവാനും തന്നെ. കാരണം ധൎമ്മം ആത്മീകം എന്നു നാം അറിയുന്നു; ഞാനൊ ജഡമയൻ, പാപത്തിങ്കീഴ് വില്ക്കപ്പെട്ടവൻ. ഞാൻ പ്രവൃത്തിക്കുന്നതാകട്ടെ, എനിക്കു തരിയാ; ഞാൻ ഇഛ്ശിക്കുന്നതിനെ തന്നെ ചെയ്യാതെ പകെക്കുന്നതിനെ ചെയ്യുന്നുണ്ടല്ലൊ. എന്നാൽ ഞാൻ ഇഛ്ശിക്കാത്തതിനെ തന്നെ ചെയ്തിൽ, ധൎമ്മം നല്ലത് എന്നു ഞാനും അതിനോട് അനുവദിക്കുന്നു. എന്നാൽ അതിനെ ഞാനല്ല എന്നിൽ വസിക്കുന്ന പാപം അത്രെ, പ്രവൃത്തിക്കുന്നു എന്നു വരും. എന്നിലല്ലൊ എന്റെ ജഡത്തിൽ പോലും നല്ലതു വസിക്കുന്നില്ല എന്നു ബോധിച്ചു; നല്ലതിനെ ഇഛ്ശിക്കുന്നത്, എന്റെ പക്കൽ ഉണ്ടു; പ്രവൃത്തിക്കുന്നതു മാത്രം കാണാ. ഞാൻ ഇഛ്ശിക്കുന്ന നന്മയെ ചെയ്യുന്നില്ലല്ലൊ, ഇഛ്ശിക്കാത്ത തിന്മയെ നടത്തുന്നതാനും. ഞാൻ ഇഛ്ശിക്കാത്തതിനെ ചെയ്തിലൊ അതിനെ പ്രവൃത്തിക്കുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമത്രെ സ്പഷ്ടം. എന്നതിനാൽ നന്മ ചെയ്പാൻ ഇഛ്ശിക്കുന്ന എന്റെ പക്കൽ തിന്മ ഉണ്ടു എന്നുള്ള ധൎമ്മം എനിക്കു വെച്ചു കാണുന്നു. ഞാനാകട്ടെ അകമെ മനുഷ്യപ്രകാരം ദേവധൎമ്മത്തെ രസിക്കുന്നു എങ്കിലും എന്റെ ബുദ്ധിയുടെ ധൎമ്മത്തോടു പടകൂടുന്ന വേറൊരു ധൎമ്മത്തെ എന്റെ അവയവങ്ങളിൽ കാണുന്നു; ആയ്ത് എന്റെ അവയവങ്ങളിൽ ഉള്ള പാപധൎമ്മത്തിന്ന് എന്നെ ബദ്ധനാക്കിക്കളയുന്നു ഞാൻ അരിഷ്ടമുള്ള മനുഷ്യൻ! ഈ മരണത്തിന്റെ ശരീരത്തിൽനിന്ന് എന്നെ ഉദ്ധരിപ്പത് ആർ? നമ്മുടെ കൎത്താവായ യേശുക്രിസ്തന്മൂലം ദൈവത്തിന്നു സ്തോത്രം. എന്നതുകൊണ്ടു ഞാൻ എന്നാൽ

൩൬൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/393&oldid=163851" എന്ന താളിൽനിന്ന് ശേഖരിച്ചത്