താൾ:Malayalam New Testament complete Gundert 1868.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ROMANS VII.

മുതൽവിശുദ്ധിക്കായി ഫലവും ഒടുവായിനിത്യജീവനും നിങ്ങൾക്ക് ഉണ്ടു. പാപത്തിൻ ശമ്പളമല്ലൊ മരണമത്രെ, ദൈവത്തിൻ കൃപാവരമൊ നമ്മുടെ കൎത്താവായ യേശുക്രിസ്തനിൽ നിത്യജീവൻ തന്നെ.

൭. അദ്ധ്യായം.


വിശ്വാസി ധൎമ്മത്തിന്നു ചത്തതു, (൭) ധൎമ്മം ശുദ്ധം എങ്കിലും, (൧൪) ജഡികരിൽ പാപവൎദ്ധനമായ്തീൎന്നു, (൨൪) കരുണയിങ്കൽ ദാഹത്തെ ജനിപ്പിക്കുന്നു.

ഹോദരന്മാരെ (ധൎമ്മത്തെ അറിയുന്നവരോടു ഞാൻ പറയുന്നുവല്ലൊ). ധൎമ്മമായതു മനുഷ്യനിൽ അവൻ ജീവിപ്പോളം നേരം എല്ലാം അധികരിക്കുന്നു എന്നു ബോധിക്കാതിരിക്കുന്നുവൊ? പുരുഷന്റെ വശത്തുള്ള സ്ത്രീയാകട്ടെ, ജീവിച്ചിരിക്കുന്ന പുരുഷനോടു ധൎമ്മത്താൽ കെട്ടപ്പെട്ടിരിക്കുന്നു. പുരുഷൻ മരിച്ചാൽ അവൾ പുരുഷധൎമ്മത്തിങ്കന്നു നീങ്ങിപ്പോയി എന്നാൽ ഭൎത്താവ് ജീവിക്കയിൽ അവൾ വേറെ ആൾക്ക് ആയാൽ, വ്യാഭിചാരിണി എന്നു പേർ കൊള്ളും, ഭൎത്താവ് മരിച്ചു എങ്കിലൊ അവൾ വേറെ ആൾക്ക് ആയതിനാൽ വ്യഭിചാരിണി എന്നു വരാതെ, ധൎമ്മത്തിൽനിന്നു സ്വതന്ത്രയാകുന്നു. അതുകൊണ്ട് എന്റെ സഹോദരന്മാരെ! നിങ്ങളും ക്രിസ്തന്റെ ശരീരത്താൽ ധൎമ്മത്തിന്നു കൊല്ലപ്പെട്ടതു: നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു വേറൊരുവന്നു മരിച്ചവരിൽനിന്ന് ഉണൎന്നവനു തന്നെ ആകേണ്ടതിന്നത്രെ. എങ്ങിനെ എന്നാൽ നാം ജഡത്തിൽ ആയിരിക്കും കാലം ധൎമ്മത്താൽ വരുന്ന പാപരാഗങ്ങൾ മരനത്തിന്നു ഫലം കായ്ക്കുംവണ്ണം നമ്മുടെ അവയവങ്ങളിൽ വ്യാപരിച്ചു പോന്നു. ഇപ്പോഴൊ നാം കുടുങ്ങി പാൎത്തതിന്നു മരിച്ചിട്ടു, ധൎമ്മത്തിൽനിന്നു നീങ്ങിപ്പോയതിനാൽ അക്ഷരപഴക്കത്തിലല്ല; ആത്മാവിൻ പുതുക്കത്തിൽ തന്നെ സേവിച്ചു വരുന്നതു.

എന്നാൽ നാം എന്തു പറയും? ധൎമ്മം പാപം എന്നൊ? അതരുതു! എങ്കിലും ധൎമ്മത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞിട്ടില്ല (൨ മോ. ൨൦, ൧൪.) മോഹിക്കരുത് എന്നു ധൎമ്മം പറഞ്ഞ് ഒഴികെ, ഞാൻ മോഹത്തേയും അറിയാതിരുന്നു സ്പഷ്ടം പാപമൊ അവസരം ലഭിച്ചിട്ടു കല്പനയെകൊണ്ട് എന്നിൽ എല്ലാ മോഹത്തേയും പ്രവൃത്തിച്ചു. ധൎമ്മം എന്നിയെ പാപം

൩൬൪






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/392&oldid=163850" എന്ന താളിൽനിന്ന് ശേഖരിച്ചത്