താൾ:Malayalam New Testament complete Gundert 1868.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രോമർ ൬. അ.

ക്രിസ്തൻ മരിച്ചവരിൽനിന്ന് ഉണൎന്നശേഷം ഇനി ചാകാ; മരണം അവന്മേൽ ഇനി അധികരിക്കുന്നില്ല എന്നു നമുക്കറിഞ്ഞുവല്ലൊ, അവൻ ചത്തതൊ, പാപത്തിന്ന് ഒരിക്കൽ ചത്തു; (൧ ൦) ജീവിക്കുന്നതൊ, ദൈവത്തിന്നു ജീവിക്കുന്നു. അവ്വണ്ണം നിങ്ങളും പാപത്തിന്നു മരിച്ചവർ എന്നും, ക്രിസ്തയേശുവിങ്കൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെ തന്നെ എണ്ണുവിൻ! ആകയാൽ, പാപം നിങ്ങളുടെ ചാകുന്ന ശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറ് ഇനി വാഴരുത്; നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമൎപ്പിക്കയും ആരുതു. ദൈവത്തിന്നു നിങ്ങളെ തന്നെ മരിച്ചവരിൽനിന്നു ജീവിക്കുന്നവർ എന്നും, നിങ്ങളുടെ അവയങ്ങളെ ദൈവത്തിന്നു നീതിയുടെ ആയുധങ്ങൾ എന്നും സമൎപ്പിച്ചേയാവു. പാപമൊ നിങ്ങൾ ധൎമ്മത്തിങ്കീഴല്ല കരുണക്കീഴു ആകയാൽ, നിങ്ങളിൽ അധികരിക്കയില്ലല്ലൊ.

എന്നാൽ എന്തു? ധൎമ്മത്തിങ്കീഴല്ല കരുണക്കീഴ ആകയാൽ പാപംചെയ്ത എന്നൊ? അതരുതെ! ആരിൽ നിങ്ങളെ തന്നെ അനുസരണത്തിന്നു ദാസർ എന്നു സമൎപ്പിച്ചാലും, നിങ്ങൾ അനുസരിക്കുന്നവന്നു തന്നെ ദാസർ ആകുന്നു എന്നറിയുന്നില്ലയൊ? മരണത്തിന്നായി പാപത്തിന്ന് എങ്കിലും, നീതിക്കായി അനുസരണത്തിന്നെങ്കിലും (ദാസരത്രെ). നിങ്ങളൊ പാപത്തിന്നു ദാസരായിരുന്നതുകൊണ്ടും, യാതോർ ഉപദേശരൂപത്തിൽ ഏല്പിക്കപ്പെട്ടു, അതിനെതന്നെ ഹൃദയത്തോടെ അനുസരിച്ചതുകൊണ്ടും ദൈവത്തിന്നു സ്തോത്രം! പാപത്തിൽനിന്നു വിടുവിക്കപ്പെട്ടു, നിങ്ങൾ നീതിക്ക് അടിമപ്പെട്ടതേഉള്ളു. നിങ്ങളുടെ ജഡത്തിൻ ബലഹീനതനിമിത്തം ഞാൻ മാനുഷമായി പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധൎമ്മത്തിന്നായി അശുദ്ധിക്കും അധൎമ്മത്തിന്നും അടിമകളാക്കി സമൎപ്പിച്ചപ്രകാരം തന്നെ; ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്ക് അടിമകളാക്കി സമൎപ്പിപ്പിൻ! എങ്ങിനെ എന്നാൽ: നിങ്ങൾ പാപദാസരായിരിക്കുമ്പോൾ, നീതിയിൽനിന്നു വിടുതലുള്ളവായല്ലൊ, നിങ്ങൾക്ക് ഇപ്പോൾ ലജ്ജതോന്നുന്നവറ്റാൽ അന്ന് എന്തൊരു ഫലം ഉണ്ടായി? അവറ്റിൻ ഒടുവു മരണം തന്നെയല്ലൊ. ഇപ്പോഴൊ പാപത്തിൽ നിന്നു വിടുവിക്കപ്പെട്ടും ദൈവത്തിന്ന് അടിമപ്പെട്ടും വന്നതു

൩൬൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/391&oldid=163849" എന്ന താളിൽനിന്ന് ശേഖരിച്ചത്