താൾ:Malayalam New Testament complete Gundert 1868.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ROMANS IV. V. ലംഘനവും ഇല്ല സ്പഷ്ടം. അതുകൊണ്ടു വിശ്വാസത്താൽ (അവകാശികൾ ആകുന്നത്) അവർ കരുണപ്രകാരം ആകേണ്ടതിന്നത്രെ; ഇങ്ങിനെ ധർമ്മമുള്ളവന്നു മാത്രമല്ല അബ്രഹാമിൻ വിശ്വാസം ഉള്ളവനുമായി സകല സന്തതിക്കും വാഗ്ദത്തം ഉറപ്പാകേണ്ടതിന്നു തന്നെ. (൧ മോ. ൧൭, ൫.) ഞാൻ നിന്നെ ബഹു ജാതികൾക്ക് അഛ്ശനാക്കി വെച്ചു എന്ന് എഴുതിയപ്രകാരം അവൻ മരിച്ചവരെ ജീവിപ്പിച്ചും, ഇല്ലാത്തവറ്റെ ഉള്ളവ കണക്കെ വിളിച്ചും കൊള്ളുന്നവനെന്നു വിശ്വസിച്ചുള്ള ദൈവത്തിൻ മുമ്പാകെ, നമുക്ക് എല്ലാവർക്കും പിതാവാകുന്നു. (൧ മോ. ൧൫, ൫.) ഇതെ പ്രകാരം നിന്റെ സന്തതിയും ആകും എന്നുള്ള മൊഴിപ്രകാരം അവൻ ബഹുജാതികൾക്കു പിതാവാവാൻ ആശെക്ക് വിരോഘമായി ആശയിൽ ഊന്നി വിശ്വാസിച്ചും, വിശ്വാസത്തിൽ ക്ഷീണിക്കാഞ്ഞും ഏകദേശം നൂറു വയസ്സായിട്ടു നിർജ്ജീവമായി പോയ തന്റെ ശരീരത്തേയും സാറയുടെ ഗർഭപാത്രത്തിൻ നിർജ്ജീവത്വത്തെയും കൂട്ടാക്കാതെയും, ദേവവാഗ്ദത്തത്തെ നോക്കി, അവിശ്വാസത്താൽ സംശയം തോന്നാതെയും വിശ്വാസത്തിൽ ശക്തിപ്പെട്ടും, ദൈവത്തിന്നു തേജസ്സു കൊടുത്തു. അവൻ വാഗ്ദത്തം ചെയ്തതിനെ വരുത്തുവാനും ശക്തൻ എന്നു നിറപടിയായി ഉറപ്പിച്ചു. അതുകൊണ്ടത്രെ ഇത് അവന്നു നീതിയായി എണ്ണപ്പെട്ടതു. അവന്നു എണ്ണപ്പെട്ടു എന്നതൊ, അവൻ നിമിത്തം തന്നെ അല്ല. നാം നിമിത്തം കൂടെ എഴുതപ്പെട്ടതു. നമ്മുടെ പിഴകൾ നിമിത്തം ഏല്പിക്കപ്പെട്ടും, നമ്മുടെ നീതീകരനത്തിന്നായി ഉണർത്തപ്പെടും ഉള്ള നമ്മുടെ കർത്താവായ യേശുവെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവങ്കൽ വിശ്വാസിച്ചാൽ അതു നമുക്കും എണ്ണപ്പെട്ടും എന്നെ വേണ്ടു.

൫. അദ്ധ്യായം.

നീതീകരണത്തിൻ ഫലങ്ങൾ, (൧൨) ആദാമിനാൽ വന്ന പാപഫലങ്ങളോടും, (൨൦) ധർമ്മത്തിൻ ഫലത്തോടും ഉപമിച്ചത്.

കയാൽ വിശ്വാസംമൂലം നീതീകരിക്കപ്പെട്ടിട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തനാൽ നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. നാം നിലനില്ക്കുന്ന കരുണയിൽ അടുപ്പിച്ച് അവനാൽ അത്രെ വിശ്വാസമൂലം ലഭിച്ചതു; ദേവതേജസ്സിൻ

൩൬൦


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/388&oldid=163845" എന്ന താളിൽനിന്ന് ശേഖരിച്ചത്