താൾ:Malayalam New Testament complete Gundert 1868.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                      രോമർ
അദ്ധ്യായം
വിശ്വാസനീതി പഴയ നിയമയ്ത്തോടും ചേരുന്നത്

എന്നാൽ ഞങ്ങളുടെ പിതാവായ അബ്രഹാം ജഡപ്രകാരം എന്തു സാധിച്ചു എന്നു പറയേണ്ടു. അബ്രഹാം ക്രിയകളാൽ നീതീകരിക്കപ്പെട്ടു എങ്കിൽ, അവനു പ്രശംസിപ്പാൻ ഉണ്ടു സ്പഷ്ടം. ദൈവത്തിങ്കൽ അല്ല താനും; വേദമൊ എന്തു പറയുന്നു(.....) അബ്രഹാം ദൈവട്ടെ വിശ്വസിച്ചു അതും അവന്നു നീതിയായി എണ്ണപ്പെട്ടു എന്നു തന്നെ. പ്രവൃത്തിക്കുന്നവനോ കൂലി എണ്ണപ്പെടുന്നതു കരുണപ്രകാരമല്ല;കടപ്രകാരമത്രെ. പ്രവൃത്തിക്കാത്തവൻ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നൊ, തന്റെ വിശ്വാസം നീതിയായി എണ്ണപ്പെടുന്നു. ദൈവം ക്രിയകൾ കൂടാതെ നീതിയെ എണ്ണുന്ന മനുഷ്യന്റെ ധന്യവാദത്തെ ദാവീദും പറയുന്നു. (സങ്കീ.......) അധൎമ്മങ്ങൾ മോചിച്ചും പാപങ്ങൾ മറെച്ചും കിട്ടിയവർ ധന്യർ എന്നു തന്നെ. എന്നാൽ ഈ ധന്യവാദം ചൊല്ലിയതു പരിച്ചേദനെക്കു തന്നെയോ? അഗ്രചൎമ്മത്തിന്നു കൂടെയോ?അബ്രഹാമിന്നല്ലൊ വിശ്വാസം നീതിയായി എണ്ണപ്പെട്ടു എന്നു നാം പറയുന്നു. എങ്ങിനെ എണ്ണപ്പെട്ടു? പരിച്ഛേദനയിൽ ആയപ്പോഴൊ? അഗ്രചൎമ്മത്തിൽ തന്നെയൊ? പരിച്ഛേദനയിൽ അല്ല അഗ്രചൎമ്മത്തിലത്രെ. പിന്നെ (.....) പരിച്ഛേദനയാൽ ഓർ അടയാളം അഗ്രചൎമ്മത്തിൽ സാധിച്ച വിശ്വ്വാസനീതിക്കു മുദ്രയായി ലഭിച്ചതു തങ്ങൾക്കും കീടെ നീതി എണ്ണപ്പെടുവാൻ അഗ്രചൎമ്മത്തോടും കൂടെ വിശ്വസിക്കുന്നവൎക്ക് എല്ലാവൎക്കും (തന്നെ). പിന്നെ പരിച്ഛേദന ഉള്ളവരല്ലാതെ, നമ്മുടെ പിതാവായ അബ്രഹാം അഗ്രചൎമ്മത്തിൽ കാട്ടിയ വിശ്വാസത്തിൻ ചുവടുകളെ നോക്കി നടക്കുന്ന പരിച്ഛേദനക്കാൎക്കും പിതാവായിരിക്കേണ്ടതിന്നു തന്നെ. ലോകാവകാശി ആകുവാനുള്ള വാഗ്ദത്തം അബ്രഹാമിന്നും അവന്റെ സന്തതിക്കും ധൎമ്മത്താൽ അല്ലല്ലൊ, വിശ്വാസനീതിയാലത്രെ വന്നതു കാരണം ധൎമ്മത്തിലുള്ളവർ അവകാശികൾ എങ്കിൽ, വിശ്വാസം വൃഥാവായി വാഗ്ദത്തവും നീക്കം വന്നു; ധൎമ്മമാകട്ടെ കോപത്തെ സാധിപ്പിക്കുന്നു. ധൎമ്മം ഇല്ലാത്തെടത്തു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/387&oldid=163844" എന്ന താളിൽനിന്ന് ശേഖരിച്ചത്