താൾ:Malayalam New Testament complete Gundert 1868.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ROMANS II ധൎമ്മമില്ലാതിരിക്കുന്നവർ തങ്ങൾക്കു തന്നെ ധൎമ്മമാകുന്നു ധൎമ്മത്തിൻ ക്രിയ തങ്ങളുടെ ഹൃദയങ്ങളിൽ എഴുത് കിടക്കുന്നപ്രകാരം കാട്ടി ഒപ്പിക്കുന്നുവല്ലൊ അവരുടെ മനോബോധവും കൂട സാക്ഷ്യം കൊടുക്കുന്നു അവൎക്കു തമ്മിൽ വിചാരങ്ങൾ കുറ്റം ചുമത്തുകയും പ്രതിവാദം ചൊല്കയും ചെയ്യും). ദൈവം യേശു ക്രിസ്തുനെകൊണ്ട് മനുഷ്യരുടെ രഹസ്യങ്ങൾക്കു എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കും നാളിൽ തന്നെ. നീയൊ യഹൂദൻ എന്ന പേൎകൊണ്ടും ധൎമ്മത്തിൽ ഊന്നി ആശ്രയിച്ചും, ദൈവത്തിൽ പ്രശംസിച്ചും, ധൎമ്മത്തിൽനിന്നു പഠിക്കയാൽ (അവന്റെ) ഇഷ്ടത്തെ അറിഞ്ഞും വിശിഷ്ടങ്ങളെ സമ്മതിച്ചും, നീ തന്നെ കുരുടൎക്കു വഴി കാട്ടുന്നവൻ, ഇരിട്ടിലുള്ളവൎക്കു വെളിച്ചം, മൂഢരെ അഭ്യസിപ്പിക്കുന്നവൻ. ശിസുക്കൾക്ക് ഉപദേഷ്ടാവ് എന്നും, സത്യത്തിന്റെയും ജ്ഞാനത്തിന്റെയും രൂപത്തെ ധൎമ്മത്തിൽ ഗ്രഹിച്ചുള്ളവൻ എന്നും തേറിക്കൊണ്ടും ഇരിക്കുന്നു എങ്കിൽ, ഹേ അന്യനെ ഉപദേശിക്കുന്നവനെ! നിന്നെ തന്നെ ഉപദേശിക്കാതിരിപ്പാൻ എന്തു? മോഷ്ടിക്കരുത് എന്നു ഘോഷിക്കുന്ന നീ മോഷ്ടിക്കയൊ? വ്യഭ്ചാരം അരുത് എന്നു പറയുന്ന നീ വ്യഭിചരിക്കയൊ? വിഗ്രഹങ്ങളെ അറെക്കുന്ന നീ ക്ഷേത്ര കവൎച്ച ചെയ്കയൊ?ധൎമ്മത്തിൽ പ്രശംസിക്കുന്ന നീ ധൎമ്മലംഘനത്താൽ ദൈവത്തെ അപമാനിക്ക അത്രെ ചെയ്യുന്നു.(യശ.൫൨,൫.) ദേവനാമം നിങ്ങൾ നിമിത്തം ജാതികളിൽ ജാതികളിൽ ദുഷിക്കപ്പെടുന്നു എന്ന എഴുതിയ പ്രകാരം തന്നെ. പരിഛേദനയൊ നീ ധൎമ്മത്തെ പ്രവൃത്തിച്ചാൽ ഉപകരിക്കുന്നു സത്യം. ധൎമ്മലംഘി ആയാൽ, നിന്റെ പരിഛേദന അഗ്രചൎമ്മമായി പോയി. അഗ്രചൎമ്മകാകാരനൊ ധൎമ്മന്യായങ്ങളെ കാത്തുകൊണ്ടാൽ അവന്റെ അഗ്രചൎമ്മം പരിഛേദന എന്ന് എണ്ണപ്പെടുകയില്ലയൊ? അതെ സ്വഭാവത്താൽ അഗ്രചൎമ്മമായവർ ഘൎമ്മത്തെ അനുഷ്ഠിക്കുന്നു എങ്കിൽ, എഴുത്തും പരിഛേദനയുമായി ധൎമ്മലംഘിയായ നിണക്ക് അവർ ന്യായം വിധിക്കയും ചെയ്യും. കാരണം പുറമെ യഹൂനായവൻ യഹൂദനല്ല, പുറമെ ജഡത്തിലുള്ള പരിഛേദനയും അല്ല. രഹസ്യത്തിലെ യഹൂദനത്രെ (യഹൂദൻ) എഴുത്തിലല്ല ആത്മാവിലത്രെ ഉള്ളതു ഹൃദയപരിഛേദന (പരിഛേദനയും ആകുന്നു). ആയതിനു പുകഴ്ച മനുഷ്യരിൽനിന്നല്ല, ദൈവത്തിൽ നിന്നെ വരൂ

                       ൩൫൬





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha George എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/384&oldid=163841" എന്ന താളിൽനിന്ന് ശേഖരിച്ചത്