താൾ:Malayalam New Testament complete Gundert 1868.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ROMANS I.

എന്നു മത്വീകരിക്കയും കൃതജ്ഞരാകയും ചെയ്യാതെ, തങ്ങളുടെ നിരൂപണങ്ങളിൽ വ്യൎത്ഥരായിതീൎന്നു ബോധമില്ലാത്ത അവരുടെ ഹൃദയം ഇരുണ്ടു പോകയും ചെയ്തു. ജ്ഞാനികൾ എന്നു ചൊല്ലികൊണ്ടു അവർ മൂഢരായിപോയി, കെടാത്തദൈവത്തിൻ തേജസ്സിനെ കേടുള്ള മനുഷ്യൻ, പക്ഷി, പശു, ഇഴജാതി ഇവറ്റിൻ രൂപസാദൃശ്യത്തോടു പകൎന്നു കളകയും ചെയ്തു. ആയതുകൊണ്ടത്രെ ദൈവം അവരുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വശരീരങ്ങളെ തങ്ങളിൽ അപമാനിക്കേണ്ടതിന്ന് അവരെ അശുദ്ധിയിൽ ഏല്പിച്ചതു. അവർ ദേവതത്വത്തെ കള്ളത്തോടു പകൎന്നുകളഞ്ഞു, സൃഷ്ടിച്ചവനേക്കാൾ സൃഷ്ടിയെ ഭജിച്ച് ഉപാസിച്ചു പോകയാൽ തന്നെ; ആയവനെ യുഗങ്ങളോളം വാഴ്ത്തപ്പെട്ടവൻ ആമെൻ. അതുകൊണ്ടു ദൈവം അവരെ അപമാനരാഗങ്ങളിൽ ഏല്പിചു; അവരുടെ പെണ്ണുങ്ങൾ ആകട്ടെ, സ്വഭാവികമായ അനുഭോഗത്തെ സ്വഭാവവിരുദ്ധമായതാക്കിമാറ്റി. അവ്വണ്ണം ആണുങ്ങളും പെണ്ണിന്റെ സ്വഭാവാരുഭോഗത്തെ വിട്ടു, തങ്ങളിൽ തന്നെ കാമത്തീകത്തി, ആണോട് ആൺ ശീലക്കേടു നടത്തി, ഇങ്ങിനെ തങ്ങളുടെ ഭ്രമത്തിന്നു യോഗ്യമായ പ്രതിഫലത്തെ തങ്ങളിൽ തെന്നെ പ്രഖ്യാപിച്ചു. പിന്നെ ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ തോന്നാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ പറ്റാത്തവ ചെയ്യാൻ കൊള്ളരുതാത്ത ബുദ്ധിയിൽ ഏല്പിച്ചു കളഞ്ഞു. എല്ലാ അനീതി, ദുഷ്ടത, ലോഭം, വേണ്ടാതനവും നിറഞ്ഞും; അസൂയ, കല, പിണക്കം, കപടം, ദുശ്ശീലം ഇവ തിങ്ങിവന്നും; മുരുൾചാക്കാർ, കുരളക്കാൻ, ദേവകുത്സിതർ, സാഹസക്കാർ, ഗൎവ്വികൾ, പൊങ്ങച്ചക്കാർ, പുതുദോഷങ്ങളെ സങ്കല്പിക്കുന്നവർ, പെറ്റവരെ അനുസരിയാത്തവർ. ബുദ്ധിഹീനർ, സഖ്യഭംഗികൾ, അവത്സലർ, ഇണങ്ങാത്തവർ, കനിവറ്റവർ, തന്നെ. അവരാകട്ടെ ഈ വക പ്രവൃത്തിക്കുന്നവർ മരണത്തിന്നു പാത്രം എന്നുള്ള എന്നുള്ള ദേവന്യായത്തെ അറിഞ്ഞിട്ടും അവ ചെയ്യുന്നതല്ലാതെ പ്രവൃത്തിക്കുന്നവരെ രസിച്ചും സമ്മതിക്കുന്നു.

൩൪൨


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/382&oldid=163839" എന്ന താളിൽനിന്ന് ശേഖരിച്ചത്