താൾ:Malayalam New Testament complete Gundert 1868.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രോമർ ൧. അ.

പ്രസ്താപിക്കുപ്പെടുന്നതാൽ എന്റെ ദൈവത്തിന്നു നിങ്ങൾ എല്ലാവൎക്കും വേണ്ടീ, യേശുക്രിസ്തന്മൂലം സ്തോത്രം ചെയ്യുന്നു. ഞാൻ ഇടവിടാതെ നിങ്ങളെ ഓൎത്തുകൊണ്ട് എപ്പോൾ എങ്കിലും നിങ്ങളുടെ ഇടയിൽ വരുവാൻ, ദൈവേഷ്ടത്താൽ സാധിക്കുമൊ എന്ന് എന്റെ പ്രാൎത്ഥനകളിൽ എപ്പോഴും യാചിക്കുന്നു എന്നുള്ളതിന്നു; അവന്റെ പുത്രനെകൊണ്ടുള്ള സുവിശേഷത്തിങ്കൽ ഞാൻ എൻആത്മാവിൽ ഉപാസിക്കുന്ന ദൈവം എനിക്കും സാക്ഷി. ഞാൻ നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതിനേയും നിങ്ങൾക്കു നല്കേണ്ടതിന്നല്ലൊ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു. അൎതോ നിങ്ങൾക്കും എനിക്കും തമ്മിലുള്ള വിശ്വാസത്താൽ നിങ്ങളോടു കൂട പ്രബോധനം എനിക്കും വരുവാൻ തന്നെ. എന്നാൽ സഹോദരന്മാരെ എനിക്കു ശേഷം ജാതികളിൽ ഉള്ളപോലെ നിങ്ങളിലും വല്ലഫലവും ഉണ്ടാകേണ്ടതിന്ന് അങ്ങു വരുവാൻ പലപ്പോഴും ഭാവിച്ചു എന്നും, ഇതുവരെ മുടക്കംവന്നു എന്നും നിങ്ങൾ ബോധിക്കാതിരിക്കരുത് എന്ന് ആഗ്രഹിക്കുന്നു. യവനൎക്കും മ്ലേഛ്ശൎക്കും ജ്ഞാനികൾക്കും ബുദ്ധിഹീനൎക്കും ഞാൻ കടക്കാരനാകുന്നു. അപ്രകാരം രോമയിലുള്ള നിങ്ങളോടും സുവിശേഷത്തിൽ എനിക്കും ലജ്ജയില്ലല്ലോ! കാരണം അതു വിശ്വസിക്കുന്നവന്ന് ഒക്കയും മുമ്പെ യഹൂഅന്നും പിന്നെ യവനന്നും രക്ഷെക്കായ ദേവശക്തി ആകുന്നു. അതിൽ ആകട്ടെ, വിശ്വാസത്തിൽനിന്നു വിശ്വാസത്തിന്നുള്ള ദേവനീതി വെളിപ്പെടുന്നത്; (ഹബ. ൨, ൪.)വിശ്വാസത്താലെ നീതിമാൻ ജീവിക്കും എന്ന് എഴുതിയിരിക്കുന്നപകാരം തന്നെ.

എങ്ങിനെ എന്നാൽ നീതിക്കേടുകൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിയിലും നീതിക്കേടിലും ദൈവകോപം സ്വൎഗ്ഗത്തിൽനിന്നു വെളിപ്പെട്ടു വരുന്നു. അവൎക്കു ദൈവം പ്രകാശിപ്പിച്ചതിനാലല്ലൊ,ദൈവത്തിങ്കൽ അറിയായ്പന്നത് അവരിൽ സ്പഷ്ടമാകുന്നതു കൊണ്ടത്രെ. എന്തെന്നാൽ അവന്റെ ശാശ്വതശക്തിയും ദിവ്യത്വവും ആയി, അവന്റെ കാണാത്ത (ഗുണങ്ങൾ) ലോകസൃഷ്ടിമുതൽ പണികളാൽ ബുദ്ധിക്കു തിരിഞ്ഞു കാണയ്പാരുന്നത് അവർ പ്രതിവാദം ഇല്ലാതെ ആവാന്തന്നെ. കാരണം ദൈവത്തെ അറിഞ്ഞിട്ടു ദൈവം

൩൪൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/381&oldid=163838" എന്ന താളിൽനിന്ന് ശേഖരിച്ചത്