താൾ:Malayalam New Testament complete Gundert 1868.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. പ്രവൃ. ൨൭. അ.

ശേഷമുള്ളവർ പലകകളുടെ മേലും ചിലർ കപ്പലുടെ ഖണ്ഡങ്ങളുടെ മേലും തെറ്റിപ്പോക എന്നു കല്പിച്ചു. അപ്രകാരം എല്ലാവരും കരമേൽ എത്തി, രക്ഷപെടുവാൻ സംഗതി വന്നു.

൨൮. അദ്ധ്യായം.

പൌൽ മലിതയിൽ വ്യാപരിച്ചതും, (൧൧) യാത്രയുടെ അവസാനവും, (൧൬) രോമയിൽ സുവിശേഷിച്ചതും.

ക്ഷപ്പെട്ടു ശേഷം തുരുത്തിയുടെ പേർ മലിത എന്നു ഞങ്ങൾ ഗ്രഹിച്ചു. അതിലെ മേഛ്ശന്മാർ നടപ്പല്ലാത്ത മാനുഷഭാവം കാട്ടികൊണ്ടു തടികത്തിച്ച ശേഷം തട്ടുന്നമഴയും ശീതവും വിചാരിച്ചു ഞങ്ങളെ ഒക്കയും കൈക്കൊണ്ടു (പാൎപ്പിച്ചു)‌. അന്നു പൌൽ വിറകു പൊറുക്കി കൂട്ടി തടിമേൽ ഇട്ടാറെ, ഒർ അണലി ചൂടു ഹേതുവായി പുറപ്പെട്ട് അവന്റെ കൈക്കു പറ്റി. ആ ജന്തു അവന്റെ കൈമേൽ തൂങ്ങുന്നതു മ്ലേഛ്ശന്മാർ കണ്ടാറെ: ഈ മനുഷ്യൻ എല്ലാംകൊണ്ടും കുലപാതകൻ ആകുന്നു; കടലിൽ നിന്നു രക്ഷവന്നിട്ടും നീതിദേവി അവനെ ജീവനോടെ വെക്കുന്നില്ല പോൽ, എന്നു തങ്ങളില്പറഞ്ഞു, അവനൊ ജന്തുവിനെ തീയിൽ കുടഞ്ഞു കളഞ്ഞു തിന്മ ഒന്നും പറ്റാതെ ഇരുന്നു. ആയവർ അവൻ വീക്കുന്നതെങ്കിലും. പെട്ടന്നു ചത്തുവീഴുന്നതെങ്കിലും കാത്തുനിന്നു വളരെ നോക്കി പാൎത്തശേഷം വല്ലാത്തത് ഒന്നും സംഭവിക്കാത്തപ്രകാരം കണ്ടിട്ടു മനസ്സു ഭേദിച്ച് അവൻ ദേവൻ എന്നു പറഞ്ഞു പോയി ആ സ്ഥലത്തിന്റെ ചുറ്റും ഉള്ളതിൽ പബ്ലിയൻ എന്ന ദ്വീപ് പ്രധാനിക്ക് ഒരു പറമ്പുണ്ടു; ആയവൻ ഞങ്ങളെ ചേൎത്തുകൊണ്ടു മൂന്നു ദിവസം മമതയോടെ അതിഥിസല്ക്കാരം ചെയ്തു. അന്നു പബ്ലിയന്റെ അപ്പൻ പനികളും അതിസാരവും പിടിച്ചു കിടക്കുന്നുണ്ടു, അവന്റെ അടുക്കലേക്ക് പൌൽ അകമ്പുക്കു പ്രാൎത്ഥിച്ചു കൈകളെ അവന്മേൽ വെച്ചു സൌഖ്യം വരുത്തുകയും ചെയ്തു. ആയ്തു സംഭവിച്ചാറെ: ദ്വീപിൽ രോഗമുള്ള മറ്റെ ആളുകളും വന്നു ചേൎന്നു സ്വസ്ഥത പ്രാപിച്ചു. അതിന്ന് ഏറിയ ബഹുമാനങ്ങളാൽ ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പലേറുന്ന സമയം ആവശ്യമുള്ളവ വെച്ചു തരികയും ചെയ്തു.

മൂന്നു മാസം കഴിഞ്ഞിട്ടു ഞങ്ങൾ മിഥുനക്കുറിയുള്ള ഒർ അലക്ഷന്ത്ൎ‌യ്യ കപ്പലിൽ കയറി; ആയത് ദ്വീപിൽ ശീതകാലം

൩൪൯






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/377&oldid=163833" എന്ന താളിൽനിന്ന് ശേഖരിച്ചത്