Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആയുള്ള വാഗ്ദത്തിന്റെ പ്രത്യാശഹേതുവായിട്ടത്രെ; അഗ്രിപ്പാരാജാവെ! ആ പ്രത്യാശയെ ചൊല്ലി ആകുന്നതു യഹൂദന്മാർ എന്നോട് അന്യാപ്പെടുന്നതു. ദൈവം മരിച്ചവരെ ഉണൎത്തുന്നു എങ്കിൽ നിങ്ങൾ അവിശ്യാസ്യം എന്നു വിധിക്കുന്നത് എന്തുകൊണ്ടു? എനിക്കൊ നചറയ്യനായ യേശുവിൻ നാമത്തിന്നു പല വിരോധങ്ങളും ചെയ്യേണ്ടിയപ്രകാരം തോന്നിയരുന്നു സത്യം. ആയതു ഞാൻ യരുശലേമിൽ ചെയ്തു മഹാപുരോഹിതരോട് അധികാരം വാങ്ങി, വിശുദ്ധരിൽ പലരേയും തടവുകളിൽ അടെച്ചുവെച്ച്, അവരെ നിഗ്രഹിക്കുന്നസമയം ഞാനും വിധിക്കല്ല് ഇട്ടുകളഞ്ഞു. എല്ലാപള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാൻ നിൎബ്ബന്ധിച്ചുഅവരെ കൊള്ളെ അത്യന്തം ഭ്രാന്തു പിടിച്ചും പുറമെ, പട്ടണങ്ങളോളവും ഹിംസിച്ചും പോയി നടന്നു. ആയതിൽ ഇടപ്പെട്ടു, ഞാൻ മഹാപുരോഹിതരോട് അധികാരവും അനുജ്ഞയും വേണ്ടിച്ചു ദമഷ്കിലേക്ക് യാത്രയാകുമ്പോൾ, നടുപ്പകലിൽ ഞാൻ വഴിക്കൽ കണ്ടതു രാജാവെ! സൂൎ‌യ്യന്റെ പ്രതാപത്തിലും ഏറിയൊരു വെളിച്ചം വാനത്തിൽനിന്ന് എന്നെയും, കൂടെ യാത്ര പോകുന്നവരേയും ചുറ്റി പ്രകാശിച്ചതു. ഞങ്ങൾ എല്ലാവരും നിലത്തു വീണാറെ, എബ്രയഭാഷയിൽ എന്നോടു പറയുന്ന ശബ്ദം കേട്ടു: ശൌലെ! ശൌലെ! നീ എന്നെ ഹിംസിക്കുന്നത് എന്തു? തോട്ടിയുടെ നേരെ ഉതെക്കുന്നതു നിണക്കു കടിയത് എന്നത്രെ! കൎത്താവെ, നീയാർ? എന്നു ഞാൻ ചോദിച്ചാറെ, അവൻ പറഞ്ഞിതു: നീ ഹിംസിക്കുന്ന യേശു ഞാൻ ആകുന്നു! എങ്കിലും എഴുനീറ്റു കാലൂന്നി നില്ക്ക; ഞാൻ നിണക്കു പ്രത്യക്ഷനായതൊ, നീ കണ്ടതിന്നു ഇനി ഞാൻ നിണക്ക് കാണാകുന്നതിന്നും സാക്ഷിയും ഭൃത്യനുമായി നിന്നെ ഒരുക്കി അരുളുവാൻ തന്നെ. ഞാനും ഇന്നു നിന്നെ ജാതികളിൽ അയക്കുന്നത് അവരുടെ കണ്ണുകളെ നീ തുറന്നിട്ട് അവർ ഇരുളിൽനിന്നു വെളച്ചത്തേക്കും സാത്താന്റെ അധികാരം വിട്ടു, ദൈവത്തിലേക്കും തിരിഞ്ഞു, പാപമോചനവും, എങ്കലെ വിശ്വാസത്താൽ വിശുദ്ധ വന്നവരിൽ ഒർ അവകാശവും ലഭിപ്പാനായി തന്നെ; ആ ജാതികളിൽനിന്നും (സ്വ) ജനത്തിൽ നിന്നും ഞാൻ നിന്നെ വിടുവിക്കയും ചെയ്യുന്നു. എന്നതുകൊണ്ട് അഗ്രിപ്പാ രാജാവെ! ഞാൻ സ്വൎഗ്ഗീയദൎശനത്തിന്ന്




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/372&oldid=163828" എന്ന താളിൽനിന്ന് ശേഖരിച്ചത്