ഞ്ഞിതു: അഗ്രിപ്പാ രാജാവെ ഇങ്ങു കൂടിവന്ന സകല പുരുഷന്മാരും ആയുള്ളോരെ! യഹൂദരുടെ സമൂഹം എല്ലാം യരുശലേമിലും ഇവിടെയും എന്നോട് അപേക്ഷിച്ച്, ഇവൻ ഇനി ജീവനോടെ ഇരിക്കുരുത് എന്ന് എതിരെ വിളിച്ചിട്ടുള്ളൊരിവനെ കാണുന്നവല്ലൊ! അവൻ മരണയോഗ്യമായത് ഒന്നും ചെയ്തിട്ടില്ല എന്നു ഗ്രഹിച്ചിട്ട്, ഇവൻ താനും തിരുമനസ്സിലെ അഭയം ചൊല്ലിയതിനാൽ അവനെ അയക്കേണം എന്നു വിധിച്ചു. അവനെകൊണ്ട് നിശ്ചയമായത് ഒന്നും തമ്പുരാന് എഴുതുവാൻ എനിക്ക് ഇല്ലായ്കകൊണ്ട്, നിങ്ങളുടെ മുമ്പിൽ വരുത്തി. വിശേഷാൽ അഗ്രിപ്പാ രാജാവെ! നിന്തിരുമുമ്പിൽ (ആക്കിയതു) വിവേചനം കഴിച്ചിട്ട്, ഇന്നത് ഞാൻ എഴുതേണം എന്നു ബോധിപ്പിക്കാൻ തന്നെ; തടവുകാരനെ അയക്കുമ്പോഴേക്ക് അവന്റെ നേരെ ഉള്ള സംഗതികളെ സൂചിപ്പിക്കാത്തതൊ കാൎയ്യമല്ല എന്നു എനിക്ക് തോന്നുന്നു സത്യം.
൨൬. അദ്ധ്യായം.
അഗ്രിപ്പാവിന്മുമ്പിൽ പൌൽ പ്രതിവാദിച്ചതും, (൨൪) കേട്ടവരുടെ ഭാവങ്ങളും.
അഗ്രിപ്പാ പൌലിനോട്: നിണക്ക് വേണ്ടി പറവാൻ നിണക്ക് അനുവാദം ഉണ്ടു എന്നു പറഞ്ഞപ്പോൾ, പൌൽ കൈനീട്ടി പ്രദിവാദിച്ചതു: അഗ്രിപ്പാ രാജാവെ! യഹൂദന്മാർ എന്നിൽ ദൂഷ്യം കാണുന്ന സകലവും കൊണ്ട്, ഇന്നു നിന്തിരുമുമ്പിൽ പ്രതിവാദിക്കേണ്ടിയിരിക്കുമ്പോൾ, പ്രത്യേകം നീ യഹൂദരിലെ മൎയ്യാദകളും ചോദ്യങ്ങളും എല്ലാം തിരിച്ചറിയുന്നവനാകയാൽ ഞാൻ, ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു ദീൎഘക്ഷാന്തിയോടെ എന്നെ കേൾപാൻ അപേക്ഷിക്കുന്നു.
എങ്കിലൊ എന്റെ ജനത്തിൽ യരുശലേമിൽവെച്ച് ആദിമുതൽ ഉണ്ടായ എന്റെ നടപ്പു ബാല്യം തുടങ്ങിയുള്ള പ്രകാരം എല്ലാ യഹൂദന്മാരും അറിയുന്നു. അവൎക്കു സാക്ഷ്യം ചൊല്ലുവാൻ മനസ്സായാൽ, നമ്മുടെ ആരാധനയിൽ സൂക്ഷ്മത ഏറീട്ടുള്ള മതഭേദപ്രകാരം ഞാൻ പറീശനായി ജീവിച്ചു എന്ന് അവർ ആരംഭത്തോളവും മുന്നറിയുന്നുവല്ലൊ. ഇപ്പോൾ വിസ്തരിക്കപ്പെട്ടു നില്ക്കുന്നതൊ, ദൈവത്തിൽ നമ്മുടെ പിതാക്കന്മാൎക്ക് ഉണ്ടായതും, നമ്മുടെ പന്തിരു ഗോത്രവും രാപ്പകൽ ശ്രദ്ധയോടെ ഉപാസിച്ചുകൊണ്ട് എത്തി പിടിപ്പാൻ ആശിക്കുന്നതും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |