നിന്നാൽ ഞങ്ങൾക്കു വളരെ സമാധാനവും നീ മുൻ കരുതിക്കൊൾകയാൽ ഈ ജാതിക്ക് ഏറിയ അഭ്യുദയങ്ങളും സാധിച്ചതു, ഞങ്ങൾ എപ്പോഴും എല്ലാടത്തും സകല കൃജ്ഞതയോടും അംഗീകരിക്കുന്നു. എങ്കിലും നിന്നെ അധികം ആയാസപ്പെടുത്തരുതെന്നുവെച്ചു, നിന്റെ സൌമ്യതയാലെ ചുരുകത്തിൽ ഞങ്ങളെ കേൾക്കേണ്ടതിന്ന് അപേക്ഷിക്കുന്നു. ഈ പുരുഷൻ ആകട്ടെ പ്രപഞ്ചത്തിലുള്ള സകല യഹൂദന്മാൎക്കും ഇടച്ചൽ വരുത്തുന്നൊരു ചേട്ടയും നചറയ്യരുടെ മതഭേദത്തിന്നു മുമ്പനും എന്നു ഞങ്ങൾ കണ്ടതല്ലാതെ, അവൻ ദേവാലയത്തെ തീണ്ടിച്ചതും ഉണ്ടു; ഞങ്ങളോ അവനെ പിടിച്ചു [ഞങ്ങളുടെ ധൎമ്മപ്രകാരം വിസ്തരിപ്പാൻ ഭാവിച്ചപ്പോൾ, സഹസ്രാധിപനായ ലുസിയാ വളരെ ബലത്തോടു കൂടവന്ന് അവനെ ഞങ്ങളുടെ കൈകളിൽനിന്ന് എടുത്തു കൊണ്ടുപോയി. അവന്റെ വാദികൾ നിന്തിരുമുമ്പിൽ വരേണം എന്നു കല്പിച്ചു; അവനെ നീ വിസ്തരിച്ചു ചോദിച്ചാൽ ഞങ്ങൾ കുറ്റം ചുമത്തുന്ന സകലം സംഗതികളുടെ വിവരത്തെ താൻ അറിഞ്ഞു കൊൾവാൻ ഇടയുണ്ടു. എന്നു ചൊല്ലിയത് ഉള്ളത് എന്നു യഹൂദന്മാരും കൂടി വദിച്ചു.
നാടുവഴി അവൻ പറവാൻ ആംഗികം കാട്ടിയാറെ, പൌൽ ഉത്തരം ചൊല്ലിയതു: ഈ ജാതിക്കു നീ ഏറിയ വൎഷവും ന്യായാധിപതിയാകുന്നത് അറികകൊണ്ട് എന്റെ കാൎയ്യത്തിൽ ഞാൻ സുഖമനസ്സോടെ പ്രതിവാദം ചൊല്ലുന്നു. കാരണം ഞാൻ യരുശലേമിൽ തൊഴേണം എന്നുവെച്ചു കരേറി പോയിട്ടു, പന്ത്രണ്ടു നാളിൽ പരമായില്ല എന്ന് നിണക്കു (ചോദിച്ച്) അറിയാം. ദേവാലയത്തിൽ വെച്ചും ആരോടും സംഭാഷിക്കയൊ പള്ളികളിൽ എങ്കിലും നഗരത്തിൽ എങ്കിലും പുരുഷാരത്തിന്റെ കോലാഹലം ഉണ്ടാക്കയൊ ചെയ്യുന്നവനായിട്ടല്ല എന്നെക്കണ്ടുപിടിച്ചതു. ഇന്ന് എന്മേൽ കുറ്റം ചുമത്തുന്നവ തെളിയിച്ചു തരുവാനും അവൎക്കു വഹിയാ. ഞാനൊ നിന്നോട് ഏറ്റു പറയുന്നിതു: ഇവർ മതഭേദം എന്നു ചൊല്ലുന്ന ആ മാൎഗ്ഗത്തിൽതന്നെ ഞാൻ പൈത്ൎയ്യനായ ദൈവത്തെ ഉപാസിക്കുന്നത്: ധൎമ്മത്തിലും പ്രവാചകരാലും എഴുതികിടക്കുന്നത് ഒക്കയും വിശ്വസിക്കയും, ഇവരും കൂടെ കാത്തിരിക്കുന്ന പോലെ നീതിമാന്മാരുടെയും നീതി കെട്ടവരുടേയും പുനരുത്ഥാനം ഉണ്ടായിരിക്കും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |