താൾ:Malayalam New Testament complete Gundert 1868.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


THE ACTS OF APOSTLES. XXI.

യത്തിൽ ചെന്ന്, അവരിൽ ഓരോരുത്തനു വേണ്ടി വഴിപാടുവെക്കേണ്ടുന്ന നിൎമ്മലീകരണദിവസങ്ങളുടെ തികച്ചലിനെ(പുരോഹിതരോടു) ബോധിപ്പിച്ചു.

ആ ഏഴു ദിവസങ്ങൾ തീരുവാറാകുമ്പോൾ, ആസ്യയിൽനിന്നുള്ള യഹൂദന്മാർ അവനെ ദേവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കയും കലക്കിവെച്ച് അവന്റെമേൽ കൈകളെവെച്ചു കൂക്കികൊണ്ടിതു: ഇസ്രയേൽ പുരുഷന്മാരെ! സഹായിപ്പിൻ! ജനത്തെയും ധൎമ്മത്തെയും ഈ സ്ഥാനത്തെയും എല്ലാടത്തും താഴ്ത്തിപ്പറഞ്ഞ് എല്ലാവൎക്കും ഉപദേശിക്കുന്ന മനുഷ്യൻ ഇവൻ തന്നെ! ഇപ്പോൾ, ദേവാലയത്തിൽ യവനന്മാരെയും കടത്തി, ഈ വിശുദ്ധസ്ഥലത്തെ തീണ്ടിച്ചും കളഞ്ഞു. എന്നതിന്റെ കാരണം ദൂരത്തുനിന്നു എഫെസ്യനായ ത്രൊഫിമനെ അവനോട് കൂടെ നഗരത്തിൽ കാണ്കകൊണ്ടു പൌൽ അവനെ ദേവാലയത്തിൽ കടത്തി എന്നു നിരൂപിച്ചതത്രെ. നഗരം എല്ലാം ഇളകിപ്പോയിട്ടു ജനങ്ങൾ ഓടിക്കൂടി, പൌലിനെ പിടിച്ചുകൊണ്ടു ദേവാലയത്തിന്നു പുറത്തേക്ക് ഇഴെച്ചുവന്നു; ഉടനെ വാതിലുകൾ അടച്ചു പോകയും ചെയ്തു. അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ, പട്ടാളത്തിന്റെ സഹസ്രാധിപനു യരുശലേം ഒക്കയും ഒക്കയും കലക്കത്തിൽ ആയി എന്നുള്ളകേൾവി വന്നു. അവനും ക്ഷണത്തിൽ സേവകരെയും ശതാധിപരെയും കൂട്ടികൊണ്ട് അവരേക്കൊള്ള പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും സേവകരെയും കണ്ടു. പൌലിനെ അടിക്കുന്നതു മതിയാക്കി. അപ്പോൾ, സഹസ്രാധിപൻ അടുത്തുവന്ന് അവനെ പിടിച്ചു, രണ്ടു ചങ്ങലകൊണ്ടു കെട്ടുവാൻ കല്പിച്ച് ആർ എന്നും, ചെയ്തത് എന്ത് എന്നും ചോദിക്കുന്നേരം പുരുഷാരത്തിൽനിന്ന് അതതിനെ വിളിച്ചുപോന്നിട്ടും ആരവാരം ഹേതുവായി, നിശ്ചയം ഒന്നും അറിഞ്ഞു കൂടായ്കയാൽ അവനെ കൈനിലൊക്കു കൊണ്ടുപോവാൻ കല്പിച്ചു. പടിക്കെട്ടിൽ ആയാറെ ജനസമൂഹം: അവനെ കളക! എന്ന് ആൎത്തുകൊണ്ടു പിഞ്ചെല്ലുകയാൽ, പുരുഷാരത്തിന്റെ ബലാല്കാരംകൊണ്ടു സേവകന്മാർ അവനെ എടുക്കേണ്ടിവന്നു. കൈനിലയിൽ കടത്തുവാറായപ്പോൾ, പൌൽ സഹസ്രാധിപനോടു: നിന്നോട് പറയൂന്നത് എനിക്ക് വിഹിതമൊ? എന്നു ചോദിച്ചതിന്നു: നിണക്ക്‌യവനവാക്കറിയാമൊ? എന്നാൽ ഈ നാളുകൾക്കു മുന്നെ കലഹം

൩൩൨


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/354&oldid=163808" എന്ന താളിൽനിന്ന് ശേഖരിച്ചത്