താൾ:Malayalam New Testament complete Gundert 1868.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. XXI.
൨൧. അദ്ധ്യായം.

പൊൽ, (൮) കൈസൎയ്യവഴിയായി, (൧൭) യരുശലേമിൽ പോയി, (൨൭) ശത്രു കൈവശത്തിലായി രോമ്യസഹസ്രാധിപനാൽ രക്ഷിക്കപ്പെട്ടതു.

വരോടു പറഞ്ഞു പിരിഞ്ഞു പോയശേഷം നാം നേരെ ഓടി കോസിന്നും പിറ്റെനാൾ റോദിന്നും അവിടെനിന്നു പതരെക്കും വന്നു. ഫൊയിനീക്കയിലേക്ക് പോകുന്നൊരുകപ്പൽ കണ്ടിട്ടു കയറിപുറപ്പെട്ട് ഓടി; കുപ്രദ്വീപ് തോന്നിയാറെ, അതിനെ ഇടത്തോട്ട് ഇട്ടേച്ചു സുറിയയിലേക്ക് ഓടി തൂറിൽ അണഞ്ഞു; അവിടെ കപ്പൽ ചരക്കിനെ ഇറക്കുവാനുള്ളതായി. നാമൊ ശിഷ്യന്മാരെ, (തിരഞ്ഞു) കണ്ടശേഷം ഏഴു നാൾ അവിടെ പാൎത്തു; ആയവർ പൌൽ: യരുശലേമിൽ കരേറിപോകൊല്ല എന്ന് ആത്മമൂലമായി പറഞ്ഞു. ആ നാളുകളെ കഴിച്ചപ്പോൾ എല്ലാവരും സ്ത്രീകളും മക്കളുമായി പട്ടണത്തിന്നു പുറത്താകുവോളം നമ്മെ യാത്രയയച്ചു ചെല്ലുമ്പോൾ, നാം പുറപ്പെട്ടുപോയി, കരമേൽ മുട്ടുകുത്തി പ്രാൎത്ഥിച്ചു. പിന്നെ നമ്മിൽ അഭിവാദ്യം ചെയ്തിട്ടു കപ്പലിൽ കയറി അവർ വീട്ടിലേക്കു തിരിച്ചുപോയി. തൂറിനെ വിട്ടു നാം കപ്പലോട്ടം തികെച്ചു പ്തൊലമായിൽ എത്തീട്ടു, സഹോദരരെ വന്ദിച്ചു ഒരു ദിവസം അവരോടു കൂടെ പാൎത്തു.

പിറ്റന്നാൾ നാം പുറപ്പെട്ടു കൈ സൎയ്യയിൽ ചേൎന്നു എഴുവരിൽ ഒരുവനായ ഫിലിപ്പൻ എന്ന സുവിശേഷകന്റെ വീട്ടിൽ കടന്ന് അവനോട് കൂടെ പാൎത്തു. ആയവനുള്ള നാലു പുത്രിമാർ കന്യകമാരും പ്രവചിക്കുന്നവരും ആയിരുന്നു. നാം പല ദിവസങ്ങളും പാൎക്കുമ്പോൾ, അഗാബ് എന്നുള്ള പ്രവാചകൻ യഹൂദയിൽനിന്ന് ഇറങ്ങിവന്നു. നമ്മെക്കണ്ടു പൌലിന്റെ അരക്കെട്ടിനെ എടുത്തു തന്റെ കൈകാലുകളെയും കെട്ടിക്കൊണ്ടു പറഞ്ഞിതു: ഈ അരക്കെട്ടുടയവനെ യരുശലേമിൽ യഹൂദന്മാർ ഇപ്രകാരം കെട്ടി, ജാതികളുടെ കൈകളിൽ ഏല്പിക്കും എന്നു വിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു; ഇവ കേട്ടാറെ നാമും അവിടെയോരും യരുശലേമിലേക്ക് കരേറിപോകയ്പാൻ അപേക്ഷിച്ചു പോകുമ്പോൽ, പൌൽ ഉത്തരം ചൊല്ലിയതു: നിങ്ങൾ കരഞ്ഞും എൻഹൃദയം ഞെരിച്ചുംകൊണ്ടു ചെയ്യുന്നത് എന്തു? കൎത്താവായ യേശുവിൻ നാമത്തിന്നു വേണ്ടി കെട്ട

൩൩൦






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/352&oldid=163806" എന്ന താളിൽനിന്ന് ശേഖരിച്ചത്