താൾ:Malayalam New Testament complete Gundert 1868.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


THE ACTS OF THE APOSTLES. XIX ആയ്പോവാൻ അടുത്തതുമല്ലാതെ, അൎത്തമി എന്ന മഹാദേവിയുടെ സ്ഥാനം ഏതുമില്ല എന്ന് എണ്ണുകയും, ആസ്യ അശേഷവും പ്രപഞ്ചവും ഭജിക്കുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും. എന്നതു കേട്ടാറെ, ക്രോധപൂൎണ്ണരായി ചമഞ്ഞു: എഫെസ്യരുടെ അൎത്തമി വലിയവൾ! എന്നാൎത്തുകൊണ്ടിരുന്നു. നഗരത്തിൽ എങ്ങും തട്ടുകേടു നിറഞ്ഞു. അവർ പൌലിൻറെ കൂട്ടുയാത്രക്കാരായ ഗായൻ അരിസ്തൎഹൻ എന്ന മക്കെദോന്യരെ പിടിച്ചുകൂട്ടിക്കൊണ്ട് ഒരുമനപ്പെട്ടു. രംഗസ്ഥലത്തേക്ക് തിങ്ങിച്ചെന്നു. പൌൽ ജനക്കൂട്ടത്തിൽ പ്രവേശിപ്പാൻ ഇച്ഛിച്ചാറെ, ശിഷ്യന്മാർ അവനെ വിട്ടിട്ടില്ല (രംഗനായകരായ) ആസ്യാഢ്യരിൽ ചിലർ അവൻറെ സ്നേഹിതരാകയാൽ, രംഗഭൂമിയിൽ ചെന്നു പോകരുത് എന്ന് ആളയച്ച് അപേക്ഷിച്ചു. ശേഷം രംഗക്കൂട്ടത്തിന്നു തട്ടുകേടുണ്ടായി വന്നുകൂടിയ സംഗതിമിക്കപേരും അറിയായ്ക്കയാൽ അവരവർ വെവ്വേറെ ആൎക്കും പിന്നെ യഹൂദന്മാർ അലക്ഷനൂനെ മുന്നോടട് ഉന്നൂകകൊണ്ട് പുരുഷാരത്തിൽനിന്ന് അവനെ വലിച്ചെടുത്തു; അപ്പോൾ അലക്ഷന്ത്രൻ കൈകൊണ്ട് അനക്കി ജനക്കൂട്ടത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു. അവൻ യഹൂദൻ എന്ന് അറിഞ്ഞപ്പോഴേക്കൊ എല്ലാവരും ഒന്നിച്ചു കൂക്കി: എഫെസ്യരുടെ അൎത്തമി വലിയവൾ എന്ന് രണ്ടു മണിനേരത്തോളം ആൎത്തികൊണ്ടിരുന്നു. പിന്നെ (നഗര) മേനോനായവൻ പുരുഷാരത്തെ അമൎത്തി പറഞ്ഞിതു: എഫെസ്യരായ പുരുഷന്മാരെ! അൎത്തമിമഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിനും എഫെസ്യനഗരം അന്പലവാസിനിയായിനില്ക്കുന്ന് എന്നു അറിയാത്ത മനുഷ്യൽ ആരുപോൽ? എന്നാൽ ഇവ എതിൎമൊഴിയില്ലാത്തത് ആകയാൽ നിങ്ങൾ ധാൎഷ്ട്യമുള്ളത് ഒന്നും ചെയ്യാതെ അമൎന്നു പാൎക്കേണ്ടതാകുന്നു. ക്ഷേത്രകവൎച്ചയും ദേവി ദൂഷണവും ചെയ്യാഞ്ഞിട്ടും ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടികൊണ്ടുവന്നുവല്ലൊ. എന്നാൽ ദേമെത്രിയന്നും കൂടെയുള്ള തൊഴിലാക്കൎക്കും ആരുടെ നേരെയും ഒരു സംഗതി ഉണ്ടെങ്കിൽ നടുക്കൂട്ടത്തിന്നു നാളുകളും നടക്കുന്നു ഉപരാജാക്കളും ഉണ്ട്: തമ്മിൽ വ്യവഹരിക്കട്ടെ. വേറുകാൎ‌യ്യങ്ങളെ ചൊല്ലി അന്വേഷണം ഉണ്ടെങ്കിലൊ ധൎമ്മസഭ കൂടുന്നതിൽ തെളിയിക്കാമല്ലൊ! ഇന്നു ഹേതുവായിട്ടൊ നമ്മിൽ കലഹം ചുമത്തുവാൻ ഇടമുണ്ടു സ്പഷ്ടം:
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/348&oldid=163801" എന്ന താളിൽനിന്ന് ശേഖരിച്ചത്