താൾ:Malayalam New Testament complete Gundert 1868.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. XVIII.

ആയവനും കുറയ മുമ്പെ ഇതല്യയിൽനിന്നു വന്നവനത്രെ. അവരോട് അവൻ ചേർന്നു തൊഴിൽ ഒന്നാകകൊണ്ട് ഒന്നിച്ചു പാർത്തു വേലചെയ്തുകൊണ്ടിരുന്നു. തൊഴിൽകൊണ്ട് അവർ കൂടാരപ്പണിക്കാരത്രെ; ശേഷം ശബ്ബത്തുതോറും അവൻ പള്ളിയിൽ ഭാഷിച്ചു, യഹൂദരെയും, യവനന്മാരെയും അനുസരിപ്പിച്ചും വന്നു. പിന്നെ സീലാവും തിമോത്ഥ്യനും മക്കെദൊന്യയിൽനിന്നും വന്നാറെ, പൌൽ വചനത്താൽ തിരക്കുണ്ടായിട്ടു യഹൂദർക്ക് മശീഹയാകുന്ന യേശുവെ ചൊല്ലി, സാക്ഷ്യം ഉറപ്പിച്ചു കൊടുത്തു. ആയവർ എതിർ പറഞ്ഞും, ദുഷിച്ചും പോകുമ്പോൾ, അവൻ വസ്ത്രങ്ങളെ കുടഞ്ഞു: നിങ്ങളുടെ രക്തം നിങ്ങളുടെ തലമേലാക! ഞാൻ ശുദ്ധൻ; ഇനിമേൽ ജാതികളുടെ അടുക്കെ പോകും എന്ന് അവരോട് പറഞ്ഞു. അവിടെനിന്നുമാറി യുസ്തൻ എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു പള്ളിയോടു ചെർന്നതത്രെ. പിന്നെ പള്ളിമൂപ്പനായ ക്രിസ്പൻ തന്റെ സകല ഗൃഹത്തോടും കൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്തരിൽ അനേകരും വിശ്വസിച്ചു സ്നാനം ഏറ്റുവന്നു. രാത്രിയിൽ കർത്താവ് പൌലിനോട് ദർശനത്താൽ പറഞ്ഞിതു: നീ ഭയപ്പെടാതെ പറക; മിണ്ടാതിരിക്കൊല്ലാ! ഞാനല്ലൊ നിന്നോടുകൂടെ ഉണ്ടു; നിന്നെ ദണ്ഡിപ്പിപ്പാൻ ആരും കയ്യേറ്റം ചെയ്തയും ഇല്ല: കാരണം ഈ നഗരത്തിൽ എനിക്കു വളരെ ജനം ഉണ്ടു. എന്നാറെ, അവൻ ഓരാണ്ടും ആറു മാസവും അവരിൽ ദേവവചനം ഉപദേശിച്ചുകൊണ്ട് അവിടെ വസിച്ചിരുന്നു. ഗല്ലിയോൻ അഖായയിൽ ഉപരാജാവായ്പാഴുമ്പോൾ, യഹൂദന്മാർ ഒരുമനപ്പെട്ടു, പൌലിന്റെ നേരെ എഴുനീറ്റുകൊണ്ട് അവനെ ന്യായാസനത്തിന്മുമ്പാകെ കൊണ്ടുവന്നു: ഇവൻ ധർമ്മത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ ഇളക്കി സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. പൌൽ വായ്തുറപ്പാൻ ഭാവിക്കുമ്പോൾ, ഗല്ലിയോൻ യഹൂദരോടു പരഞ്ഞിതു; ഹേ യഹൂദന്മാരെ! വല്ല അന്യായമൊ, വല്ലാത്തപാതകമൊ ആയെങ്കിൽ മൊഴിവഴിപോലെ നിങ്ങളെ പൊറുക്കുമായിരുന്നു; വചനവും നാമങ്ങളും നിങ്ങളിലെ ധർമ്മവും തൊട്ടു വാദം ആയി, എങ്കിലൊ നിങ്ങൾ തന്നെ നോക്കുവിൻ; ഈ വകെക്കു ന്യായാധിപതിയാവാൻ എനിക്കു മനസ്സില്ല! എന്നിട്ട് അവരെ ന്യായാസനത്തിൽനിന്നു നീക്കി.

൩൨൨






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/344&oldid=163797" എന്ന താളിൽനിന്ന് ശേഖരിച്ചത്