താൾ:Malayalam New Testament complete Gundert 1868.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അപോ. പ്രവൃ. ൧൮. ൧൭. അ.

യഫ്രദരുടെ പള്ളി ഉണ്ടാകയാൽ, പൌൽ ശീലമുള്ള പ്രകാരം അവരെ ചെന്നു കണ്ടു. മൂന്നു ശബ്ബത്തുകളെ കൊണ്ടും (തിരു) എഴുത്തുകളെ പറ്റി വാദിച്ചു. മശീഹ കഷ്ടപ്പെടുകയും മരിച്ചവരിൽ നിന്ന് ഏഴുനീല്ക്കയും ചെയ്യേണ്ടിയത് എന്നും, ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശു തന്നെ മശീഹ എന്നും തുറന്നു കാട്ടി വിവരിച്ചു കൊണ്ടിരുന്നു. അവരിൽ ചിലരും ഭക്തിയുള്ള യവനരിൽ വലിയ കൂട്ടവും മുഖ്യസ്ത്രീകളിൽ അല്പമല്ലാത്ത എണ്ണവും സമ്മതി വന്നു, പൌൽ സീലാ എന്നവൎക്ക് ഓഹരിയായിപുക്കു. എന്നാറെ. യഹൂദന്മാർ എരിവുൾക്കൊണ്ടു, മിനക്കേട്ടുനില്ക്കുന്നവരിൽ ചില ദുഷ്ടന്മാരെ ചേൎത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ ആരവാരം ഉണ്ടാക്കി, യാസോന്റെ ഭവനത്തോടു കയൎത്തുനിന്ന് അവരെ കൂട്ടത്തിൽ നടത്തുവാൻ ശ്രമിച്ചു. അവരെ കാണാഞ്ഞിട്ടു യാസൊനെയും ചില സഹോദരരെയും നഗരാഢ്യന്മാരുടെ അടുക്കലേക്ക് ഇഴെച്ച് ആൎത്തു. പ്രപഞ്ചത്തെ കലഹിപ്പിച്ച കൂട്ടർ ഇവിടെയും എത്തി. യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; ഇവർ എല്ലാം യേശു എന്ന മറ്റൊരുവൻ രാജാവെന്നു ചൊല്ലിക്കൊണ്ടു, കൈസരുടെ വെപ്പുകൾക്ക് പ്രതികൂലമായി വ്യാപരിക്കുന്നു! എന്നിവ കേൾപിച്ചു. പുരുഷാരത്തെയും നഗരാഢ്യന്മാരെയും കലക്കി വെച്ചശേഷം അവർ യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.

സഹോദരന്മാർ ഉടനെ രാത്രിയിൽ പൌൽ സീലാവെന്നവരെ പുറപ്പെടുവിച്ചു, ബരൊയെയ്ക്കയച്ചു; അവിടെ എത്തിയപ്പോൾ, അവർ യഹൂദരുടെ പള്ളിയിൽ പോയി. ആയവർ തെസ്സലനീക്കയിലുള്ള വരെക്കാൾ സാരന്മാരായി വചനത്തെ എല്ലാമുതിൎച്ചയോടും, കൈക്കൊണ്ടതല്ലാതെ, ഇവ ഇങ്ങിനെതന്നെയൊ എന്നറിവാൻ ദിനമ്പ്രതി എഴുത്തുകളെ വിസ്തരിച്ചു നോക്കും. അതുകൊണ്ട് അവരിൽ പലരും ഘനമുള്ള യവന സ്ത്രീപുരുഷന്മാരിലും അല്പമല്ലാത്ത എണ്ണവും വിശ്വസിച്ചു. പൌൽ ബരൊയയിലും ദേവവചനത്തെ പ്രസ്താപിച്ചപ്രകാരം തെസ്സലനീക്കയിലെ യഹൂദർ അറിഞ്ഞാറെ, അവിടെയും പുരുഷാരങ്ങളെ കുലുക്കിക്കളവാൻ വന്നു. അപ്പോൾ, സഹോദരന്മാർ ഉടനെ പൌലിനെ സമുദ്രം വരെ പോകുവാൻ അയച്ചു; സീലാവും തിമോത്ഥ്യനും അവിടെ വസിച്ചുപോയി താനും.

൩൧൯


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/343&oldid=163796" എന്ന താളിൽനിന്ന് ശേഖരിച്ചത്