താൾ:Malayalam New Testament complete Gundert 1868.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


THE ACTS OF APOSTLES. XVI. XVII.

ക്കരുതു!ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലൊ! എന്നു മഹാ ശബ്ദത്തോടെ വിളിച്ചു. അവനും വിളിക്കു ചോദിച്ച് അകത്തേക്ക് ചാടി വിറച്ചുംകൊണ്ടു പൌലിന്നും സീലാവിന്നും മുമ്പിൽ വീണശേഷം അവരെ പുറത്തു കൊണ്ടുവന്നു: കൎത്താക്കന്മാരെ, രക്ഷപെടുവാൻ ഞാൻ എന്തു ചെയ്യേണം? എന്നു പറഞ്ഞു. അവരും കൎത്താവായ യേശുവിൽ വിശ്വസിക്ക, എന്നാൽ നീയും നിന്റെ ഗൃഹവും രക്ഷപെടും എന്നു പറഞ്ഞു, കൎത്താവിൻവചനം അവനോടും അവന്റെ വീട്ടിൽ ഉള്ള ഏവരോടും ഉരെച്ചു. അവനും രാത്രിയിൽ ആ നാഴികെക്ക് തന്നെ അവരെ കൂട്ടിക്കൊണ്ട് അടികൾ പൊറുപ്പാൻ കുളിപ്പിച്ചു, താനും തനിക്കുള്ളവരും എല്ലാം ക്ഷണത്തിൽ സ്നാനം ഏല്ക്കയും ചെയ്തു. പിന്നെ അവരെ തന്റെ വീട്ടിൽ കരേറ്റിക്കൊണ്ടു മേശ ഒരുക്കിവെച്ചു: താൻ ദൈവത്തിൽ വിശ്വസിച്ചതിനാൽ. സൎവ്വഗൃഹവുമായി ഉല്ലസിച്ചിരുന്നു. നേരം പുലൎന്നപ്പോൾ, നായകന്മാർ കോല്ക്കാരെ അയച്ച്: ആ മനുഷ്യരെ അഴിച്ചു വിടുക! എന്നു പറയിച്ചു. ആ വാക്കുകളെ കാരാഗൃഹരക്ഷി പൌലോടു ബോധിപ്പിച്ചു: നായകന്മാർ ആളയച്ചു നിങ്ങളെ വിടുവിക്കുന്നു; അതുകൊണ്ടു പുറപ്പെട്ടു സമാധാനത്തിൽ ചെല്ലുവിൻ. എന്നതിന്നു പൌൽ അവരോടു: രോമക്കാരാകുന്ന ഞങ്ങളെ അവെല്ലൊ; ഇപ്പോൾ സ്വകാൎയ്യമായി ഞങ്ങളെ പുറത്താക്കുന്നു; അങ്ങിനെയല്ല താങ്ങൾ വന്നു ഞങ്ങളെ പുറത്തുകൊണ്ടു പോക എന്നു പറഞ്ഞു. ആ മൊഴികളെ കോല്ക്കാർ നായകന്മാരോടു ബോധിപ്പിച്ചാറെ, അവർ രോമക്കാർ എന്നു കേട്ടു ഭയപ്പെട്ടു. തങ്ങൾ ചെന്ന് അവരെ അപേക്ഷിച്ചു. പുറത്തു കൊണ്ടുവന്നു പട്ടണത്തെ വിട്ടുപോവാൻ ചോദിച്ചു. ആയവർ തടവിനെ വിട്ടു, ലുദിയ ഉള്ളതിൽ പ്രവേശിച്ചു, സഹോദരന്മാരെ കണ്ടു പ്രബോധിപ്പിച്ച ശേഷം പുറപ്പെട്ടു പോകയും ചെയ്തു.

൧൭. അദ്ധ്യായം.

പൌൽ തെസ്സലനീക്ക, (൧൦) ബരോയ, (൧൬) അഥേന ഈ യവനപട്ടണങ്ങളിൽ വ്യാപരിച്ചത്.

പിന്നെ അവർ അംഫിപൊലിയും അപൊല്ലൊന്യയും കടന്നു പോയി, തെസ്സലനീക്കയിൽ എത്തി. അവിടെ മാത്രം

൩൧൮


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/342&oldid=163795" എന്ന താളിൽനിന്ന് ശേഖരിച്ചത്