താൾ:Malayalam New Testament complete Gundert 1868.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അപോ. പ്രവൃ. ൧൬. അ.

പുലയാട്ടും ഇവ വൎജ്ജിക്ക ആവശ്യമായുള്ളതല്ലാതെ. അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുത് എന്നു വിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നി. അതിൻവണ്ണം നിങ്ങൾ സൂക്ഷിച്ചുകൊണ്ടാൽ (നിങ്ങൾക്കു) ഗുണം വരും കുശലം ഉണ്ടാവൂതാക.

എന്നാറെ അവർ വിടവാങ്ങി. അന്ത്യൊഹ്യയിലേക്കു വന്നു സമൂഹത്തെ കൂട്ടിവരുത്തി ലേഖനത്തെ കൊണ്ടകൊടുത്തു. ആയത് വായിച്ചിട്ട് അവർ ആശ്വാസവാക്കിനാൽ സന്തോഷിച്ചു. യൂദാവും സീലാവുംകൂടെ പ്രവാചകരാകകൊണ്ടു പല വചനത്താലും സഹോദരന്മാരെ പ്രബോധിപ്പിച്ചു സ്ഥിരീകരിച്ചു. ചില സമയം കഴിച്ചപ്പോൾ. സഹോദരന്മാരാൽ സമാധാനത്തോടെ തങ്ങളെ നിയോഗിച്ചവരുടെ അടുക്കെ അയക്കപ്പെട്ടുപോയി. [സീലാവിന് അവിടെ വസിക്കെണം എന്നു ബോധിച്ചു താനും]. പൌൽ ബൎന്നബാ എന്നവരൊ അന്ത്യൊഹ്യയിൽ പാൎത്തു മറ്റു പലരോടുകൂടി കൎത്താവിൻവചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.

ചില ദിവസങ്ങളുടെ ശേഷം പൌൽ ബൎന്നബാവോടു പറഞ്ഞു: നാം കൎത്താവിൻവചനം പ്രസ്താപിച്ചുപോയ ഊരുകൾതോറും പിന്നെയും ചെന്നു. സഹോദരന്മാരെ സന്ദൎശിച്ചു എങ്ങിനെ ഇരിക്കുന്നു (എന്നറിവാറക). എന്നാറെ, മാൎക്ക എന്ന യോഹനാനെയും കൂട്ടിക്കൊണ്ടു പോരുവാൻ ബൎന്നബാ ഇഛ്ശിച്ചു. പൌലൊ ഇവൻ പംഫുല്യയിൽനിന്ന് നമ്മെ വിട്ടൊഴിഞ്ഞു പ്രവൃത്തിക്കു കൂടി വരാതെ പോയവനാകയാൽ ചേൎത്തു കൊള്ളുന്നത് യോഗ്യമല്ല എന്നു നിരൂപിച്ചു. അതുകൊണ്ടു വക്കാണം ഉണ്ടാകയാൽ അവർ തമ്മിൽ പിരിഞ്ഞു പോയി; ബൎന്നബാമാൎക്കനെ കൂട്ടിക്കൊണ്ടു കുപ്രദ്വീപിലേക്ക് ഓടി. പൌൽ സീലാവെ തെരിഞ്ഞുകൊണ്ടു സഹോദരരാൽ കൎത്താവിൻ കരുണയിൽ ഏല്പിക്കപ്പെട്ടശേഷം പുറപ്പെട്ടു. സുറിയ കിലിക്യ നാടുകളിൽകൂടി സഞ്ചരിച്ചു സഭകളെ സ്ഥിരീകരിച്ചുകൊണ്ട് നടന്നു.

൧൬. അദ്ധ്യായം.

ആസ്യയിലും, (൧൧) മക്കെദൊന്യയിലെ ഫിലിപ്പിയോളവും യാത്ര ചെയ്തതു.

വൻ ദൎബ്ബയിലും ലൂസ്ത്രയിലും എത്തിയാറെ, തിമോത്ഥ്യൻ എന്നൊരു ശിഷ്യനെ അവിടെ കണ്ടു. അവൻ വിശ്വാസമുള്ള

൩൧൫


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/339&oldid=163791" എന്ന താളിൽനിന്ന് ശേഖരിച്ചത്