താൾ:Malayalam New Testament complete Gundert 1868.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അപോ. പ്രവൃ. ൧൪. അ.

ക്കൊണ്ടു വളരെ കാലം അവിടെ പാൎത്തു. പട്ടണത്തിലെ സമൂഹം ഛിദ്രിച്ചു പോയി; ചിലർ യഫൂദരുടെ പക്ഷത്തിലും ചിലർ അപോസ്തലരുടെ പക്ഷത്തിലും ആയി. പിന്നെ അവരെ സാഹസം ചെയ്തു കല്ലെറിവാനായി, ജാതിക്കാരും യഹൂദരും അവിടെത്തെ പ്രമാണികളോട് കൂട്ടകെട്ട് ഉണ്ടാക്കിയപ്പോൾ, അവർ ഗ്രഹിച്ചു ലുസ്ത്ര, ദൎബ്ബ. എന്ന ലുക്കവൊന്യായിലെ ഊരുകളിലും ചുറ്റുമുള്ള ദേശത്തിലും മണ്ടി വാങ്ങിപോയി, അവിടെ സുവിശേഷിച്ചും കൊണ്ടിരുന്നു.

ലുസ്ത്രയിൽ അമ്മയുടെ ഗൎഭംമുതൽ മുടന്തനായി ഒരിക്കലും നടക്കാതെ കാലുകൾക്ക് ശേഷിയില്ലാത്തൊരു പുരുഷൻ ഇരുന്നിരുന്നു. പൌൽ സംസാരിക്കുന്നതു കേൾക്കുമ്പോൾ, ഇവൻ അവനെ ഉറ്റുനോക്കി. രക്ഷവരും എന്നു വിശ്വാസമുള്ള പ്രകാരം കണ്ടു: നിന്റെ കാലുകളിൽ നിവിൎന്ന് ഏഴു‌നീല്ക്ക! എന്നു മഹാശബദത്തോടെ പറഞ്ഞു; അവൻ തുള്ളിനടന്നു പോരുകയും ചെയ്തു. പൌൽ ചെയ്തതു പുരുഷാരങ്ങൾ കണ്ടു: ദേവന്മാർ മനുഷ്യൎക്കു തുല്യരായി ഇങ്ങ് ഇറങ്ങി വന്നു! എന്നു ലുക്കവൊന്യഭാഷയിൽ ശബ്ദം ഉയൎത്തി പറഞ്ഞു. ബൎന്നബാവെ ഇന്രൻ എന്നും, പൌൽ വചനത്തിൽ മുമ്പുള്ളവനാകയാൽ, ബുധൻ (ഹെൎമ്മാ) എന്നും സങ്കല്പിച്ചു. ഊൎക്കു മുമ്പിലുള്ള ഇന്ദ്ര(സ്ഥാനത്തിന്റെ പൂജാരി കാളകളേയും പൂമാലകളേയും വാതിലുകളോളം കൊണ്ടുവന്നു, പുരുഷാരങ്ങളോട് കൂട ബലികഴിപ്പാൻ ഭാവിച്ചു. എന്നതു ബൎന്നബാ പൌൽ എന്ന അപോസ്തലർ കേട്ടു, തങ്ങളുടെ വസ്ത്രങ്ങളെ കീറികൊണ്ടു പുറപ്പെട്ടു, പുരുഷാരത്തിൻ ഉള്ളിൽ ചാടി കൂക്കിപറഞ്ഞിതു: പുരുഷന്മാരെ! ഈ ചെയ്യുന്നത് എന്തു? ഞങ്ങളും നിങ്ങൾക്ക് ഒത്ത പിണിപ്പാടുള്ള മനുഷ്യരാകുന്നതല്ലാതെ, ഈ മായങ്ങളെ നിങ്ങൾ വിട്ടു ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയെണം എന്നു നിങ്ങോടു സുവിശേഷിക്കുന്നു. ആയവനാകട്ടെ സ്വൎഗ്ഗഭൂമിസമുദ്രങ്ങളേയും അവറ്റിലുള്ള സകലത്തെയും ഉണ്ടാക്കിയിരിക്കുന്നു, കഴിഞ്ഞ തലമുറകളിൽ അവൻ എല്ലാ ജാതികളേയും താന്താങ്ങടെ വഴികളിൽ നടപ്പാൻ സമ്മതിച്ചു എങ്കിലും, വാനത്തിൽനിന്നു മഴകളും ഫലപുഷ്ടിയുള്ള സമയങ്ങളും തന്നും ആഹാരം മുതലായ ഭോഗങ്ങളാൽ നിങ്ങളുടെ ഹൃദയങ്ങടെ മൃഷ്ടമാക്കി കൊണ്ടും നന്മ ചെയ്യുന്നതിനാൽ തന്നെത്താൻ സാക്ഷി കൂടാതെ വിട്ടിട്ടില്ല.

൩൧൧


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/335&oldid=163787" എന്ന താളിൽനിന്ന് ശേഖരിച്ചത്