താൾ:Malayalam New Testament complete Gundert 1868.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE ACTS OF THE APOSTLES. XIII. XIV.

൪൪ പാർത്തുനിൽക്കേണ്ടതിന് അവരെ സമ്മതിപ്പിച്ചു. പറ്റെ ശ

        ബ്ബത്തിൽ പട്ടണം എല്ലാം ദേവവചനം കേൾപാൻ വന്നുകൂടി

൪൫ അന്നു യഹുദന്മാർ പുരുഷാരങ്ങളെ കണ്ട് എരിവു നിറഞ്ഞവ

        രായി എതിർ പറഞ്ഞു ദൃഷിച്ചുംകൊണ്ടു പൌൽ പറയുന്നവ

൪൬ റേറാടു വിരോധിച്ചുനിന്നു. എന്നാറെ പൌലു ബർന്നബവും

        പ്രാഗത്ഭ്യം പൂണ്ടു പറഞ്ഞിതു : ദേവവചനം മുമ്പെ നിങ്ങളോ
        ടു ചൊല്ലുന്നത് ആവശ്യമായിരുന്നു, എന്നാൽ അതിനെ നി
        ങ്ങൾ തള്ളിക്കളഞ്ഞു നിങ്ങളെ തന്നെ നിത്യജീവന് അപാത്രർ
        എന്നു വിധിച്ചു കഴിഞ്ഞാൽ കണ്ടാലും ഞങ്ങൾ ജാതികളിലേ

൪൭ ക്ക് തിരിഞ്ഞു കൊള്ളുന്നു. കർത്താവാകട്ടെ (യശ ൪൯, ൬) നീ

        ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നി
        ന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു എന്ന് ഞങ്ങ

൪൮ ളോട് കൽപ്പിച്ചിട്ടുണ്ട്. എന്നിട്ട് ജാതികൾ കേട്ടു സന്തോഷിച്ചും

        കർത്താവിൻ വചനം തേജസ്കരിച്ചും ഇരുന്നു; നിത്യജീവങ്ക

൪൯ ലേക്ക് നിയമിക്കപ്പെട്ടവർ എപ്പേരും വിശ്വസിച്ചു. കർത്താ ൫ 0 വിൻവചനം ആ നാട് എങ്ങും വ്യാപിക്കയും ചെയ്തു. യഹ്രദ

        ന്മാരൊ ഘനമേറിയ ഭക്തിക്കാരത്തികളെയും    
       പട്ടണത്തിൽ    മുത ലാളികളേയും ഇളക്കിവിട്ടു, പൌൽ 
      ബർന്നബാ എന്നവരുടെ നേരെ ഹിംസജനിപ്പിച്ച് അവരെ 
        തങ്ങളുടെ അതിർ കടത്തി

൫൧ ക്കളകയും ചെയ്തു. ആയവർ കാലുകളിലെ പുഴിയെ അവരുടെ ൫൨ നേരെ കുടഞ്ഞുകളഞ്ഞ് ഇക്കൊന്യയിലേക്ക് പോന്നു. ശിഷ്യ

      ന്മാരൊ സന്തോഷവും വിശുദ്ധാത്മാവും കൊണ്ടു നിറഞ്ഞു
       വന്നു.
                             ൧൪ .   അദ്ധ്യായം .
    ലൂക്കചൊന്യ നാട്ടിലുള്ള ഇക്കൊന്യ, (൮) ലൂസ്രൂ,  (൨൧) ദർബ്ബ 
  തുടങ്ങിയുള്ള ളാരുകളിൽ വ്യാപരിച്ചതു.

൧ ഇക്കൊന്യയിൽ അവർ ഒരുമിച്ചു യഹ്രദരുടെ പള്ളി പ്രവേ

    ശിച്ചു സംസാരിക്കയാൽ, യഹ്രദരിലും യവനരിലും വലിയ പു

൨ രുഷാരം വിശ്വസിച്ചു. വഴിപ്പെടാത്ത യഹരദരൊ, ജാതികളുടെ

    മനസ്സിനെ സഹോദരന്മാർക്കു നേരെ പൊങ്ങിച്ചു വഷളാക്കി

൩ എന്നിട്ടു തങ്ങളുടെ കൈകളാൽ അടയാളങ്ങലും അത്ഭുതങ്ങളും ന

     ടത്തികൊടുത്തു സ്വകൃപയുടെ വചനത്തിന്നു സാക്ഷിനിൽക്കു
     ന്ന കർത്താവിൽ ഊന്നി അവർ പ്രാഗത്ഭ്യത്തോടെ ചൊല്ലി
                                        ൩൧0
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/334&oldid=163786" എന്ന താളിൽനിന്ന് ശേഖരിച്ചത്