താൾ:Malayalam New Testament complete Gundert 1868.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


THE ACTS OF APOSTLES. XIII.

ആയുള്ളോരെ കേൾപിൻ! ഈ ജനത്തിന്റെ ദൈവമായവൻ നമ്മുടെ പിതാക്കന്മാരെ തെരിഞ്ഞെടുത്തു, മിസ്രദേശത്തിൽ പ്രവസിക്കുമ്പോൾ. ജനത്തെ ഉയൎത്തി; അതിൽനിന്ന് അവരെ ഉയൎന്നഭുജം കൊണ്ടു പുറപ്പെടുവിച്ചു. മരുഭൂമിയിൽ നാല്പത്താണ്ടും കൊണ്ട് പോറ്റുന്നവനെ പോലെ അവരെ ചുമന്നു (൫മോ. ൧. ൩൧.) കനാൻ ദേശത്ത് ഏഴു ജാതികളെയും ഒടുക്കി, അവരുടെ ദേശം ഇവൎക്ക് അവകാശമാക്കി വിഭാഗിച്ചു. പിന്നെ ഏകദേശം നാന്നൂറ്റമ്പതു വൎഷം പ്രവാചകനായ ശമുവേൽ വരെക്കും ന്യായാധിപന്മാരെ കൊടുത്തു. അനന്തരം അവർ രാജാവിനെ ചോദിച്ചപ്പോൾ, ദൈവം അവൎക്കു കീശിന്മകനായ ശൌൽ എന്ന ബിന്യമീൻ ഗോത്രക്കാരനെ നാല്പത്താണ്ടേക്കു കൊടുത്തു. അവനെ നീക്കി ദാവിദിനെ രാജാവായി ഉദിപ്പിച്ചു (സങ്കീ. ൮൯, ൨൧. ൧ശമു. ൧൩, ൧൪.) യിശ്ശായിപുത്രനായ ദാവിദിനെ ഞാൻ കണ്ടെത്തി, എന്റെ ഹൃദയപ്രകാരമുള്ള പുരുഷനെ തന്നെ; ആയവൻ എന്റെ ഹിതങ്ങളെ എല്ലാം ചെയ്യും എന്ന് അവനായി സാക്ഷ്യം ചൊല്ലുകയും ചെയ്തു. അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തപ്രകാരം യേശു എന്ന രക്ഷിതാവാഇനെ ഇസ്രയേലിന്നു വരുത്തിയതു. അവന്റെ പ്രവേശത്തിന്നു മുമ്പെ യോഹനാൻ ഇസ്രയേൽ ജനത്തിന്ന് ഒക്കെക്കും മാനസാന്തരത്തിന്റെ സ്നാനം ഘോഷിച്ചു തന്ന ശേഷമത്രെ. യോഹനാനൊ തന്റെ ഓട്ടം തികക്കുന്നേരം: നിങ്ങൾ എന്നെ ആർ എന്ന് ഊഹിക്കുന്നു? ഞാനതല്ല; കണ്ടാലും ഞാൻ കാലുകളുടെ ചെരിപ്പും അഴിപ്പാൻ യോഗ്യനല്ലാത്തവൻ; എന്റെ ശേഷം വരുന്നു താനും എന്നു പറയും. സഹോദരരായ പുരുഷന്മാരെ! അബ്രഹാം വംശത്തിലെ മക്കളും ദേവഭയം ഹേതുവായി കൂടിയവരും ആയുള്ളോരെ! ഈ രക്ഷാവചനം നിങ്ങൾക്ക് അയക്കപ്പെട്ടു! എങ്ങിനെ എന്നാൽ യരുശലേം നിവാസികളും അവരുടെ പ്രമാണികളും ആയവനെ അറിയാഞ്ഞു വിസ്തരിച്ചു വിധിച്ചു കൊണ്ടു ശബ്ബത്തുതോറും വായിക്കുന്ന പ്രവാചക ശബ്ദങ്ങളെ പൂരിപ്പിച്ചു. മരണഹേതു ഒന്നും കാണാഞ്ഞിട്ടും പിലാതനോട് അവനെ ഒടുക്കേണം എന്നു യാചിച്ചു. (ഇപ്രകാരം) അവനെ കുറിച്ച് എഴുതിയവ ഒക്കയും തികെച്ചപ്പോൾ, അവനെ മരത്തിൽനിന്ന് ഇറക്കി കല്ലറയിൽ ഇട്ടു. ദൈവമൊ അവനെ മരിച്ചവരിൽനിന്ന് ഉണൎത്തി. ആയവൻ

൩൦൮


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/332&oldid=163784" എന്ന താളിൽനിന്ന് ശേഖരിച്ചത്