താൾ:Malayalam New Testament complete Gundert 1868.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. പ്രവൃ. ൧൩. അ.

ആയവർ വിശുദ്ധാത്മാവിനാൽ അയക്കപ്പെട്ടു, സെലുക്യയിലേക്ക് ഇറങ്ങിചെന്ന് അവിടെനിന്നു കുപ്ര ദ്വീപിലേക്ക് കപ്പൽകയറി ഓടി. സലമിയിൽ അണഞ്ഞശേഷം യഹൂദരുടെ പള്ളികളിൽ ദേവവചനത്തെ അറിയിച്ചു. യോഹനാൻ അവൎക്കു ഭൃത്യാനായുണ്ടു; പിന്നെ പാഫിനോളം ദ്വീപിനൂടെ കടന്നപ്പോൾ ബൎയേശു എന്ന ആഭിചാരക്കാരനും കള്ളപ്രവാചകനും ആയ യഹൂദൻ ഉപരാജാവയ സേൎഗ്ഗ്യപൌൽ എന്ന ഒരു ബുദ്ധിയുള്ള പുരുഷന്റെ കൂട ഇരിക്കുന്നതു കണ്ടു. ആയവൻ ബൎന്നബാ ശൌൽ എന്നവരെ വിളിച്ചു വരുത്തി ദേവവചനത്തെ കേൾപാൻ അന്വേഷിച്ചു. മറുഭാഷയിൽ എലീം എന്ന നാമമുള്ള ആഭിചാരക്കാരനൊ, അവരോട് എതിൎത്തുനിന്ന്, ഉപരാജാവിനെ വിശ്വാസത്തിൽനിന്നു മറിച്ചുകളവാൻ ശ്രമിച്ചു കൊണ്ടിരുന്നു. അന്നു പൌൽ എന്നു ചൊല്ലുന്ന ശൌൽ വിശുദ്ധാത്മാവ് നിറഞ്ഞു വന്നിട്ട് അവനെ ഉറ്റുനോക്കി പറഞ്ഞിതു: സകല കപടവും എല്ലാ ധുൎത്തതയും നിറഞ്ഞ പിശാചിൻ മകനെ! സൎവ്വ നീതിക്കും ശത്രുവായുള്ളോവെ! കൎത്താവിന്റെ നേൎവഴികളെ നീ മറിച്ചുകളയുന്നതു നില്ക്കയില്ലയൊ? ഇപ്പോൾ കൎത്താവിൻകൈ നിന്റെ മേൽ; ഇതാ നീ ഒരു സമയത്തേക്ക് ആദിത്യനെ കാണാതെ കുരുടനായിരിക്കും; എന്നപ്പോൾ ഉടനെ തിമിരവും ഇരുട്ടും അവന്റെ മേൽ വീണു. അവൻ ചുറ്റും തപ്പികൊണ്ടു. കൈക്കാരെ തിരഞ്ഞു നടന്നു. അന്ന് ഉണ്ടായതു ഉപരാജാവ് കണ്ടിട്ടു കൎത്താവിൻ ഉപദേശത്തിങ്കൽ അത്ഭുതപ്പെട്ടു വിശ്വാസിക്കയും ചെയ്തു.

പൌലാദികൾ പാഫിനെ വിട്ടു നീക്കി, പമ്ഫുല്യയിലെ പെൎഗ്ഗെക്ക് അണഞ്ഞു വന്നപ്പോൾ. യോഹനാൻ അവരോടു പിരിഞ്ഞു യരുശലേമിലേക്ക് മടങ്ങി പോയി. അവരൊ പെൎഗ്ഗയെ വിട്ടു (നാട്ടിൽ) കൂടി സഞ്ചരിച്ചു പിസിദ്യ അന്ത്യോഹ്യയിൽ എത്തി, ശബ്ബത്തു നാളിൽ പള്ളിയിൽ ചെന്നിരുന്നു. ധൎമ്മവും പ്രവാചകപുസ്തകവും വായിച്ചു തീൎന്നപ്പോൾ, പള്ളുമൂപ്പന്മാർ അവൎക്ക് ആളയച്ചു: സഹോദരന്മാരെ നിങ്ങൾക്ക് ഈ ജനത്തോട് പ്രബോധനവചനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു. അപ്പോൾ പൌൽ എഴുനീറ്റു കൈ പൊങ്ങിച്ചു പറഞ്ഞിതു:

ഇസ്രയേല്യ പുരുഷന്മാരും ദേവഭയമുള്ള (ജാതിക്കാരും)

൩൦൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/331&oldid=163783" എന്ന താളിൽനിന്ന് ശേഖരിച്ചത്