താൾ:Malayalam New Testament complete Gundert 1868.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. X.

രക്കൽനിന്നു: പേത്രൻ എന്ന മറുനാമമുള്ള ശിമോൻ ഇവിടെ പാൎക്കുന്നുവൊ? എന്നു വിളിച്ചു ചോദിച്ചിരുന്നു. പിന്നെ പേത്രൻ ദൎശനത്തെ വിചാരിച്ച് ഉന്നിപാൎക്കുമ്പോൾ, ആത്മാവായവൻ അവനോട്: കാണ്ക, പുരുഷന്മാർ നിന്നെ തിരയുന്നു! നീയൊ എഴുനീറ്റു ഇറങ്ങി ചെല്ക; അവരെ ഞാൻ അയച്ചതാകകൊണ്ട് ഒന്നും സംശയിക്കാതെ അവരോടുകൂട യാത്രയും ആക. എന്നു പറഞ്ഞാറെ, പേത്രൻ ഇറങ്ങി, ആ പുരുഷന്മാരെ കണ്ടു: നിങ്ങൾ തിരയുന്നവൻ ഇതാ ഞാൻ തന്നെ; നിങ്ങൾ വന്ന സംഗതി എന്തെന്നു? പറഞ്ഞാറെ, ശതാധിപനായ കൊൎന്നേല്യൻ എന്ന നീതിയും ദൈവഭയവും ഉള്ളൊരു പുരുഷൻ യഹൂദരുടെ സകല ജാതിയാലും നല്ല സാക്ഷ്യം കൊണ്ടുള്ളവൻ തന്നെ; നിന്നെ ഭവനത്തിൽ വരുത്തുവാനും നിന്നോടു മൊഴികൾ കേൾപാനും വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായി, എന്ന് അവർ പറയുന്നു. അവൻ അവരെ അകത്തേക്കു വിളിച്ചു അതിഥിസല്ക്കാരവും ചെയ്തു; പിറ്റെന്നാൾ എഴുനീറ്റു, അവരോടുകൂടെ പുറപ്പെട്ടു (യാഫൊവിലെ); സഹോദരർ ചിലരും അവനോടുകൂടെ പോയി. മറു നാളിൽ കൈസൎയ്യയിൽ ചേൎന്നു; അവിടെ കൊൎന്നേല്യൻ തന്റെ ചാൎച്ചക്കാരെയും വേണ്ടപ്പെട്ട ചങ്ങാതികളേയും കൂട്ടിവരുത്തി അവരെ കാത്തു കൊണ്ടിരുന്നു.

പേത്രൻ പ്രവേശിച്ചാറെ, കൊൎന്നേല്യൻ എതിരേറ്റ് അവന്റെ കാല്ക്കൽ കുമ്പിട്ടു വീണു. പേത്രനൊ: എഴുനീല്ക്ക! അവനോടു സംഭാഷിച്ചുംകൊണ്ട് അകമ്പുക്ക്, അനേകർ വന്നു കൂടിയതിനെ കണ്ട് അവരോടു ചൊല്ലിയതു: അന്യവകക്കാരനോടു ചേൎച്ചയൊ ഇടപാടൊ യഹൂദന് എത്രയും അധൎമ്മമായുള്ള പ്രകാരം നിങ്ങൾ അറിയുന്നവല്ലൊ! എനിക്കൊ ദൈവം ഒരു മനുഷ്യനെയും തീണ്ടലൊ അശുദ്ധിയൊ ഉള്ളവൻ എന്നു ചൊല്ലാതിരിപ്പാൻ തോന്നിച്ചു, ആകയാൽ ആളയച്ചു വരുത്തിയപ്പോൾ, ഞാൻ എതിർ പറയാതെ വന്നു. എന്നിട്ട് എന്നെ വരുത്തിയ സംഗതി എന്തെന്നു ചോദിക്കുന്നു. എന്നാറെ, കൊൎന്നേല്യൻ പറഞ്ഞിതു: നാലു നാളായിട്ടു ഞാൻ ഈ നാഴികവരെ ഉപവാസം ചെയ്തശേഷം ഒമ്പതാം മണിക്ക് എന്റെ വീട്ടിൽ പ്രാൎത്ഥിച്ചിരിക്കുമ്പോൾ, ശുഭ്രവസ്ത്രത്തോടെ ഒരു പുരുഷൻ

൩൦൦






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/324&oldid=163775" എന്ന താളിൽനിന്ന് ശേഖരിച്ചത്