താൾ:Malayalam New Testament complete Gundert 1868.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അപോ. പ്രവൃ. ൮. ൯. അ.

എന്നു, ഷണ്ഡൻ ഫിലിപ്പനോട് ആരംഭിച്ചു പറഞ്ഞാറെ, ഫിലിപ്പൻ തന്റെ വായ് തുറന്ന് ഈ തിരുവെഴുത്തിൽനിന്നു തുടങ്ങി അവനോടു യേശുവെ സുവിശേഷിച്ചു. അവർ വഴി പോകുമ്പോൾ തന്നെ ഒരു വെള്ളത്തിൽ എത്തി ഷണ്ഡൻ: ഇതാ വെള്ളം! ഞാൻ സ്നാനം ഏല്ക്കുന്നതിന്ന് എന്തു മുടക്കം? എന്നു പറയുന്നു. [ഫിലിപ്പൻ പറഞ്ഞു: നീ പൂൎണ്ണ ഹൃദയത്തോടും വിശ്വാസിക്കുന്നു എങ്കിൽ, ന്യായം ഉണ്ടു. അവൻ ഉത്തരം പറഞ്ഞിതു: യേശുക്രിസ്തൻ ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു]. ഉടനെ തേർ നിറുത്തുവാൻ കല്പിച്ചു ഫിലിപ്പനും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;വെള്ളത്തിൽ നിന്നു കരേറിയപ്പോൾ കൎത്താവിൻ ആത്മാവ് ഫിലിപ്പനെ പറിച്ചെടുത്തു ഷണ്ഡൻ അവനെ പിന്നെ കാണാഞ്ഞിട്ടും സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി. ഫിലിപ്പനൊ അഷ്ടോദിൽ കാണപ്പെട്ടു, പിന്നെ കൈസൎയ്യയിൽ എത്തുവോളം എല്ലാ പട്ടണങ്ങളിലും സുവിശേഷിച്ചുകൊണ്ടു കറ്റന്നു പോരുകയും ചെയ്തു.

൯. അദ്ധ്യായം.

ശൌലിനെ അത്ഭുതമായ വിളിയും [അ. ൨൨, ൨൬.], (൧൦) സ്നാനവും, (൨൦) വളൎച്ചയും, (൩൧) യഹൂദ്യസഭയുടെ വൎദ്ധനയും അതിൽ പേത്രന്റെ നടപ്പും

ന്നു കൂടെ ശൌൽ കൎത്താവിന്റെ ശിഷ്യരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചു കൊള്ളുന്നവനായി, മഹാപുരോഹിതനെ ചെന്നു കണ്ടു, ദമഷ്കിൽ വെച്ച് ആ മാൎഗ്ഗക്കാരിൽ ആണുങ്ങളാകട്ടെ. പെണ്ണുങ്ങളാകട്ടെ വല്ലവരെയും കണ്ടുവെങ്കിൽ അവരെ കെട്ടി വെച്ചു, യരുശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു പത്രങ്ങളെ ചോദിച്ചു (വാങ്ങി). പിന്നെ പ്രയാണം ചെയ്തുകൊണ്ടു ദമഷ്കിനോടു സമീപിക്കുമ്പോൾ ഉണ്ടായിരുതു. പെട്ടന്നു വാനത്തിൽ നിന്നു വെളിച്ചം അവന്റെ ചുറ്റും മിന്നി, അവൻ നിലത്തു വീണു: ശൌലെ, ശൌലെ നീ എന്നെ ഹിംസിക്കുന്നത് എന്ത്? എന്നു തന്നോടു പറയുന്ന ശബ്ദം കേട്ടു: കൎത്താവെ! നീ ആർ? എന്നു ചോദിച്ചാറെ: നീ ഹിംസിക്കുന്ന യേശു ഞാൻ ആകുന്നു, (തോട്ടിയുടെ നേരെ ഉതെക്കുന്നതു നിണക്ക്ക്കു കടിയതത്രെ) എങ്കിലും എഴുനീറ്റു പട്ടണത്തിൽ ചെല്ക; നീ ചെയ്യേണ്ടത് അവിടെ

൨൯൫


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/319&oldid=163769" എന്ന താളിൽനിന്ന് ശേഖരിച്ചത്