ആകയാൽ ഈ നിന്റെ വേണ്ടാതനത്തിൽനിന്നു മനന്തിരിഞ്ഞു കൎത്താവോടു യാിചക്ക, പക്ഷേ നിന്റെ ഹൃദയത്തിലെ നിനവു ക്ഷമിക്കപ്പെടുമായിരിക്കും. ഇപ്പോഴൊ നീ കൈപ്പിൻ പിത്തത്തിലും (൫ മോ. ൨൯, ൧൭) അനീതിയുടെ തളയിലും (യശ. ൫൮, ൬.) അകപ്പെട്ടിരിക്കുന്നതു ഞാൻ കാണുന്നു. ശിമോൻ ഉത്തരമായി, നിങ്ങൾ ചൊല്ലിയത് ഒന്നും എനിക്ക് പിണയാതിരിപ്പാൻ കൎത്താവിനോട് എനിക്ക് വേണ്ടി യാചിപ്പിൻ എന്നു പറഞ്ഞു. അവരൊ കൎത്താവിൻ വചനത്തെ പറഞ്ഞു സാക്ഷ്യം ഉറപ്പിച്ച ശേഷം ശമൎയ്യരുടെ പല ഊരുകളിലും സുവിശേഷിച്ചു കൊണ്ടു യരുശലേമിലേക്കു തിരിച്ചു പോകയും ചെയ്തു. പിന്നെ കൎത്താവിൻ ദൂതൽ ഫിലിപ്പനോടു സംസാരിച്ചു: നീ എഴുനീറ്റു, യരുശലേമിൽനിന്നു ഘജ്ജെക്ക് ഇറങ്ങുന്ന നിൎജ്ജനമായുള്ള വഴിയിലേക്ക് തെക്കോട്ടു യാത്രയാക എന്നു പറഞ്ഞു. അവൻ എഴുനീറ്റു യാത്രയായി; അവിടെ ഇതാ കന്ദക്ക എന്ന ഐഥിയൊപ്യരാജ്ഞിയുടെ ഒരധിപതി, അവളുടെ സകല ഭണ്ഡാരത്തിന്നും അദ്ധ്യക്ഷയുള്ള ഷണ്ഡനായൊരു ഐഥിയൊപ്യൻ (കാണായി). അവൻ യരുശലേമിൽ കുമ്പിടുവാൻ ചെന്നശേഷം തിരിച്ചുപോന്നു തേരിൽ ഇരുന്നു യശയ്യാ പ്രവാചകനെ വായിക്കുമ്പോൾ, ആത്മാവ് ഫിലിപ്പനോട്: നീ അരികെ ചെന്ന് ഈ തേരിനോടു പറ്റികൊൾക എന്നു പറഞ്ഞു. ഫിലിപ്പൻ ഓടി ചേൎന്നു യശയ്യപ്രവാചകനെ വായിച്ചു കേട്ടാറെ: ഈ വായിക്കുന്നവ ബോധിക്കുന്നുവൊ? എന്നു ചോദിച്ചു: ഒരുത്തരും വഴികാട്ടാഞ്ഞാൽ അത് എനിക്ക് എങ്ങിനെ കഴിയും? എന്ന് അവൻ ചൊല്ലി, ഫിലിപ്പൻ കയറിവന്നു തന്നോട് ഇരിക്കേണം എന്ന് അപേക്ഷിച്ചു. അവൻ വായിക്കുന്ന തിരുവെഴുത്തിൻ അടക്കം ആവിതു (യശ. ൫൩, ൭.) കുലെക്കു കൊണ്ടുപോകുന്ന കുഞ്ഞാടു പോലെയും കത്തിരിക്കുന്നവന്റെ മുമ്പാകെ മിണ്ടാത്ത ആടു പോലെയും വായ്തുറക്കാതെ ഇരുന്നു. താഴ്മയിൽ അവന്റെ ന്യായവിധി എടുക്കപ്പെട്ടു. അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽനിന്ന് അവന്റെ ജീവൻ എടുക്കപ്പെടുന്നവല്ലൊ: എന്നിതു പ്രവാചകൻ ആരെകൊണ്ടു പറയുന്നു? തന്നെകൊണ്ടൊ മറ്റൊരുത്തനെ കൊണ്ടൊ? ഞാൻ നിന്നോടു യാചിക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |