താൾ:Malayalam New Testament complete Gundert 1868.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. VII. VIII

നീതിമാനായവന്റെ വരവിനെ കുറിച്ചു, മുൻ അറിയിച്ചവരെ അവർ കൊന്നു. അവന് ഇപ്പോൾ, നിങ്ങൾ ദ്രോഹികളും കുലപാതകരും ആയ് ചമഞ്ഞു. നിങ്ങളാകട്ടെ, ദൂതരുടെ നിയോഗങ്ങളാൽ ധൎമ്മത്തെ പ്രാപിച്ചാറെയും സൂക്ഷിച്ചു കൊണ്ടില്ല.

എന്നിവ കേട്ടാറെ, അവർ ഹൃദയങ്ങൾ പിളൎന്നു, അവന്റെ നേരെ പല്ലുകടിച്ചു. അവനൊ വിശുദ്ധാത്മാപൂൎണ്ണനായി സ്വൎഗ്ഗത്തേക്ക് ഉറ്റുനോക്കി, ദേവതേജസ്സും, ദൈവത്തിൻ വലഭാഗത്തു യേശു നില്ക്കുന്നതും, കണ്ട്: ഇതാ, സ്വൎഗ്ഗങ്ങൾ തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിൻ വലത്തു നില്ക്കുന്നത്തും ഞാൻ കാണുന്നു! എന്നു പറഞ്ഞു. അവർ മഹാശബ്ദത്തോടെ കൂക്കി ചെവികൾ പൊത്തിക്കൊണ്ട്, ഒരുമനപ്പെട്ട്, അവന്റെ നേരെ തല്ലിപ്പാഞ്ഞു. നഗരത്തിന്നു പുറത്താക്കിക്കളഞ്ഞു, കല്ലെറിവാൻ തുടങ്ങി, സാക്ഷികൾ തങ്ങളുടെ വസ്ത്രങ്ങളെ ശൌൽ എന്നു പേരുള്ള ബാല്യക്കാരന്റെ കാക്കൽ വെച്ചു. സ്തെഫനൻ: കൎത്താവായ യേശുവെ! എന്റെ ആത്മാവിനെ കൈക്കൊള്ളേണം! എന്നു വിളിച്ചു ചോദിച്ചിരിക്കെ അവനെ കല്ലെറിഞ്ഞുകളഞ്ഞു, അവനും മുട്ടുകുത്തി: കൎത്താവെ, അവൎക്ക് ഈ പാപം നില്പിക്കൊല്ലാ! എന്നു മഹാശബ്ദത്തോടെ വിളിച്ചു. ഇതു ചൊല്ലിയ ഉടനെ നിദ്രപാപിച്ചു. ശൌലിന്നൊ അവന്റെ വധത്തിൽ പ്രസാദസമ്മതി ഉണ്ടു.

൮. അദ്ധ്യായം.

ഹിംസയാൽ ചിതറിയവർ യേശുവെ അറിയിക്കുന്നതിൽ, (൫) ശുശ്രൂഷക്കാരനായ ഫിലിപ്പൻ ശമൎയ്യരേയും, (൨൫) കൂശ്യ മന്ത്രിയേയും സ്നാനം ഏല്പിച്ചത്.

ന്നാളിൽ യരുശലേമിലെ സഭയുടെ നേരെ വലിയ ഹിംസ ഉണ്ടായി. അപോസ്തലന്മാർ ഒഴികെ എല്ലാവരും യഹൂദശമൎയ്യ നാടുകളിൽ ചിതറിപ്പോയി. സ്തെഫനനെ ഭക്തിയുള്ള പുരുഷന്മാർ ശവസംസ്കാരം ചെയ്തു. അവന്റെ മേൽ വലിയ തൊഴി കഴിച്ചു. എന്നാറെ, ശൌൽ വീടുതോറും കടന്നു പുരുഷരേയും സ്ത്രീകളേയും പിടിച്ചിഴെച്ചും തടവിൽ ഏല്പിച്ചുംകൊണ്ടു സഭയെ സംഹരിച്ചു പോന്നു. അതുകൊണ്ടു ചിതറിയവർ വചനത്തെ സുവിശേഷിച്ചു കൊണ്ട് അവിടവിടെ സഞ്ചരിച്ചു.

അതിൽ ഫിലിപ്പൻ ഒരു ശമൎയ്യ പട്ടണത്തിൽ കടന്നു മശീഹയെ അവരോടു ഘോഷിച്ചു. പുരുഷാരങ്ങൾ കേട്ടും ഫിലി

൨൯൨






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/316&oldid=163766" എന്ന താളിൽനിന്ന് ശേഖരിച്ചത്