താൾ:Malayalam New Testament complete Gundert 1868.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപോ. പ്രവൃ. ൭. അ.

നോടു: ഞങ്ങൾക്കു മുന്നടക്കുന്ന ദേവകളെ ഉണ്ടാക്കി തരിക; ൪ഠ നമ്മെ മിസ്രദേശത്തുൽനിന്നു പുറപ്പെടുവിച്ച, ആ മോശെ ക്കൊ എന്തു സംഭവിച്ചു എന്നറിയുന്നില്ലല്ലൊ!എന്നിങ്ങിനെ ചൊല്ലി, നിരസിച്ചു കളഞ്ഞവനും ആയത് ഇവൻ തന്നെ ആ നാളുകളിൽ അവർ കുന്നുകുട്ടി ഉണ്ടാക്കി ബിംബത്തിന്നു ൪൧ ബലികഴിച്ചു, തങ്ങളുടെ കൈക്രിയകളാൽ രമിച്ചു കൊണ്ടിരുന്നു. ദൈവമൊ വാങ്ങിപോയി, അവരെ വാനസൈന്യം പൂജിപ്പാ ൪൨ ൻ ഏല്പിച്ചു കൊടുത്തു,(അമ്മ. ൫,൨൫.)ഇസ്രയേൽ ഗൃഹമെ, നിങ്ങൾ നാല്പത്താണ്ടും കൊണ്ടു മരുവിൽ വെച്ച് എനിക്കു ബ ലികലും വഴിപാടുകളും കഴിച്ചുവൊ? നിങ്ങൾ കുമ്പിടുവാൻ ഉണ്ടാ ൪൩ ക്കിയ സ്വരൂപങ്ങളായ മൊലക്കിന്റെ കൂടാരവും രഫാൻ ദേവ ന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നതെ ഉള്ള ;ഞാനൊ ബാബലിന്നപ്പുറത്തേക്കു നിങ്ങളെ പ്രവസിപ്പിക്കും എന്നു പ്രവാചകരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം ത ന്നെ. മോശെയോടു സംസാരിക്കുന്നവൻ:നീ കണ്ടു മാതിരി ൪൪ ക്കൊത്തവണ്ണം തീർക്ക എന്നു നിയോഗിച്ചപ്രകാരം സാക്ഷ്യകൂ ടാരം മരുഭൂമിയിൽ നമ്മുടെ പിതാക്കന്മാർക്ക് ഉണ്ടായിരുന്നു.ആ ൪൫ യതിനെ കൈക്കൊണ്ടുള്ള നമ്മുടെ പിതാക്കൾ ദാവം അവരു ടെ മുമ്പിൽനിന്നു, നീക്കിക്കളഞ്ഞ ജാതികളെ അടക്കുമ്പോൾ യോശുവിനോടു കൂടെ (കനാനിൽ)പൂകിച്ചു. ദാവിദിൻ നാളു കൾവരെ, (സേവിച്ചുപോന്നു) ആയവൻ ദൈവത്തിൻ മു ൪൬ മ്പാകെ കരുണകണ്ടു, യാക്കോബിൻ ദൈവത്തിന്നു പാർപ്പിടം കണ്ടെത്തേണം എന്നു ചോദിച്ചു.(സങ്കീ,൧൩൨,൨.) എന്നാറെ, ൪൭ ശലോമൊ അവനു ഭവനം പണിതു. അത്യന്നതൻ കൈപ്പ ൪൮ ണിയായവററിൽ വസിക്കുന്നില്ല താനും.(യശ. ൬൬,൧.)സ്വ ർഗ്ഗം എനിക്കു സിംഹാസനം ഭൂമി എൻ കാലുകൾക്കു പീഠമത്രെ. കർത്താവു ചൊല്ലന്നിതു: നിങ്ങൾ എനിക്കു പണിവാനുള്ള ഭ ൪൯ വനം ഏതുപോൽ? അല്ല ഞാൻ ആവസിപ്പാനുള്ള സ്ഥലം എന്തു? എന്റെ കൈ ഇവ ഒക്കയും ഉണ്ടാക്കീട്ടില്ലയൊ? എന്നു ൫ഠ പ്രവാചകൻ പറയും പോലെ; കഠിന കണ്ഠക്കാരും ഹൃദയത്തി ൫൧ ന്നും ചെവികൾക്കും പരിഛേദന ഇല്ലാത്തവരുമായോരെ,നി ങ്ങൾ എല്ലായ്പോഴും വിശുദ്ധാത്മാവിനോടു ചെറുത്തു നിൽക്കുന്നു. നിങ്ങളുടെ അഛ്ശന്മാർ എങ്ങിനെ,അങ്ങിനെ നിങ്ങളും പ്രവാ ൫൨ ചകരിൽ എവനെ നിങ്ങളുടെ പിതാക്കൾ ഹിംസിക്കാഞ്ഞതു!

                                       ൨൯൧
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/315&oldid=163765" എന്ന താളിൽനിന്ന് ശേഖരിച്ചത്