താൾ:Malayalam New Testament complete Gundert 1868.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല             അപോ. പ്രവൃ. ൩. അ.

ഗൎഭത്തിലെ മുടന്തനായൊര് ആളെ (ചിലർ) കൊണ്ടുവന്നു; ആയവനെ ആലയം പ്രവേശിക്കുന്നവരോടു ഭിക്ഷ ഇരപ്പാ ൻ അഴകിയത് എന്നുള്ള ആലയ വാതില്ക്കൽ ദിനമ്പ്രതി ഇരു ത്തും അന്ന് അവൻ പേത്രനും,യോഹനാനും,ആലയത്തിൽ ൩ കടപ്പാൻ പോകുന്നതു കണ്ടാറെ,ഭിക്ഷ ചോദിച്ചു. പേത്രൻ ൪ യോഹനാനോടു കൂടെ അവനെ ഉററുനോക്കി:ഞങ്ങളെ നോ ക്കു!എന്നു പറഞ്ഞു . ആയവൻ ഇവരോടു വല്ലതും കിട്ടും എ ൫ ന്നു കാൎത്തിരുന്നു,അവരെ കുറിക്കൊള്ളുമ്പോൾ, പേത്രൻ:വെ ൬ ള്ളിയും പൊന്നും എനിക്കില്ല.ഉള്ളതിനെ നിണക്കു തരുന്നു താ നും;നചറയ്യനായ യേശുക്രിസ്തന്റെ നാമത്തിൽ എഴുനാററു നടക്ക എന്നു പറഞ്ഞു. അവനെ വലങ്കയ്യിൽ പിടിച്ച് എഴുനീ ൭ ല്പിച്ചു;ക്ഷണത്തിൽ അവന്റെ കുഴലുകളും നരിയാണികളും ഉ റെച്ചുവന്നു. അവൻ ചാടിനിന്നു നടന്നു കൊണ്ടശേഷം അ ൮ വരോടുകൂടി നടന്നും,തുള്ളിയും,ദൈവത്തെ പൂകണ്ണുംകൊണ്ടു, ദേവാലയത്തിൽ കടന്നു. ഒക്കയും അവൻ നടന്നു ദൈ ൯ വത്തെ പുകഴുന്നതുകണ്ട്, ഇവർ ആലയത്തിൽ അഴകിയ ൧ഠ വാല്ക്കൽ ഭിക്ഷ ഇരന്നിരുന്നവൻ എന്ന് അറിഞ്ഞു അവനു സംഭവിച്ചതിനാൽ, വിസ്മയവും, സ്തംഭനവും നിറഞ്ഞു വരിക യും ചെയ്തു. അവൻ പേത്രനെയും യോഹനാനെയും പിടിച്ചു ൧൧ കൊള്ളുമ്പോൾ,ജനം എല്ലാം വിസ്മിതരായി ശലോമൊ പേരുള്ള മണ്ഡവത്തിലേക്ക് ഓടി കൂടി.

  എന്നതു പേത്രൻ കണ്ടു, ജനത്തോട് ഉത്തരം പറഞ്ഞിതു : ൧൨

ഇസ്രയേല്യപുരുഷന്മാരെ ഇതിങ്കൽ ആശ്ചൎ‌യ്യപ്പെടുന്നത് െ ന്തു? സ്വശക്തികൊണ്ടൊ, ഭക്തികൊണ്ടൊ ഇവനെ നടപ്പി ച്ചവർ എന്നുള്ളപ്രകാരം ഞങ്ങളെ ഉററുനോക്കുന്നതും എന്തു? അബ്രഹാം,ഇഛ്ശാൎക,യാക്കോബ് എന്നവരുടെ ദൈവമായി ൧൩ നമ്മുടെ പിതാക്കന്മാരുടെ ദൈവമായവൻ (യശ. ൪൯,൬.) ത ന്റെ ദാസനായ യേശുവിനെ തേജസ്കരിച്ചു; അവനെ നി ങ്ങൾ ഏല്പിച്ചും വിടുവിപ്പാൻ വിധിച്ചിട്ടുള്ള പിലാതന്റെ മു മ്പിൽ അവനെ തള്ളിപ്പറഞ്ഞും ഇരുന്നു. വിശുദ്ധനും നീതിമാ ൧൪ നും ആയവനെ നിങ്ങൾ തള്ളി,കുലപാതകനായ ആളെ നിങ്ങ ൾക്കായി സമ്മാനിക്കേണം എന്നു ചോദിച്ചു,ജീവനായകനെ കൊന്നുകളഞ്ഞു. അവനെ ദൈവം മരിച്ചവരിൽനിന്ന് എഴുനീ ല്പിച്ചു എന്നതിന്നു ഞങ്ങൾ സാക്ഷികൾ ആകുന്നു. അവന്റെ ൧൬

                ൨൭൯
                           Digitized by Google
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/303&oldid=163752" എന്ന താളിൽനിന്ന് ശേഖരിച്ചത്