താൾ:Malayalam New Testament complete Gundert 1868.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപോ.പ്രവ-.വ.അ

വിൽചെയ്തു ശക്തികളും, അത്ഭുതങ്ങളും,അടയാളങ്ങളും കൊണ്ടുദൈവം നിങ്ങൾക്കായി,തെളിവ് വരുത്തിയോരു പുരുഷനായി സത്യം.ആയവൻ ദൈവത്തിന്റെ നിൎണ്ണയാലോചനയാലും മുന്നറിവിനാലും ഏൽപ്പിക്കപ്പെട്ടപ്പോൾ,നിങ്ങൾ അവനെ പിടിച്ച് അധൎമ്മികളുടെ കൈയാൽ തറപ്പിച്ച് ഒടുക്കി.ദൈവമൊ,മരണപാശങ്ങളെ അഴിച്ചിട്ട്,അവനെ എഴുനീൽപ്പിച്ചു;കാരണം ആയലവനെ അത് അടക്കുവെക്കുന്നത് കഴിയാത്തത് എന്നു ദാവിദ് അവനെ ഉദ്ദേശിച്ചു പറയുന്നതിനാൽ സ്പഷ്ടം;എങ്കിലൊ(സങ്കീ....)ഞാൻ കൎത്താവിനെ എപ്പോഴും എന്റെ മുമ്പിൽവെച്ചിരിക്കുന്നു;അവൻ എന്റെ വലത്തിരിക്കയാൽ,ഞാൻ കുലുങ്ങുകയില്ല.അതുകൊണ്ട്,എന്റെ ഹൃദയം സന്തോഷിച്ചു.എന്റെ നാവും ആനന്ദിച്ചു,എന്റെ ജഡവും പ്രത്യാശയോടെ വസിക്കും;കാരണം നീ എന്റെ ദേഹിയെ പാതാളത്തിനു വിടുകയില്ല;നിന്റെ പവിത്രനെ കേടു കാണ്മാൻ എൽപ്പിക്കുകയും ഇല്ല; നീ ജീവമാൎഗ്ഗങ്ങളെ എന്നെ അറിയിച്ചു,നിൻമുഖത്തോട് എനിക്ക് ഭോഗതൃപ്തി വരുത്തും എന്നുണ്ടല്ലൊ!സഹോദരരായ പുരുഷന്മാരെ! ഗോത്രപിതാവായ ദാവീദിനെ കൊണ്ട്,അവൻ മരിച്ചു എന്നും. കുഴിച്ചിടപ്പെട്ടു എന്നും നിങ്ങളോടു പ്രാഗത്ഭ്യമായി പറയാമല്ലൊ;അവിന്റെ കല്ലറ ഇന്നേവരെ നമ്മോട് ഉണ്ടല്ലൊ!എന്നാൽ അവൻ പ്രവാചകൻ ആകയാൽ(സങ്കീ.....)ദൈവം അവന്റെ അരയുടെ ഫലത്തിൽ നിന്ന് ഒരുവനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്ന് അവന് ആണയിട്ട് ഉറപ്പിച്ചപ്രകാരം അറിഞ്ഞിട്ടു,മശീഹയുടെ പുനരുത്ഥാനത്തെ മുങ്കണ്ട് ആയവൻ പാതാളത്തിന്നു വിടപ്പെട്ടില്ല; അവന്റെ ജഡം കേട്ടുകണ്ടിട്ടും ഇല്ല എന്നു പറഞ്ഞതും ഈ യേശുവിനെ ദൈവം എഴുനീൽപ്പിച്ചിച്ചു;അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.അതുകൊണ്ട് അവൻ ദൈവത്തിന്റെ വലത്തുകൈക്കൽ ഉയൎന്നിരുന്നു വിശുദ്ധാത്മാവാകുന്ന വാഗ്ദത്തത്തെ പിതാവോടുവാങ്ങി,ഇന്നു നിങ്ങൾ ഈ കണ്ടു കേൾക്കുന്നതിനെ പകൎന്നുതന്നു.ദാവീദ് ആകട്ടെ വാനങ്ങളിൽ കരേറിപോയില്ല,(സങ്കീ....)യഹോവ എന്റെ കൎത്താവിനോട് അരുളിച്ചെയ്തിതു:ഞാൻ നിന്റെ ശത്രുക്കളെ നിണക്കു പാദപീഠമാക്കുവോളത്തിന്ന് എന്റെ വലഭാഗത്തിരിക്ക എന്ന് അവൻ പറയുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Akbarali എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/301&oldid=163750" എന്ന താളിൽനിന്ന് ശേഖരിച്ചത്