താൾ:Malayalam New Testament complete Gundert 1868.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അപോ. പ്രവൃ. ൧. ൨. അ.

ചോരനിലം ആകുന്ന പേർ ഉണ്ടായി. കാരണം സങ്കീൎത്തനപുസ്തകത്തിൽ (൬൯, ൨൬.) അവന്റെ പാൎപ്പിടം പാഴായ്പോക; അതിൽ വസിക്കുന്നവൻ ഇല്ലാതിരിക്ക എന്നും, (൧൦൯, ൮.) അവന്റെ സ്ഥാനം മറ്റൊരുത്തനു ലഭിക്ക എന്നും എഴുതിയിരിക്കുന്നു. അതുകൊണ്ടു കൎത്താവായ യേശു യോഹനാന്റെ സ്നാനം തുടങ്ങി, അവൻ നമ്മിൽനിന്നു മേലോട്ട് എടുക്കപ്പെട്ട നാൾ വരെ, നമ്മോടു വരികയും പോകയും ചെയ്തു പോന്ന കാലത്തെല്ലാം നമ്മോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിന്നു സാക്ഷിയായി തീരേണം. എന്നാറെ: അവർ യൂസ്തൻ എന്ന മറുനാമവും ഉള്ള ബൎശബാ യോസോഫിനെയും മത്ഥീയാവിനെയും (കണ്ടു) നിറുത്തി: എല്ലാവരുടെയും ഹൃദയജ്ഞാതാവായ കൎത്താവെ! യൂദാവ് തന്റെ സ്ഥലത്തേക്ക് പോവാൻ തെറ്റി വിട്ട ഈ ശുശ്രൂഷയും ദൂതും ആകുന്നു സ്ഥാനം ലഭിക്കേണ്ടതിന്നു; ഈ ഇരുവരിൽ നീ തെരിഞ്ഞെടുത്ത ഒരുത്തനെ കാട്ടിത്തരേണമെ! എന്നു പ്രാൎത്ഥിച്ചു, അവൎക്കു ചീട്ടുകളെ ഇട്ടു. ചീട്ടു മത്ഥീയാവിന്നു വന്നു അവൻ പതിനൊന്ന് അപോസ്തലന്മാരുടെ എണ്ണത്തിൽ ചേൎക്കപ്പെടുകയും ചെയ്തു.

൨. അദ്ധ്യായം.

പെന്തെകൊസ്തനാളിൽ സഭയുടെ സ്ഥാപനവും, (൧൪) അപോസ്തലഘോഷണം ഒന്നാമതും, (൩൭) സഭാവൎധനയുടെ ആരംഭവും.

പെന്തെകൊസ്ത എന്ന (അമ്പതാം) നാൾ തികഞ്ഞുവന്നപ്പോൾ, എല്ലാവരും ഒരുമനപ്പെട്ടു ഒന്നിച്ചു കൂടി ഇരുന്നു. പെട്ടന്നു തകൎത്ത ഊത്തു തള്ളിവരുന്നപോലെ, വാനത്തിങ്കന്ന്; ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരിക്കുന്ന വീടെല്ലാം നിറച്ചു, അഗ്നിപോലെ വിടൎന്നു പോകുന്ന നാവുകളും, അവൎക്കു കാണായ്പന്നു; അവനവന്റെ മേൽ ഓരൊന്നിരുന്നു പാൎത്തു എല്ലാവരും വിശുദ്ധാത്മാവ് നിറഞ്ഞുവന്നിട്ട് ആത്മാവ് അവൎക്കു ഉച്ചരിപ്പാൻ കൊടുക്കുംപ്രകാരം മറുഭാഷകളാൽ പറഞ്ഞുതുടങ്ങി. അന്നു വാനത്തിങ്കീഴുള്ള സൎവ്വ ജാതിയിൽനിന്നും (വന്നു) യരുശലേമിൽ കുടിയിരിക്കുന്ന യഹൂദരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടു. ആ ശബ്ദം ഉണ്ടായാറെ. ഈ കൂട്ടം ചേൎന്നു വന്നു ഒരൊരുവർ താന്താന്റെ ഭാഷാഭേദത്താൽ അവർ ചൊല്ലുന്നതു

൨൭൫






























Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/299&oldid=163746" എന്ന താളിൽനിന്ന് ശേഖരിച്ചത്