കൎത്താവ് സ്വൎഗ്ഗാരോഹണമായി ഭൂമിയിൽ വ്യാപരിപ്പാൻ പോകുന്നതു ലൂക്കാ വിവരിപ്പാൻ തുടങ്ങിയതു, (൧൨) അപോസ്തലർ ആത്മാദാനത്തിന്ന് ഒരുമ്പെടു വന്നതു.
പ്രിയ തെയോഫിലനെ! യേശു തെരിഞ്ഞെടുത്ത അപോസ്തലന്മാൎക്കു വിശുദ്ധാത്മാമൂലം കല്പന കൊടുത്തു, മേലോട്ട് എടുക്കപ്പെട്ടനാൾ വരെ, അവൻ ചെയ്പാനും ഉപദേശിപ്പാനും ആരംഭിച്ച സകലവും വൎണ്ണിക്കുന്ന, ഒന്നാം പ്രബന്ധം ഞാൻ ഉണ്ടാക്കിയല്ലൊ. എങ്കിലൊ, അവൻ കഷ്ടപ്പെട്ടശേഷം നാല്പതു ദിവസം കൊണ്ട് അവൎക്കു കാണായ്പന്നും ദേവരാജ്യം സംബന്ധിച്ചവർ പറഞ്ഞും കൊണ്ടു, താൻ ജീവിക്കുന്നവൻ എന്ന് അനേകം ദൃഷ്ടാന്തങ്ങളാൽ അവൎക്കു കാണിച്ചു കൊടുത്തു. അനന്തരം അവൻ അവരോടു ചേൎന്നു യരുശലേമിൽനിന്നു വാങ്ങാതെ (ലൂ. ൨൪, ൪൯.) എങ്കിൽനിന്നു കേട്ട പിതാവിൻ വാഗ്ദത്തത്തെ പാൎത്തിരിക്കേണം; കാരണം (ലൂ. ൩, ൧൬.) യോഹനാൻ വെള്ളത്താൽ സ്നാനം ഏല്പിച്ചു; നിങ്ങളോ ഇനി കുറയ നാൾ ചെന്നാൽ, വിശുദ്ധാത്മാവിൽ സ്നാനപ്പെടും എന്നു പ്രബോധിപ്പിച്ചു. ആ കൂടിവന്നവർ: കൎത്താവെ, നീ ഇസ്രയേലിന്ന് ഈ കാലത്തിൽ രാജത്വത്തെ യഥാസ്ഥാനപ്പെടുത്തിക്കൊടുക്കുന്നുവൊ? എന്ന് അവനോടു ചോദിച്ചതിന്നു പറഞ്ഞിതു: പിതാവ് തന്റെ അധികാരത്തിൽ വെച്ച കാലങ്ങളെയൊ സമയങ്ങ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |