താൾ:Malayalam New Testament complete Gundert 1868.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്ന് അവരോടു പറഞ്ഞു. അവർ വീശി, മീനുകളുടെ പെരുക്കം ഹേതുവായി, വലിപ്പാൻ പിന്നെ കഴിഞ്ഞതും ഇല്ല. അതുകൊണ്ടു യേശു സ്നേഹിക്കുനന്ന ശിഷ്യനായവൻ, പ്രേതനോടു: കൎത്താവാകുന്നു എന്നു പറയുന്നു; കൎത്താവ് എന്ന് ശിമോൻ കേട്ടു നഗ്നനാകയാൽ, അങ്കിയെ ഉടുത്ത് അരെക്കു കെട്ടി, കടലിൽചാടി. ശേഷം ശിഷ്യന്മാർ കരെക്കു, ദൂരത്തല്ല ഏകദേശം ഇരുനൂറു മുഴം അകലെ ആകകൊണ്ടു, മീൻ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു, പടകു വലിച്ചു വന്നു. നിലത്ത് ഇറങ്ങിയപ്പോൾ, തീക്കനൽ ഉള്ളതല്ലാതെ, അതിന്മേൽ മീൻ കിടക്കുന്നതും അപ്പവും കാണുന്നു. യേശു അവരോട്: ഇപ്പോൾ പിടിച്ച മീനുകൾ ചിലതു കൊണ്ടുവരുവിൻ! എന്നു പറഞ്ഞാറെ, ശിമോൻ, പേത്രൻ, കയറി നൂറ്റമ്പത്തുമൂന്നു വലിയ മീനും നിറഞ്ഞിട്ടുള്ള വലയെ കരമേൽ വലിച്ചു. അത്ര ഉണ്ടായിട്ടും വല കീറിയതും ഇല്ല. യേശു അവരോട്: ഇങ്ങു വന്നു മുത്താഴം കഴിച്ചു കൊൾവിൻ എന്നു പറഞ്ഞു. ഇവൻ കൎത്താവ്, എന്ന് അറിഞ്ഞിട്ടു, ശിഷ്യരിൽ ഒരുത്തനും നീ ആർ എന്ന് അവനോട് ആരായ്‌വാൻ തുനിഞ്ഞില്ല. യേശു വന്ന് അപ്പം എടുത്തു, അവൎക്കു കൊടുത്തു; മീനും അപ്രകാരം തന്നെ; യേശു മരിച്ചവരിൽനിന്ന് ഉണൎന്നശേഷം ഇങ്ങനെ മൂന്നാമതും തന്റെ ശിഷ്യൎക്കു പ്രത്യക്ഷനായതു. അവർ മുത്താഴം കഴിച്ചശേഷം യേശു ശിമോൻ പ്രേതനോടു: യോഹന്നാവിൻ ശിമോനെ! എന്നെ നീ ഇവരേക്കാൾ അധികം സ്നേഹിക്കുന്നുവൊ? (മാ. ൧൪, ൨൯.) എന്നു പറഞ്ഞാറെ: ഉവ്വ കൎത്താവെ, എനിക്കു നിന്നിൽ പ്രേമം ഉള്ളപ്രകാരം നീ അറിയുന്നു എന്നു പറയുന്നു: എന്റെ കുഞ്ഞാടുകളെ മേയ്ക്ക! എന്ന് അവനോടു പറയുന്നു. രണ്ടാമതും അവനോടു: യോഹന്നാവിൻ ശിമോനെ! നീ എന്നെ സ്നേഹിക്കുന്നുവൊ എന്നു ചോദിച്ചാറെ: ഉവ്വ കൎത്താവെ, എൻിക്കു നിന്നിൽ പ്രേമം ഉള്ള പ്രാകരം നീ അറിയുന്നു: എന്റെ ആടുകളെ പാലിക്ക! എന്ന് അവനോടു പറയുന്നു. മൂന്നാമതും അവനോടു: യോഹന്നാവിൻ ശിമോനെ! നിണക്ക് എന്നിൽ പ്രേമം ഉണ്ടോ? എന്നു ചോദിച്ചാറെ, എന്നിൽ പ്രേമം ഉണ്ടോ എന്നും മൂന്നാമതും തന്നോടു പറകയാൽ, പ്രേതൻ ദുഃഖിച്ചു: കൎത്താവെ, നീ സകലവും അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നിൽ പ്രേമം ഉള്ളതു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/295&oldid=163742" എന്ന താളിൽനിന്ന് ശേഖരിച്ചത്