ഞ്ഞതും ഇല്ല. യേശു അവളോടു: സ്ത്രീയെ, കരയുന്നത് എന്ത് ആരെ തിരയുന്നു? എന്ന് അവളോടു പറയുന്ന; ഇവൻ തോട്ടക്കാരൻ എന്ന് അവൾ നിരൂപിച്ചു: യജമാന, അവനെ ചുമ്മു പോയതു നീ എന്നുവരികിൽ, അവനെ വെച്ച സ്ഥലം പറഞ്ഞുതരിക, ഞാൻ അവനെ എടുത്തു കൊണ്ടുപോകയും ചെയ്യും എന്ന് അവനോടു പറയുന്നു. യേശു അവളോട്: മറിയെ! എന്നു പറയുന്നു. അവൾ തിരിഞ്ഞ് അവനോട് എബ്രയവാക്കിൽ (എൻ ഗുരോ എന്നുള്ള: റബൂനി എന്നു പറയുന്നു. യേശു അവളോടു പറയുന്നിതു: എന്നെ പിടിച്ചുകൊള്ളല്ല; കാരണം ഞാൻ ഇതുവരെ എന്റ പിതാവിന്നടുക്കെ കരേറി പോയില്ല, എങ്കിലും, എന്റെ സഹോദരന്മാരെ ചെന്നു കണ്ട്, എൻ പിതാവും നിങ്ങളുടെ പിതാവും എൻ ദൈവവും നിങ്ങളുടെ ദൈവവും ആയവന്നടുക്കെ ഞാൻ കരേറി പോകുന്നു എന്നു പറക. മഗ്ദലക്കാരത്തി മറിയ വന്നു കൎത്താവെ കണ്ടും അവൻ ഇവ തന്നോടു പറഞ്ഞപ്രകാരവും ശിഷ്യരോട് അറിയിക്കയും ചെയ്തു. ആഴ്ചവട്ടത്തിന്റെ ആ ഒന്നാംനാൾ വൈകുന്നേരത്തു, ശിഷ്യന്മാർ കൂടി വന്ന സ്ഥലത്തിൽ യഹൂദരെ ഭയം ഹേതുവായി വാതിലുകൾ പൂട്ടീട്ടിരിക്കെ, യേശു വന്നു വടുവിൽനിന്നുകൊണ്ട് അവരോടു പറയുന്നു; നിങ്ങൾക്കു സമാധാനം (ഉണ്ടാക)! എന്നതു ചൊല്ലി, തന്റെ കൈകളേയും വിലാപ്പുറവും അവൎക്കു കാണിച്ചു കൎത്താവിനെ കണ്ടിട്ടു, ശിഷ്യർ സന്തോഷിക്കയും ചെയ്തു. യേശു പിന്നെയും അവരോടു പറഞ്ഞിതു: നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചപ്രകാരം ഞാനും നിങ്ങളെ അയക്കുന്നു! എന്നു ചൊല്ലി, അവരുടെമേൽ ഊതി പറയുന്നിതു: വിശുദ്ധാത്മാവിനെ കൈക്കൊൾവിൻ! ആൎക്കെങ്കിലും നിങ്ങൾ പാപങ്ങളെ മോചിച്ചാൽ, അവൎക്കു മോചിക്കപ്പെടുന്നു: ആൎക്കെങ്കിലും പിടിപ്പിച്ചാൽ, അവൎക്കു പിടിക്കപ്പെട്ടിരിക്കുന്നു.അന്നു യേശു വന്നപ്പോൾ, പതിരുവരിൽ ഒരുവനായ ഇരട്ട എന്നുള്ള തോമാ അവരോടു കൂടിയിരുന്നില്ല. പിന്നെ മറ്റെ ശിഷ്യന്മാർ: ഞങ്ങൾ കൎത്താവിനെ കണ്ടു എന്ന് അവനോടു പറഞ്ഞാറെ: അവന്റെ കൈകളിൽ ഞാൻ ആണികളുടെ പഴുതു കണ്ടും, ആണിപ്പഴുതിൽ എന്റെ വിരൽ ഇട്ടും, അവന്റെ വിലാപ്പുറത്തു എൻ കൈയ്യിട്ടും കൊണ്ടല്ലാതെ, വിശ്വ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |